ജൂൺ മാസത്തിൽ മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തിയ സ്വർണ വില മാസാവസാനത്തോടെ തിരികെ കയറാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ 120 രൂപ കൂടിയ സ്വർണ വില തിങ്കളാഴ്ച 80 രൂപ വർധിച്ചു. കേരള വിപണിയിൽ ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. 43,480 രൂപയാണ് പവന് കേരള വിപണിയിലെ വില. ഗ്രാമിന് 5435 രൂപയാണ് വില. കഴിഞ്ഞ വാരാന്ത്യത്തില്‍ കയറ്റത്തിലേക്ക് എത്തിയതിന് പിന്നാലെയുള്ള ആഗോള സാഹചര്യം സ്വര്‍ണ വിലയുടെ ട്രെന്‍ഡ് മാറ്റുകയാണ്.
ശനിയാഴ്ചയാണ് സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്. നാല് ദിവസത്തിനിടെ 200 രൂപ സ്വര്‍ണ വിലയില്‍ വര്‍ധവ് വന്നു. 43280 രൂപയിലേക്ക് താഴ്ന്ന് മാസത്തിലെ കുറഞ്ഞ വിലയിലെത്തിയ ഇടത്ത് നിന്നാണ് സ്വര്‍ണ വില തിരികെ കയറാന്‍ തുടങ്ങിയത്. 44800 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില.
ആഗോള വിപണിയിൽ വില ഉയർന്നു
യുഎസ് ഡോളർ ചൊവ്വാഴ്ചയും ഇടിവ് തുടരുകയും അഞ്ചാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തത് ആഗോള വിപണിയിൽ സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) 10 ഗ്രാമിന് 58,493 രൂപയിൽ ആരംഭിച്ച സ്വർണ വില ഇൻട്രാഡേയിലെ ഉയർന്ന നിലവാരമായ 58,530 ലെവലിലെത്തി. അന്താരാഷ്‌ട്ര വിപണിയിൽ, സ്വർണം ഔൺസിന് 1,929 ഡോളറാണ് വില. ഇത് ഇൻട്രാഡേയിൽ 0.35 ശതമാനം നേട്ടമുണ്ടാക്കി.

വില ഉയരാൻ സാധ്യത
കഴിഞ്ഞയാഴ്ച നഷ്ടത്തിലായിരുന്ന സ്വർണ വില ഉയരുന്ന കാഴ്ചയാണ് ഈ ആഴ്ചയിലുള്ളത്. യുഎസ് ഡോളറിന്റെ വീഴ്ചയും റഷ്യയിലെ അനിശ്ചിതത്വവും സ്വർണ വില വർധനവിനുള്ള കാരണമാണ്. അമേരിക്കൻ ഡോളർ അഞ്ച് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണതിനാലാണ് ഇപ്പോൾ സ്വർണ വില ഉയരുന്നത്.
റഷ്യയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ റഷ്യൻ കൂലിപ്പട്ടാളം നടത്തിയ നീക്കത്തിന് ശേഷം സുരക്ഷിത താവളമായി സ്വർണത്തെ കാണുന്നതിനാൽ, ആവശ്യം വീണ്ടും ഉയരാനുള്ള സാധ്യത സ്വർണ വിലയിൽ വർധനവ് പ്രതീക്ഷിക്കുന്നതായി ഐഐഎഫ്എൽ സെക്യൂരിറ്റീസിലെ റിസർച്ച് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത പറഞ്ഞു.
മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിൽ
സ്വര്‍ണ വില മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴും എന്ന് കാണാം. മേയിൽ സർവകാല റെക്കോർഡിലെത്തിയതും ഈ മൂന്ന് മാസ കാലയളവിലായിരുന്നു. ഏപ്രില്‍ മൂന്നിനാണ് മുന്‍പ് സ്വര്‍ണ വില ഈ നിലവാരത്തിലേക്ക് എത്തിയത്. ഏപ്രില്‍ മൂന്നിന് 43,760 രൂപയിലെത്തിയ ശേഷം മൂന്ന് മാസ ഇടവേള കഴിഞ്ഞാണ് സ്വര്‍ണ വില ഇതിലും ഈയൊരു നിലവാരത്തിലേക്ക് എത്തുന്നത്.
ഈകാലയളവിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില മേയ് മാസത്തില്‍ രേഖപ്പെടുത്തിയ 45,760 രൂപയാണ്. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു. അതിനാൽ അടുത്ത വില കയറ്റത്തിന് മുൻപ് സ്വർണം വാങ്ങാൻ ഉദ്യേശിക്കുന്നവരാണെങ്കിൽ ഇതൊരു മികച്ച സമയമാണ്. സ്വർണം വാങ്ങാനോ കുറഞ്ഞ വിലയിൽ ലോക്ക് ചെയ്യാനോ ഈ സമയം ഉപയോഗപ്പെടുത്താം. ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് രീതികൾ ഉപയോഗിച്ച് സ്വർണ വില ലോക്ക് ചെയ്യാൻ സാധിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
