വരുമാനമുള്ളവരുടെ പ്രധാന ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുക എന്നത്. ഓരോ അസസ്മെന്റ് വർഷത്തിലും ജൂലായ് 31നകം പിഴയില്ലാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കും. 2022-23 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ അസസ്മെന്റ് വർഷമായ 2023 ജൂലായ് 31 വരെയാണ് പിഴിയില്ലാതെ സമർപ്പിക്കാൻ സാധിക്കുക. പിന്നീട് ഡിസംബർ 31 വരെ പിഴയോട് കൂടിയും റിട്ടേൺ സമർപ്പിക്കാം.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരായവര്‍ വര്‍ഷത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം പ്രധാനപ്പെട്ട കാര്യമാണ് റിട്ടേണുമായി ബന്ധപ്പെട്ട രേഖകള്‍ എത്രകാലം സൂക്ഷിക്കണമെന്നത്. ആദായ നികുതി റിട്ടേണ്‍ രേഖകള്‍ സൂക്ഷിക്കുന്നത് ഭാവിയില്‍ ആദായ നികുതി വകുപ്പില്‍ നിന്നുള്ള ചോദ്യങ്ങളെ നേരിടാന്‍ സഹായിക്കും. 2015-ലെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ ഒഴിവാക്കാനു ഈ രേഖകള്‍ സഹായകമാണ്.
ആദായ നികുതി നിയമവുമായി ബന്ധപ്പെട്ട് എത്ര കാലം രേഖകൾ സൂക്ഷിക്കമമെന്നതും കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള നടപടികൾക്ക് എത്രകാലം രേഖകൾ സൂക്ഷിക്കണമെന്നതും വിശദമായി നോക്കാം.
എത്ര കാലം സൂക്ഷിക്കണം
ആദായ നികുതി റിട്ടേണുമായി ബന്ധപ്പെട്ട രേഖകള്‍ എത്ര കാലം സൂക്ഷിക്കണമെന്ന് കള്ളപ്പണ നിരോധന നിയമത്തില്‍ പറയുന്നില്ല. എന്നാല്‍ നിയമത്തിലെ സെക്ഷന്‍ 147 പ്രകാരം വരുമാനവുമായി ബന്ധപ്പെട്ട് 10 വര്‍ഷം വരെ ആദായ നികുതി വകുപ്പിന് നോട്ടീസ് അയക്കാന്‍ സാധിക്കും. ഇതിനാല്‍ തന്നെ 10 വര്‍ഷത്തേക്ക് ആദായ നികുതി റിട്ടേണുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
റിട്ടേൺ സമർപ്പിച്ചാൽ തുടർ നടപടികൾ
ആദായ നികുതി റിട്ടേൺ കുറ്റമറ്റതല്ലെങ്കിൽ നടപടികൾ പ്രതീക്ഷിക്കാം. നികുതി റിട്ടേണ്‍ നല്കികഴിഞ്ഞാല് വര്‍ഷത്തെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നില്ല. ആദായ നികുതി വകുപ്പിൻെറ നടപടികൾ ആദായ നികുതി റിട്ടേണിൽ വരുന്നതേയുള്ളൂ. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ നിർബന്ധമാക്കിയതോടെ എല്ലാ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ബാങ്കിലൂടെ കൈമാറുന്ന പണം, ഭൂമി ഇടപാടുകള്‍, വലിയ തുകയ്ക്കുള്ള മറ്റു വാങ്ങലുകൾ എന്നിവ ഉള്‍പ്പടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പ് അറിയുന്നുണ്ട്.
നോട്ടീസ് പ്രതീക്ഷിക്കാം
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രൊസസിംഗ് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ടാക്സ് റിട്ടേണ്‍ സമര്പ്പിച്ചത്് മൂന്ന് മാസത്തിനുള്ളിലോ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനുള്ളിലോ വരുമാനം സംബന്ധിച്ച വിശദ വിവരങ്ങള്‍ തേടിയുള്ള നോട്ടീസ് ലഭിക്കാം.
വരുമാനത്തില്‍ വ്യത്യാസം കണ്ടെത്തിയാല്‍ അസസ്മന്റെ് വര്‍ഷം കഴിഞ്ഞ് മൂന്നുവര്‍ഷം പൂര്ത്തിയാകുന്നതിനുമുമ്പും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് വരാം. വരുമാനം തമ്മിലുള്ള വ്യത്യാസം 50 ലക്ഷം കൂടുതലായാല്‍ 10 വര്‍ഷം വരെ ആദായ നികുതി നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച രേഖകള്‍ പത്ത് വര്‍ഷം വരെ സൂക്ഷിക്കേണ്ടതുണ്ട്.
കള്ളപ്പണ നിരോധന നിയമ പ്രകാരം
കള്ളപ്പണ നിയമപ്രകാരം വ്യക്തികൾക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നത് റിട്ടേൺ സമർപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ ആവശ്യ സമയത്ത് നികുതി രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ദീര്‍ഘകാലത്തേക്ക് നികുതി രേഖകള്‍ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ ടാക്സ് ഓഫീസറുടെ നോട്ടീസിന് മറുപടി നല്കാന് സോഫ്റ്റ് കോപ്പിയെങ്കിലും സൂക്ഷിക്കേണ്ടതുണ്ട്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications