വർഷങ്ങളായി ക്രെഡിറ്റ് കാർഡ് ഉപയോഗം ഇന്ത്യയിൽ വർധിച്ചു വരിയാണ്. ഇൻബിൽറ്റ് റിവാർഡുകൾ, ക്യാഷ്ബാക്ക്, നിശ്ചിത സമയത്തിന് ഷേഷം ബിൽ അടയ്ക്കാനുള്ള സൗകര്യം എന്നിവ ക്രെഡിറ്റ് കാർഡുകൾ ഉപയോഗം വർധിക്കുന്നതിന്റെ പ്രാഥമിക കാരണങ്ങളാണ്. ആർബിഐയുടെ 2022 നവംബറിലെ ഡാറ്റ അനുസരിച്ച്, ഓൺലൈൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യം ഡെബിറ്റ് കാർഡ് ചെലവുകളേക്കാൾ 3.7 മടങ്ങ് കൂടുതലാണ്. പിഒഎസ് പെയ്മന്റുകളിൽ ഇത് 1.20 മടങ്ങ് അധികമാണ്.
യഥാസമയം ബിൽ തുക തിരിച്ചടക്കാൻ കഴിയുന്ന വ്യക്തിക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നേട്ടം നൽകുന്നവയാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അമിതമായി ചെലവാക്കുന്ന ശീലമുണ്ടെങ്കിൽ സാമ്പത്തിക പ്രയാസങ്ങൾക്കൊപ്പം നികുതി പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം.

എത്ര രൂപ വരെ ചെലവാക്കാം
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ചെലവഴിക്കുന്നതിന് പ്രത്യേക നിയമങ്ങളൊന്നുമില്ല. എന്നാൽ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ക്രെഡിറ്റ് കാർഡ് കമ്പനികൾ ആദായനികുതി വകുപ്പിനെ അറിയിക്കും. ബാങ്കുകൾ, കമ്പനികൾ, രജിസ്ട്രാർമാർ, പോസ്റ്റ് ഓഫീസുകൾ എന്നിവ സാമ്പത്തിക വർഷത്തിലും ക്രെഡിറ്റ് കാർഡ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം എന്നാണ് ചട്ടം. ഇവ ഫോം 61എ പ്രകാരം ഇടപാട് വിവരങ്ങൾ സമർപ്പിക്കും.
ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സാധാരണ നികുതിദായകർ ഫോം 26 എഎസ് പൂരിപ്പിക്കും. ധനകാര്യ സ്ഥാപനങ്ങൾ 10 ലക്ഷത്തിന് മുകളിലുള്ള ഏത് ഇടപാടും ഫോറം 61 എ വഴി റിപ്പോർട്ട് ചെയ്യണം എന്നാണ് ചട്ടം. കൂടാതെ വ്യക്തികളുടെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഫോം 26എ യിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന മൂല്യമുള്ള ഇടപാടുകൾ
ഉയര്‍ന്ന വാല്യുവുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നത് ആദായ നികുതി വകുപ്പിന്റെ അന്വേഷണങ്ങള്‍ക്ക് വഴിവെയ്ക്കും. കറന്‍സി വഴി 1 ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക അടച്ചാല്‍ ആദ്യ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള 10 ലക്ഷത്തിന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്കും ആദായ നികുതി നോട്ടീസ് ലഭിക്കും. ഫോം 26എഎസിന്റെ പാര്‍ട്ട് ഇയില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളെ രേഖപ്പെടുത്തും.
ബില്ലുകള്‍ പണമായി അടച്ചാല്‍ മറ്റേതൊരു ചെലവാക്കലും പോലെ ക്രെഡിറ്റ് കാര്‍ഡുകളും നികുതി പരിശോധനയ്ക്ക് വിധേയമാകും. ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ ക്രെഡിറ്റ് കാർഡ് കമ്പനി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഒരു വ്യക്തിയുടെ പണമിടപാടുകള്‍ നികുതി വരുമാനത്തിന് ആനുപാതികമല്ലെങ്കില്‍ ആദായ നികുതി വകുപ്പ് വിശദീകരണം തേടും.
ഇടപാടുകൾ ഡിജിറ്റലാക്കാം
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കുന്നതല്ല മറിച്ച് ബില്‍ തിരിച്ചടവ് പണമായി നൽകുന്നതും വ്യക്തികൾ നികുതി വിധേയമായ വരുമാനം കടന്നുള്ള ചെലവാക്കലുകൾ നടത്തുന്നതുമാണ് ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നത്.
ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ നടത്തുന്ന ഘട്ടത്തിൽ നികുതി വെട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കാൻ ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള പണത്തിലൂടെയുള്ള ബിൽ പേയ്‌മെന്റുകളെക്കുറിച്ചുള്ള വിവരങ്ങൾ നികുതി വകുപ്പ് പ്രത്യേകം തേടാറുണ്ട്. മുകളിൽ വ്യക്തമാക്കിയ ഇടപാടുകളിൽ ഉൾപ്പെടുകയാണെങ്കിൽ ആദായ നികുതി വകുപ്പിൽ നിന്നുള്ള നോട്ടീസിനും പിഴയടയ്ക്കാനും തയ്യാറാകാം എന്ന് ചുരുക്കം.


Click it and Unblock the Notifications