വരുമാനം 2.5 ലക്ഷം കടന്നില്ലെങ്കിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം; ആർക്കൊക്കെ എന്നറിയാം

2021-22 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി 2022 ജൂലായ് 31 വരെയാണ്. വാർഷിക വരുമാനം ആദായ നികുതി പരിധിയിലുള്ളവർ റിട്ടേൺ ഫയൽ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.

2.5 ലക്ഷം രൂപ വാർഷിക വരുമാനം ലഭിക്കാത്തവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടി വരുമോ? വേണ്ട എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ ഇത് പൂർണമായും ശരിയല്ല. ഏതൊക്കെ സാഹചര്യങ്ങളിലാണ് വരുമാനം പരി​ഗണിക്കാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതെന്നാണ് ചുവടെ വിശദീകരിക്കുന്നത്.

വരുമാന പരിധി

വരുമാനം ആദായ നികുതി പരിധി കടന്നില്ലെങ്കിലും റിട്ടേൺ സമർപ്പിക്കേണ്ട നിയമപരമായ ബാധ്യതയുള്ളവരുണ്ട്. ഇതോടൊപ്പം ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി വരുമാനം പരിധി കടന്നില്ലെങ്കിലും ആദായ നികുതി റിട്ടേൺ സമർപ്പിക്കാമെന്നാണ് നികുതി വിദ​ഗ്ദർ പറയുന്നത്. ആദ്യം നിയമ പരമല്ലാത്ത സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ആദായ നികുതി നോട്ടീസ്

പാസ്‌പോർട്ട് പുതുക്കുന്ന സാഹചര്യത്തിലോ, വിസയ്ക്ക് അപേക്ഷിക്കുമ്പോഴോ കഴിഞ്ഞ വർഷങ്ങളിലെ നികുതി രേഖകൾ ബന്ധപ്പെട്ട ഏജൻസികൾ ആവശ്യപ്പെടാറുണ്ട്. റിട്ടേൺ ഫയൽ ചെയ്യാത്തത് ചോദ്യം ചെയ്തുള്ള ആദായ നികുതി വകുപ്പിന്റെ ഓട്ടോമേറ്റഡ് നോട്ടീസും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ അനുകൂലമാക്കാൻ വരുമാനം പരിധി കടന്നില്ലെങ്കിലും റിട്ടേൺ ഫയൽ ചെയ്യാം.

ഭവന വായ്പ, വ്യക്തി​ഗത വായ്പ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ആദായ നികുതി റിട്ടേൺ ആവശ്യപ്പെടാറുണ്ട്. റിട്ടേൺ ഹാജരാക്കുന്നത് ബാങ്കുകൾക്ക് വിശ്വാസ്യത ഉയർത്താനും വായ്പ പെട്ടന്ന് ലഭിക്കാനുമുള്ള കാരണങ്ങളിലൊന്നാണ്.

നിയമപരമായ സാഹചര്യങ്ങൾ

നിയമപരമായ സാഹചര്യങ്ങൾ

2022 ഏപ്രിൽ 21 ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ആദായ നികുതി ഒൻപതാം ഭേദഗതി റൂൾസ് 2022 ലാണ് പുതിയ സാഹചര്യങ്ങളെ വിശദീകരിക്കുന്നത്. ഇതുപ്രകാരം 2.5 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനം നേടാത്തവരും നികുതി റിട്ടേൺ ഫയൽ ചെയ്യണം.

സ്രോതസിൽ നിന്നുള്ള വരുമാനത്തിന് നികുതി ഈടാക്കിയിട്ടുണ്ടെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. ഇവിടെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴേ ആണെന്നുള്ളത് വിഷയമല്ല. ഇത്തരത്തിൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചവർക്ക് മാത്രമാണ് ആദായ നികുതി റീഫണ്ടിന് അവകാശമണ്ടാവുകയുള്ളൂ. മറ്റു സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് ചുവടെ വിശദീകരിക്കാം.

വില്പന/ ഗ്രോസ് റസീപ്റ്റ്

* ബിസിനസിലെ വില്പന/ ഗ്രോസ് റസീപ്റ്റ് വഴി 60 ലക്ഷത്തിൽ കൂടുതൽ തുക കഴിഞ്ഞ വർഷം ലഭിച്ചവരാണെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ജോലിയിൽ നിന്നുള്ള ഗ്രോസ് റസീപ്റ്റ് 10 ലക്ഷത്തിൽ കൂടുതൽ ആയാലും റിട്ടേൺ ഫയൽ ചെയ്യണം.

* ആദായ നികുതി കണക്കാക്കുന്ന സാമ്പത്തിക വർഷത്തിൽ ടിഡിഎസ്, ടിസിഎസ് ഇനത്തിൽ 25,000 രൂപയിൽ കൂടുതൽ പിടിച്ച ആളാണെങ്കിലും റിട്ടേൺ സമർപ്പിക്കണം. മുതിർന്ന പൗരന്മാരിൽ ടിഡിഎസ്, ടിസിഎസ് ഇനത്തിൽ 50,000 രൂപയിൽ കൂടുതൽ പിടിച്ച ആളാണെങ്കിൽ റിട്ടേൺ സമർപ്പിക്കണം.

നിക്ഷേപം

* ഒന്നോ അതിലധികമോ സേവിംഗ്‌സ് അക്കൗണ്ടുകളിൽ 50 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുണ്ടെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ഇന്ത്യയ്ക്ക് പുറത്ത് ആസ്തി കൈകാര്യം ചെയ്യുന്നവരാണെങ്കിലും ഇന്ത്യയ്ക്ക് പുറത്തുള്ള ആസ്തിയുടെ ഗുണഭോക്താവാണെങ്കിലും വരുമാനം പരിധി കടന്നില്ലെങ്കിലും റിട്ടേൺ ഫയൽ ചെയ്യണം.

വിദേശ യാത്ര

* സാമ്പത്തിക വർഷത്തിൽ സ്വന്തം വിദേശ യാത്രയ്ക്കോ മറ്റുള്ളവരുടെ വിദേശ യാത്രയ്ക്കോ രണ്ട് ലക്ഷം രൂപയക്ക് മുകളിൽ ചെലവാക്കിയവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.

* സാമ്പത്തിക വർഷത്തിൽ വൈദ്യുത ബില്ലിനത്തിൽ 1 ലക്ഷം രൂപ അടയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ വരുമാനം പരിധി കടന്നില്ലെങ്കിലും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X