നികുതിദായകര്‍ക്കുള്ള പ്രധാനപ്പെട്ട നികുതിയളവുകളില് ഒന്നാണ് സെക്ഷന്‍ 80സി പ്രകാരമുള്ള നികുതിയളവ്. നിക്ഷേപങ്ങള്‍ നടത്തുന്നത് വഴി 1.5 ലക്ഷം രൂപയുടെ നികുതിയിളവ് സെക്ഷന്‍ 80സി പ്രകാരം ലഭിക്കും. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ്, നാഷണല്‍ പെന്ഷന് സ്കീം, വിവിധ ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവ 80സി ആനുകൂല്യം നല്കുന്നവയാണ്.
പൂര്‍ണമായും നികുതിയിളവുള്ള നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. എന്നാല്‍ 80സി നിക്ഷേപങ്ങളില്‍ ഏറ്റവും കുറവ് കാലം ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം(ഇഎല്‍എസ്എസ്). നികുതിദായകനൊയരാള്ക്ക് കൂടുതല്‍ നേട്ടം തരുന്ന നിക്ഷേപം ഏതാണെന്ന് നോക്കാം.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
മ്യൂച്വല്‍ ഫണ്ടുകളില്‍ നികുതിയിളവ് ലഭിക്കുന്ന ഏക വിഭാഗമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകള്‍. വര്‍ഷത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 1.5 ശതമാനം വരെ നികുതിയിളവ് ലഭിക്കും. 30 ശതമാനം ടാക്സ് ബ്രാക്കറ്റില്‍ വരുന്നൊരാള്‍ക്ക് ഇഎല്‍എസ്എസ് നിക്ഷേപത്തിലൂടെ 46,800 രൂപയുടെ നികുതി ലാഭിക്കാന്‍ സാധിക്കും. 3 വര്‍ഷം മാത്രമാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങളുടെ ലോക്ഇന്പിരിയഡ്.
ഇഎല്‍എസ്എസ് ഫണ്ടുകള്‍ പൊതുവെ ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. ഫണ്ടിന്റെ നിക്ഷേപങ്ങളില്‍ 65 ശതമാനവും ഇക്വിറ്റി നിക്ഷേപങ്ങളിലാണ്. മികച്ച വൈവിധ്യവത്കരണമുള്ളതിനാല് മാര്‍ക്കറ്റ് ഇടിയുന്ന ഘട്ടത്തില്‍പോലും അധികം നഷ്ടം വരുത്താത്തവയാണിവ. ഇഎല്‍എസ്എസ് ഫണ്ടുകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം ലഭിക്കും.
ഒറ്റത്തവണയായ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി 500 രൂപ മുതലോ നിക്ഷേപിക്കാന്‍ സാധിക്കും. മൂന്ന് വര്‍ഷത്തെ ലോക്ഇന്‍ പിരിയഡിന് ശേഷം ഇഎല്‍എസ്എസ് ഫണ്ടിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി ബാധകമാണ്. 1 ലക്ഷം രൂപ വരെയുള്ള ആദായത്തിന് നികുതി ബാധകമല്ല. 1 ലക്ഷത്തിന് ശേഷമുള്ള ലാഭത്തിന് 10 ശതമാനം നികുതി നല്‍കണം.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
മൂന്ന് തരം നികുതിയിളവുകള്‍ ലഭിക്കുന്ന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ഏക നിക്ഷേപമാണ് പിപിഎഫ്. വര്‍ഷത്തില്‍ നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപ, നിക്ഷേപത്തില്‍ നിന്നുള്ള പലിശ, 15 വര്‍ഷത്തെ കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക എന്നിവ നികുതി രഹിതമാണ്. ഇതിനാല്‍ തന്നെ നികുതി നല്‍കാതെ നിക്ഷേപം ആഗ്രഹിക്കുന്നവരുടെ പ്രഥമ പരിഗണന പിപിഎഫ് ആണ്.
കേന്ദ്ര സർക്കാർ നിക്ഷേപമായതിനാല്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം പൂര്‍ണ സുരക്ഷിതമാണ്. 15 വര്‍ഷമാണ് നിക്ഷേപ കാലാവധിയെങ്കിലും 5 വര്‍ഷത്തിന് ശേഷം പിന്‍വലിക്കല്‍ അനുവദിക്കുന്നുണ്ട്. 2022 ജൂണ്‍-സെപ്റ്റംബര്‍ പാദത്തില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്.
നിലവിലെ റീട്ടെയില്‍ പണപ്പരുപ്പ നിരക്കായ 6.71 ശതമാനത്തേക്കാളും ഉയര്‍ന്ന നിരക്കാണിത്. മുന്‍കാലത്തെ പലിശ നിരക്കുകള്‍ പരിശോധിച്ചാല്‍ നേരത്തെയും പണപ്പെരുപ്പത്തെയും സ്ഥിര നിക്ഷേപങ്ങളെയും മറികടക്കുന്ന ആദായം പിപിഎഫ് നല്‍കിയിട്ടുണ്ട്.
പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാലാവധിയോളം സ്ഥിരമായിരിക്കില്ല. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും സമാന കാലവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ പ്രകടനം അനുസരിച്ച് പലിശ നിരക്കില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകും. 15 വര്‍ഷ കാലാവധിയുള്ള നിക്ഷേപം 5ാം വര്‍ഷം പിന്‍വലിക്കാന്‍ അനുവദിക്കുന്നതിനൊപ്പം 5 വര്‍ഷം കാലാവധി ഉയര്‍ത്താനും അനുവദിക്കും.
എവിടെ നിക്ഷേപിക്കും
നികുതി നേട്ടത്തിനൊപ്പം റിസ്കെടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി, ലക്ഷ്യം എന്നിവ കണക്കിലെടുത്തൊരു തീരുമാനമാണ് എടുക്കേണ്ടത്. രണ്ട് നിക്ഷേപങ്ങളും നികുതിയിളവ് നല്‍കുന്നുണ്ടെങ്കിലും നഷ്ട സാധ്യത വ്യത്യസ്തമാണ്. ഓഹരി വിപണിയുടെ റിസ്കെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കാം. പരമ്പരാഗത നിക്ഷേപകരാണെങ്കില്‍ പിപിഎഫ് തിരഞ്ഞെടുക്കുന്നതാകും ഉചിതം.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications