ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തികളാണെങ്കിൽ വായ്പയെടുക്കുമ്പോൾ പല ആനുകൂല്യങ്ങളും ബാങ്കുകൾ നൽകാറുണ്ട്. വേഗത്തിൽ വായ്പ ലഭിക്കാനുള്ള സാധ്യത, കുറഞ്ഞ പലിശയിൽ വായ്പ എന്നിവ ഇക്കൂട്ടത്തിലുള്ളവയാണ്. ക്രെഡിറ്റ് സ്കോറിനപ്പുറം വായ്പകാരന്റെ യോഗ്യത നിർണയിക്കുന്ന നിരവധി കാര്യങ്ങൾ വേറെയുമുണ്ട്. അതിനാൽ ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിയാണെങ്കിലും വായ്പ നിഷേധിച്ചേക്കാം
എന്തുകൊണ്ട് വായ്പ ലഭിക്കുന്നില്ല
800-ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ മികച്ച ക്രെഡിറ്റ് സംഖ്യയാണ്. ഇത്തരം ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് എളുപ്പത്തിൽ വായ്പകൾ ലഭിക്കും. എന്നാൽ ക്രെഡിറ്റ് സ്കോർ 800 എന്നത് അപേക്ഷകന്റെ ക്രെഡിറ്റ്‍വേർത്തിനസിനുള്ള അംഗീകരമാണ്. അതായത്, അപേക്ഷകന് പണം കടം കൊടുക്കാൻ പറ്റുമെന്ന് കാണിക്കുന്നൊരു അംഗീകാരമായി കാണാം. അതിനാൽ ഉയർന്ന ക്രെഡിറ്റ് സ്കോറെന്നത് വായ്പയ്ക്കുള്ള യോഗ്യതയല്ല. ഉത്തരവാദിത്തമുള്ള വായ്പകാരനണെന്നും കൃത്യസമയത്ത് തിരിച്ചടച്ചിട്ടുണ്ടെന്നുമാണ് ഇത് കാണിക്കുന്നത്.
ഒരു വ്യക്തിയുടെ വായ്പാ യോഗ്യത നിർണയിക്കുന്നത് തിരിച്ചടവ് ശേഷിയാണ്. ആവശ്യമായ എല്ലാ ചെലവുകൾക്കും ശേഷം എത്ര രൂപ ലഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് തിരിച്ചടവ് ശേഷി നിർണയിക്കുന്നത്.

തിരിച്ചടവ് ശേഷി ബാങ്ക് കണക്കാക്കുന്നത് എങ്ങനെ
വായ്പയ്ക്ക് അപേക്ഷിക്കുന്നവരിൽ ഓരോരുത്തരുടെയും പ്രതിമാസ ചെലവുകൾ പ്രത്യേകം കണക്കാക്കുന്നത് ബാങ്കിനെ സംബന്ധിച്ച് ബുദ്ധമുട്ടുള്ള കാര്യമാണ്. അതിനാൽ വായ്പ തിരിച്ചടവിന് ശേഷം അപേക്ഷകന് ആകെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ചെലവാക്കാൻ സാധിക്കുമോ എന്നാണ് ബാങ്ക് പരിശോധിക്കുന്നത്.
ഫിക്സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ (FOIR) എന്നാണ് ഇതിനെ വിളിക്കുന്നത്. വ്യക്തിയുടെ ആകെ വായ്പയും വരുമാനവും തമ്മിലുള്ള അനുപാതമാണിത്. വായ്പയ്ക്ക് അപേക്ഷിക്കുന്നൊരാളുടെ വായ്പകളുടെ നിലയെ പറ്റിയും എത്രമാത്രം ഡിസ്‌പോസിബിൾ വരുമാനം കൈവശം ലഭിക്കുന്നു എന്നും കണക്കാക്കാൻ ഇത് ഉപകരിക്കും.
അപേക്ഷിച്ച വായ്പയുടെ ഇഎംഐ, നിലവിലുള്ള ഇഎംഐ പേയ്‌മെന്റുകൾ, ക്രെഡിറ്റ് കാർഡ് ബിൽ തുകകൾ തുടങ്ങിയ അപേക്ഷകന്റെ പ്രതിമാസ ബാധ്യതകൾ ഉപയോഗിക്കും. ഈ തുക അപേക്ഷകന്റെ മൊത്തം പ്രതിമാസ വരുമാനം കൊണ്ട് ഹരിക്കുകയും 100 കൊണ്ട് ഗുണിക്കുകയും ചെയ്താണ് അനുപാതം കണക്കാക്കുന്നത്. 40-50% വരെ FOIR ലഭിക്കുന്നുണ്ടെങ്കിൽ മാത്രമാണ് വായ്പ ലഭിക്കുകയുള്ളൂ.
800 ക്രെഡിറ്റ് സ്കോറുണ്ടെങ്കിലും വായ്പയില്ല
പ്രതിമാസം 1,10 ലക്ഷം രൂപ വരുമാനമുള്ള വ്യക്തിക്ക് ഭവന വായ്പ ഇഎംഐയായി 40,000 രൂപയും വ്യക്തിഗത വായ്പ ഇനത്തിൽ 7,000 രൂപയും തിരിച്ചടവുണ്ട്. മക്കളുടെ പ്രതിമാസ സ്കൂൾ ഫീസ് 13,000 രൂപ വരും. വായ്പ തിരിച്ചടവുകൾ കൃത്യമായതിനാൽ 800 ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് പെട്ടന്നുള്ളൊരു ആവശ്യത്തിന് വായ്പയ്ക്ക് ശ്രമിച്ചെങ്കിലും വായ്പ ലഭിച്ചില്ല. ഇതിന് കാരണം മുകളിൽ പറഞ്ഞ തിരിച്ചടവ് ശേഷിയാണ്.
40,000 രൂപ ഭവന വായ്പ ഇഎംഐയും 7,000 രൂപ വ്യക്തിഗത വായ്പ വ്യക്തിക്ക് മാസത്തിൽ വരുന്ന ആകെ തിരിച്ചടവ് ബാധ്യത 47,000 രൂപയാണ്. ഈ വ്യക്തിയുടെ മാസ വരുമാനത്തിന്റെ 43 ശതമാനമാണ് നിലവിൽ ഫിക്സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ (47,000/110000 x 100. അതിനാൽ നിലവിലെ വായ്പകൾ വെച്ച് മറ്റൊരു വായ്പയ്ക്ക് കുറഞ്ഞ സാധ്യത മാത്രമെയുള്ളൂ.
പ്രതിമാസ ഇഎംഐ 8,000 രൂപയിൽ കവിയാത്ത വായ്പ മാത്രമാണ് ലഭിക്കുക. 8,000 രൂപയുടെ ഇഎംഐ കൂടി ചേരുമ്പോൾ ഫിക്സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ 50 ശതമാനമാകും.
എൻബിഎഫ്സികളെ പരിഗണിക്കാം
ഫിക്സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ പരിധി കടന്നെങ്കിൽ വായ്പയ്ക്കായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാം. ചില ബാങ്കിതര ധനകാര്യ കമ്പനികൾ ഫിക്സഡ് ഒബ്ലിഗേഷൻ ഓഫ് ഇൻകം റേഷ്യോ മറികടന്നും വ്യക്തികൾക്ക് വായ്പ നൽകുന്നുണ്ട്. എന്നാൽ അത്തരം വായ്പകൾക്ക് ഉയർന്ന പലിശ നിരക്ക് ബാധകമാകും. പരിധിക്കപ്പുറം വായ്പയെടുക്കുന്നത് വ്യക്തിയുടെ സാമ്പത്തിക ശേഷിക്ക്ഗുണകരമായകാര്യമായ കാര്യമല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications