2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കേണ്ട നിരവധി ജോലികൾ ആദായ നികുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകും.
സാമ്പത്തിക വർഷാവസാനം ആയതിനാൽ ചെയ്യേണ്ട ജോലികൾ തീർക്കുന്നതാണ് ബുദ്ധി. അല്ലാത്ത പക്ഷം ആദായ നികുതി നോട്ടീസായും പിഴയായും നടപടികൾ പിന്നാലെ ഉണ്ടാകും.
നികുതി ഇളവുകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ജോലികളെല്ലാം പലരും പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിക്കാത്ത പുതിയ സാമ്പത്തിക വർഷത്തിലേക്ക് കൊണ്ടു പോകാൻ സാധിക്കാത്ത 5 ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ഇൻഷൂറൻസ്
ഇവയിൽ ആദ്യത്തേത് വലിയ പ്രീമിയമുള്ള ഇൻഷൂറൻസുകളാണ്. വാർഷിക പ്രീമിയം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇൻഷുറൻസ് പോളിസികൾക്ക് ഏപ്രിൽ 1-ന് ശേഷം നികുതി ഇളവുകൾ ലഭിക്കുന്നില്ല.
2023 ബജറ്റ് പ്രഖ്യാപനം അനുസരിച്ച്, 5 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക പ്രീമിയമുള്ള ഇൻഷുറൻസുകളുടെ മെച്യൂരിറ്റി തുകയ്ക്ക് നികുതി ഇളവുകളൊന്നും ലഭിക്കില്ല. പുതിയ സാമ്പത്തിക വർഷത്തിൽ ഉയർന്ന പ്രീമിയമുള്ള പോളിസി മെച്യൂരിറ്റി തുകയ്ക്ക് നികുതി നൽകണം.
അതിനാൽ, ഉയർന്ന പ്രീമിയമുള്ള പോളിസികൾ വാങ്ങാൻ ഉദ്യേശിക്കുന്നവർ മാർച്ച് 31-ന് മുൻപ് പ്രീമിയം അടക്കണം. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾക്ക് ഈ നിയമം ബാധകമല്ല.
പാനും ആധാറും ബന്ധിപ്പിക്കൽ
നികുതിദായകരും പാൻ കാർഡ് ഉടമകളും ശ്രദ്ധിക്കേണ്ട കാര്യം പാനും ആധാറും ബന്ധിപ്പിക്കുന്നതാണ്. പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്.
പാൻ കാർഡ് ഉടമകളിൽ ഏകദേശം 20 ശതമാനം പേരും ഇതുവരെ പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. പാൻ-ആധാർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, 1000 രൂപ ഫീസ് അടച്ച് മാർച്ച് 31 വരെ അവസരമുണ്ട്.
ലിങ്ക് ചെയ്യാത്തവരാണെങ്കിൽ ഏപ്രിൽ 1 മുതൽ പാൻ പ്രവർത്തന രഹിതമാകും. പാൻ-ആധാറുമായി ലിങ്ക് ചെയ്തോ എന്നറിയാൻ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിച്ചാൽ മതിയാകും.
അഡ്വാൻസ് ടാക്സ്
ടിഡിഎസ് കിഴിച്ചുള്ള വാർഷിക നികുതി ബാധ്യത 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ നികുതിദായകരും നാല് തവണകളായി മുൻകൂർ നികുതി അടയ്‌ക്കേണ്ടതുണ്ട്. നികുതിദായകർ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതിയുടെ 2023 മാർച്ച് 15-നകം അടയ്‌ക്കേണ്ടതുണ്ട്.
ഈ സമയ പരിധി പാലിക്കാൻ സാധിക്കാത്തവർക്ക് മാർച്ച് 31-നകം നിങ്ങൾ അത് അടയ്‌ക്കേണ്ടതാണ്. അഡ്വാൻസ് നികുതി അടയ്ക്കാത്തവരാണെങ്കിൽ ആദായനികുതി വകുപ്പ് പലിശ ഈടാക്കും.
ടാക്സ് സേവിംഗ് നിക്ഷേപങ്ങൾ
2022-23 സാമ്പത്തിക വർഷത്തിൽ നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപം നടത്താനുള്ള അവസാന തീയതിയും മാർച്ച് 31 ആണ്. 80C, 80D പോലുള്ള ആദായനികുതി നിയമ വകുപ്പുകൾക്ക് കീഴിൽ കിഴിവിന് അർഹതയുള്ള സ്കീമുകളിൽ നിക്ഷേപിച്ച് നിങ്ങൾക്ക് 1.5 ലക്ഷം രൂപ വരെ കിഴിവുകൾ നേടാം
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിംഗ്സ് സ്കീം തുടങ്ങിയ നിക്ഷേപങ്ങൾക്ക് 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.
അപ്ഡേറ്റ് ഐടിആർ സമർപ്പിക്കണം
2020-21 അസസ്മെന്റ് ഇയറിലെ അപ്‌ഡേറ്റ് ചെയ്ത ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2023 മാർച്ച് 31 ആണ്. അപ്ഡേറ്റഡ് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാൽ പിന്നീ
ട് ഉയർന്ന നികുതി അടയ്ക്കേണ്ടതായി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications