ബാങ്ക് നിക്ഷേപങ്ങള്‍ നടത്തുന്നവരാണെങ്കില്‍ സ്രോതസില്‍ നിന്നുള്ള നികുതി അഥവാ ടിഡിഎസിനെ പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്. നികുതി പിരിച്ചെടുക്കല്‍ എളുപ്പമാക്കാനാണ് ആദായ നികുതി വകുപ്പ് ടിഡിഎസ് അവതരിപ്പിച്ചത്. വരുമാനം നിശ്ചിത പരിധി കടന്നാല്‍ നിക്ഷേപമുള്ള സ്ഥാപനം ടിഡിഎസ് ഈടാക്കി ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കുകയാണ് ചെയ്യുന്നത്.
ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുന്നവരാണെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കാതെ നിക്ഷേപിക്കുമ്പോള്‍, ആദായ നികുതി അടയ്‌ക്കേണ്ടവരല്ലെങ്കിലും വരുമാനത്തിലെ നല്ലൊരു തുക നികുതിയായി നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാനുള്ള ചില വഴികളാണ് ഈ ലേഖനത്തില്‍ വിശദമാക്കുന്നത്.
എപ്പോൾ ടിഡിഎസ് ഈടാക്കും
ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ ബാങ്ക് 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. 60 വയസ് കഴിഞ്ഞ നിക്ഷേപകരാണെങ്കില്‍ 50,000 രൂപയാണ് പരിധി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണെങ്കില്‍ 5,000 രൂപയാണ് പരിധി.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ വരുമാനം കണക്കാക്കി ഇതിന് അനുസരിച്ച് ടിഡിഎസ് ഈടാക്കുക. എന്നാല്‍ പലിശ വരുമാനം അടക്കം നിങ്ങളുടെ വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെ ആണെങ്കില്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.
എങ്ങനെ ടിഡിഎസ് ഒഴിവാക്കാം
വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയാത്തൊരാളാണെങ്കില്‍ നിക്ഷേപം ആരംഭിക്കുന്ന സമയത്ത് 15ജി ഫോം സമര്‍പ്പിക്കണം. മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 15എച്ച് ഫോം ആണ് സമര്‍പ്പിക്കേണ്ടത്. ഇവ നിക്ഷേപകർ ബാങ്കില്‍ സമര്‍പ്പിക്കേണ്ട സെല്‍ഫ് ഡിക്ലറേഷന്‍ ഫോമുകളാണ്. ബാങ്കുകളുടെ വെബ്സൈറ്റുകളിൽ നിന്നും ആദായ നികുതി വെബ്സൈറ്റിൽ നിന്നും ഈ ഫോമുകൾ ഡൗൺലോഡ് ചെയ്യാനാകും.
ഇവ വെബ്സൈറ്റ് വഴി സമർപ്പിക്കാൻ വിവിധ ബാങ്കുകൾ സൗകര്യം ഒരുക്കുന്നുണ്ട്. 15ജി/ 15എച്ച് ഫോം സമർപ്പിക്കുന്ന സമയത്ത് പാൻ കാർഡ് വിശദാംശങ്ങൾ ബാങ്ക് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഫോം നല്‍കാൻ ശ്രദ്ധിക്കണം.
ആർക്കൊക്കെ ഫോം സമർപ്പിക്കാം
സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റസിഡന്റായിരുന്ന വ്യക്തികൾക്ക് മാത്രമാണ് 15ജി, 15എച്ച് ഫോമുകളുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. പ്രവാസികൾക്ക് ഫോം സമർപ്പിക്കാൻ സാധിക്കില്ല. നികുതി ബാധകമായ വരുമാനം പൂജ്യമായ വ്യക്തിക്കും അടിസ്ഥാന ഇളവ് പരിധിയായ 2.50 ലക്ഷത്തേക്കാൾ കുറവ് പലിശ വരുമാനം നേടിയവർക്കും ഫോം സമർപ്പിക്കാം.
എങ്ങനെ ഫോം പൂരിപ്പിക്കാം
പാൻ കാർഡിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ പേരും പാൻ നമ്പറും രേഖപ്പെടുത്തുക. സാമ്പത്തിക വർഷമായി മുൻവർഷം തിരഞ്ഞെടുക്കണം. ശേഷം റസിഡന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുക. ഫോമില്‍ വിലാസം, ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ക്കുക. കഴിഞ്ഞ വര്‍ഷത്തെ നികുതി വിശദാംശങ്ങള്‍ സൂചിപ്പിക്കുക. ഫോം നൽകുന്ന സാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കുന്ന വരുമാനം നൽകണം. അവസാനമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിക്ഷേപം സംബന്ധിച്ച വിവരങ്ങളും നൽകണം.
ഫോം സമർപ്പിച്ചില്ലെങ്കിൽ
15ജി, 15എച്ച് ഫോം സമർപ്പിച്ചില്ലെങ്കിൽ പലിശയിൽ നിന്ന് ബാങ്ക് ടിഡിഎസ് ഈടാക്കുകും. ഈ തുക തിരികെ ലഭിക്കാനായി ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ബാങ്ക് ഒരിക്കൽ ടിഡിഎസ് ഈടാക്കി കഴിഞ്ഞാൽ ബാങ്കിൽ നിന്ന് റീഫണ്ട് ലഭിക്കില്ല. ഇതിനായി ഐടിആർ സമർപ്പിച്ച് ടിഡിഎസ് റീഫണ്ടിന് ക്ലെയി ചെയ്യണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
