നിലവിലെ സാമ്പത്തിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറികൊണ്ടിരിക്കുകയാണ് ക്രെഡിറ്റ് കാർഡുകൾ. ക്രെഡിറ്റ് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിതെളിച്ച ക്രെഡിറ്റ് കാർഡുകൾ അത്യാവശ്യ ഘട്ടങ്ങളിൽ പണം ലഭ്യമാക്കുന്നതോടൊപ്പം തന്നെ വ്യത്യസ്തങ്ങളായ മറ്റ് നേട്ടങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നു. പണം ചെലവാക്കി കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ ഓരോ വ്യക്തിയും ഇന്ന് ഒരുപാട് വഴികൾ അന്വേഷിക്കുന്നുണ്ട്. അങ്ങനെയുള്ള അവസരത്തിലാണ് കോംപ്ലിമെന്ററി ആനുകൂല്യങ്ങളുമായി ക്രെഡിറ്റ് കാർഡുകൾ നമ്മെ സഹായിക്കാൻ എത്തുന്നത്. എങ്കിലും ഈ കോംപ്ലിമെന്ററി ആനുകൂല്യങ്ങളെ കുറിച്ച്, അതിന്റെ ഉപയോഗത്തെയും പ്രയോജനത്തെയും നമ്മൾ കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്.
നമ്മുടെ കീശ കാലിയാക്കുന്ന പലചരക്ക് സാധനങ്ങൾ, ഇന്ധനം, ഭക്ഷണവിഭവങ്ങൾ തുടങ്ങിയ ദൈനംദിന ചെലവുകളിലൊക്കെയും ക്രെഡിറ്റ് കാർഡുകൾ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ചെലവുകളെ നമ്മൾ തിട്ടപ്പെടുത്തുമ്പോൾ ചെറിയൊരു ശതമാനമെങ്കിലും മാറ്റം വന്നതായി മനസ്സിലാക്കാം. മാത്രമല്ല യാത്രാ ചെലവുകളിലും ക്രെഡിറ്റ് കാർഡുകൾക്ക് നമ്മെ സഹായിക്കാനാകും. എങ്ങനെയെന്നാൽ പതിവ് യാത്രക്കാർക്ക്, കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് സാധ്യമാക്കുന്നതും സൗജന്യ ഭക്ഷണം, വൈഫൈ, സുഖപ്രദമായ ഇരിപ്പിടം എന്നിവ ഉറപ്പാക്കുന്നതിലൂടെ അത്തരം ചെലവുകളിൽ ഗണ്യമായ മാറ്റം കൊണ്ട് വരാൻ സാധിക്കുന്നു.

യഥാർത്ഥത്തിൽ, നമ്മുടെ സമ്പാദ്യത്തിൽ വലിയ തോതിൽ കൈകടത്തുന്നത് വിനോദങ്ങളും ഒരിക്കലും ഒഴിവാക്കാൻ പറ്റാത്തതുമായ നമ്മുടെ ഭക്ഷണ പ്രിയവുമാണ്. ഇതിലൊക്കെയും, ബാങ്കുകളുടെയും അവരുടെ പങ്കാളിത്ത കമ്പനികളുടെയും സഹായം ക്രെഡിറ്റ് കാർഡുകളായി നമുക്ക് ലഭിക്കുന്നു. അതായത്, ഈ സാഹചര്യങ്ങളിലൊക്കെ ബാങ്ക് അവരുടെ പങ്കാളി റെസ്റ്റോറന്റിലും സിനിമ ടിക്കറ്റുകളിലും കിഴിവുകളും മറ്റു പ്രധാന ആനൂകൂല്യങ്ങളും ക്രെഡിറ്റ് കാർഡുകൾ മുഖേനെ നമുക്ക് നൽകുന്നു.
പിഎം കിസാൻ യോജന: അക്കൗണ്ടിൽ 2000 രൂപ എത്തിയില്ലേ? എങ്ങനെ പരാതി നൽകാം
നിത്യ ജീവിതത്തിന്റെ ആവശ്യകതകൾ നോക്കുമ്പോൾ നമുക്ക് തീരെ ഒഴിവാക്കാൻ പറ്റാത്തതാണ് നമ്മുടെ ആരോഗ്യം. നിരവധി പ്രീമിയം ക്രെഡിറ്റ് കാർഡുകൾ സൗജന്യ ആരോഗ്യ പരിശോധനകൾ, കായിക വിനോദങ്ങൾ, മറ്റു ആരോഗ്യ പരിപാടികൾ തുടങ്ങിയവക്ക് ഒരുപാട് വാഗ്ദാനങ്ങൾ കൊണ്ടുവരുന്നു. അതുപോലെ തന്നെ ഷോപ്പിംഗ് ഡിസ്‌കൗണ്ടുകളിലും ഇഎംഐ ഓപ്ഷനുകളിലും ക്രെഡിറ്റ് കാർഡുകൾ ഉറപ്പ് നൽകുന്നുണ്ട്. ബാങ്കുകളുടെയും ചില്ലറക്കച്ചവടക്കാരുടെയും പരസ്പര ധാരണ, ഒരു ക്രെഡിറ്റ് കാർഡ് ഹോൾഡർ എന്ന നിലക്ക് നമുക്ക് ഉപകാരപ്പെടുന്നു. മാത്രമല്ല, പർച്ചേസ് പ്രൊട്ടക്ഷനും ദീർഘമായ വാറന്റിയും ക്രെഡിറ്റ് ഷീൽഡ് ഇൻഷുറൻസുമൊക്കെയായി ക്രെഡിറ്റ് കാർഡുകൾ കൂടുതൽ സവിശേഷമായിരിക്കുന്നു. നഷ്ടമോ മോഷണമോ വാങ്ങിയ സാധനങ്ങളുടെ കേടുപാടുകളോ ഉണ്ടായാൽ ഈ സവിശേഷതകൾക്ക് കാര്യമായ സാമ്പത്തിക ആശ്വാസം നൽകാൻ കഴിയും.
എന്തുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണം? സാധ്യതകളും നേട്ടങ്ങളും
ഇങ്ങനെയൊക്കെയാണെങ്കിലും, ക്രെഡിറ്റ് കാർഡുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പലിശ നിരക്കുകൾ ഒഴിവാക്കാനും നിങ്ങളുടെ സമ്പാദ്യം പരമാവധിയാക്കാനും ഓരോ മാസവും ബാലൻസ് മുഴുവനായും അടച്ചുതീർക്കേണ്ടതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications