വായ്പയിൽ ജാമ്യക്കാരനാവുക എന്നാൽ ഏടാകൂടത്തിൽപ്പെട്ടു എന്നത് പോലെയാണ് അവസ്ഥ. ഒരിക്കൽ ജാമ്യത്തിൽ ഏർപ്പെട്ടാൽ പിന്നെ പുറത്തു കടക്കു എന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്. ഇതിനാൽ തന്നെ വായ്പയ്ക്ക് ജാമ്യം നിൽക്കുമ്പോൾ സുരക്ഷിതത്വം പ്രധാനപ്പെട്ട കാര്യമാണ്. വായ്പയ്ക്ക് അപേക്ഷ നൽകുന്നയാളുടെ സാമ്പത്തിക സ്ഥിതി മികച്ചതല്ലെങ്കിലാണ് ബാങ്കുകൾ ജാമ്യക്കാരനെ തേടുന്നത് തന്നെ.
സാമ്പത്തിക സ്ഥിതിക്കൊപ്പം പ്രായം, വായ്പ തുക എന്നിവയും ബാങ്ക് പരിഗണിക്കും. ഇതിനാൽ റിസ്ക് ഏറിയ കാര്യമാണ് ജാമ്യക്കാരനാവുക എന്നത്. എന്നാൽ സ്വന്തം സുരക്ഷിതത്വം ഓരോരുത്തരും പരിഗണിക്കേണ്ട കാര്യമാണ്. ജാമ്യം നിൽക്കുന്നൊരാൾ സുരക്ഷിതത്വം വരുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
വായ്പ കരാറിൽ മാറ്റം വരുത്തിയാൽ
എല്ലാ വായ്പ കരാറിലും ബാങ്കും വായ്പകാരനും തമ്മില് ചില നിബന്ധനകള് മുന്നോട്ട് വെയ്ക്കുന്നുണ്ട്. പലിശ നിരക്ക്, തിരിച്ചടവ് രീതികള്, മുന്കൂട്ടി അടയ്ക്കുന്നതിലെ നടപടികള് തുടങ്ങിയ കാര്യങ്ങള് വായ്പ കാരറിലുണ്ടാകും. ഇതില് ഏതെങ്കിലും വായ്പ കരാറിനിടെ മാറ്റം വരുത്താല് വായ്പയ്ക്ക് ജാമ്യം നിന്ന വ്യക്തിയുടെ ബാധ്യതകള് ഇല്ലാതാവും. ഇത്തരത്തില് ബാങ്കും വായ്പകാരനും തമ്മില് നടത്തുന്ന ചര്ച്ചകളില് ജാമ്യക്കാരന് റോളില്ലാത്തതിനാല് തന്നെ ബാധ്യതയും ഏല്ക്കേണ്ടി വരുന്നില്ല.
വായ്പ പുനഃക്രമീകരിച്ചാല് ബാങ്കും വായ്പക്കാരനും തമ്മിലുള്ള ചര്ച്ചയില് ഭാഗമല്ലായിരുന്നെന്നും ബാധ്യതകളില് നിന്ന് ഒഴിയാം. എന്നാല് വായ്പ മോറട്ടോറിയം ഈ ഗണത്തില് വരുന്നവയല്ല. റിസര്വ് ബാങ്ക് അനുവദിക്കുന്ന ആശ്വാസ നടപടിയായതിനാല് മോറട്ടോറിയം സ്വീകരിച്ചൊരാളുടെ വായ്പയില് നിന്ന് ജാമ്യക്കാരന് പിന്മാറാനാകില്ല. വായ്പകാരന് മൊറട്ടോറിയം സ്വീകരിച്ചാല് ബാങ്ക് വായ്പകാരനെ ഇക്കാര്യം അറിയിക്കും. ഇതോടൊപ്പം മൊറട്ടോറിയത്തിന്റെ കോപ്പിയും ലഭിക്കും.
എക്സിറ്റ് ക്ലോസ്
ബാങ്കും വായ്പകാരനും തമ്മിലുള്ള വായ്പ കരാര് സംബന്ധിച്ച് നടത്തുന്ന ചര്ച്ചയില് ജാമ്യക്കാരന് പ്രത്യേകിച്ച് റോളുകളൊന്നുമില്ല. എന്നാല് ചില വായ്പ കരാറുകളില് എക്സിറ്റ് ക്ലോസുകള് കാണാറുണ്ട്. ഉദാഹരണമായി ജാമ്യക്കാരന്റെ ബാധ്യത ആകെ തിരിച്ചടവ് തുകയുടെ 40 ശതമാനമായി നിജപ്പെടുത്തുന്ന രീതിയില് ഉള്പ്പെടുത്താം. വായ്പയില് ഇത്തരം ക്ലോസുകളുണ്ടോയെന്ന് ശ്രദ്ധിക്കണം.
ജാമ്യക്കാരനെന്ന നിലയില് പിന്മാറിയൊരാള് ഇക്കാര്യം സൂചിപ്പിക്കുന്ന കത്ത് ബാങ്കില് നിന്ന് വാങ്ങണം. ലോണ് അക്കൗണ്ട് വിവരങ്ങളും ഉള്പ്പെടുത്തിയാകണം ഇത്. ഭാവിയില് തിരിച്ചടവ് മുടങ്ങുന്ന ഘട്ടത്തില് തിരികെ വരാത്ത തരത്തിലാകണം.
ജാമ്യക്കാരനെ മാറ്റുക
ജാമ്യക്കാരനെ മാറ്റി മറ്റൊരാളെ ജാമ്യക്കാരമാക്കി നിര്ത്തുക എന്നത് സാധ്യമായ കാരണമാണ്. വായ്പകാരനും ജാമ്യക്കാരനും തമ്മില് പ്രശ്നങ്ങളുണ്ടാകുമ്പോള് ജാമ്യക്കാരനെ മാറ്റാനുള്ള അപേക്ഷ സമര്പ്പിക്കാവുന്നതാണ്. ജാമ്യക്കാരനില് നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് വായ്പകാരന് മുഖാന്തരം ബാങ്കിന് അപേക്ഷ നല്കണം. ബാങ്ക് പുതിയ ജാമ്യക്കാരനെ കണ്ടെത്താന് വായ്പകാരന് നിര്ദ്ദേശം നല്കും. പുതിയ ജാമ്യക്കാരനെ ലഭ്യമാകുമ്പോള് ബാധ്യത ഒഴിയും. അതേസമയം വായ്പകാരന് മറ്റൊരാളെ കണ്ടെത്താത്ത പക്ഷം ഉണ്ടാകുന്ന ബാധ്യതയ്ക്ക് ജാമ്യക്കാരനാണ് ഉത്തരവാദി.
വായ്പകാരനുമായി നഷ്ടപരിഹാര കരാര് ഉണ്ടാക്കുക
വായ്പയെടുത്തയാള് തിരിച്ചടവ് മുടക്കുകയും ജാമ്യക്കാരന് ബാധ്യത അടയ്ക്കേണ്ടിയും വന്നാല് പണം തിരികെ വാങ്ങാന് വഴിയുണ്ട്. ഇതിനായി ജാമ്യക്കാരനും വായ്പയെടുത്തയാളും തമ്മില് നഷ്ടപരിഹാര കരാര് ഒപ്പിടണം. ഇത്തരം കരാര് ഒപ്പിടുന്നത് വഴി വായ്പയെടുത്തയാള്ക്ക് വായ്പ തിരിച്ചടവ് മുടങ്ങാതെ നടത്താനുള്ള പ്രേരണയുണ്ടാകും. വായ്പകാരന് തിരിച്ചടവ് മുടക്കിയ ശേഷം കരാറിലെത്തുന്നതിന് അസാധുവായി പരിഗണിക്കും. ഇതോടൊപ്പം വായ്പകാരന് മൊറട്ടോറിയം തിരഞ്ഞെടുത്തതിന് ശേഷം തയ്യാറാക്കുന്ന നഷ്ട പരിഹാര കരാറും കോടതിയില് നിലനില്ക്കില്ല.
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്ക്കാര് ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്: ആകര്ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില് കുതിച്ചുചാട്ടം, ഇക്കാര്യങ്ങള് അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്ച്ച് 15 മുതല് സര്വീസ്, സമയക്രമം ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്മണ്ണ-ബെംഗളൂരു കെഎസ്ആര്ടിസി സര്വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

യാത്ര പോകുന്നവർ അറിയാൻ, ട്രെയിൻ സർവ്വീസുകളിൽ മാറ്റങ്ങളുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി



Click it and Unblock the Notifications