ലഘു സമ്പാദ്യ പദ്ധതികൾ മറ്റു നിക്ഷേപങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നത് കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ളവയായതിനാലാണ്. രാജ്യത്ത് ലഭിക്കാവുന്നതിൽ ഏറ്റവും ഉയർന്ന സുരക്ഷിതത്വം ലഘുസമ്പാദ്യ പദ്ധതികൾക്കുണ്ട്. ബാങ്ക് നിക്ഷേപങ്ങളേക്കാൾ പലിശയും ആനുകൂല്യങ്ങളും നിക്ഷേപങ്ങൾക്ക് ലഭിക്കും. ആദായ നികുതി ആനുകൂല്യമാണ് മറ്റൊരു പ്രത്യേകത. ആദായ നികുതി നിയമത്തിലെ 80സി പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ നികുതിയിളവ് പല ലഘു സമ്പാദ്യ പദ്ധതികൾക്കും ലഭിക്കുന്നുണ്ട്.
ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിലേത് പോലെ പോസ്റ്റ് ഓഫീസ് അനുവദിക്കുന്ന അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്. 4 ശതമാനമാണ് പലിശ നിരക്ക്. പലിശ നിരക്കുകൾ ഓരോ പാദത്തിലും പുതുക്കുമെന്നതിനാൽ പണം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലിട്ടാൽ ഗുണകരമാണ്. അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പലരും പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാറുണ്ട്.
എന്നാൽ പല നികുതി ദായകരും ശ്രദ്ധിക്കാതെ പോകുന്ന നികുതിയിളവ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിൽ ലഭിക്കുന്നുണ്ട്. ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉടമയ്ക്ക് 17,000 രൂപയുടെ നികുതിയിളവ് നേടാൻ സാധിക്കും. ഇത് എങ്ങനെയെന്ന് വിശദീകരിക്കാം.
പലിശ വരുമാനത്തിന് ഇളവ്
ആദായ നികുതി നിയമം 1961ലെ സെക്ഷന്‍ 80ടിടിഎ എന്നിവ പ്രകാരം സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് മുകളില്‍ ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് നേടാം. വാണിജ്യ ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നുള്ള പലിശയ്ക്ക് 10,000 രൂപ വരെയാണ് നികുതിയിളവ് ലഭിക്കുന്നത്.
80ടിടിബി പ്രകാരം മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെ പലിശ വരുമാനത്തിൽ നിന്ന് ഇളവ് നേടാം. ഇതിനൊപ്പം അധിക ഇളവുകൾ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കും.
സെക്ഷന്‍ 10 (15) (i)
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലെ പലിശയ്ക്ക് നിശ്ചിത പരിധി വരെ ആദായ നികുതി ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 (15) (i) പ്രകാരം വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം 3,500 രൂപ വരെയും സംയുക്ത അക്കൗണ്ടിലെ പലിശയ്ക്ക് 7,000 രൂപ വരെയും നികുതിയില്ല.
സെക്ഷന്‍ 80ടിടിഎ പ്രകാരവും സെക്ഷന്‍ 80ടിടിബി പ്രകാരവുമുള്ള നികുതിയിളവിന് പുറമെയാണിത്. ഇതുപ്രകാരം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലെ പലിശ വരുമാനത്തിന് സെക്ഷന്‍ 80ടിടിഎ പ്രകാരം 10,000 രൂപ ഇളവും വ്യക്തിഗത അക്കൗണ്ടില്‍ 3500 രൂപയും ജോയിന്റ് അക്കൗണ്ടില്‍ 7,000 രൂപയും ക്ലെയിം ചെയ്യാം.
ഉദാഹരണം
എങ്ങനെ ഈ ഇളവുകൾ നേടിയെടുക്കാമെന്ന് നോക്കാം. പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടിലെ പലിശ വരുമാനം 4,500 രൂപയും മറ്റ് ബാങ്കുകളില്‍ നിന്നുള്ള പലിശ 9,000 രൂപയുമായാൽ മൊത്തം പലിശ വരുമാനം 13,500 രൂപയാകും.
അതില്‍ പോസ്റ്റ് ഓഫീസിലെ സേവിംഗ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തില്‍ സെക്ഷന്‍ 10(15)(i) പ്രകാരം 3,500 രൂപ വരെ ഇളവ് ക്ലെയിം ചെയ്യാം, ബാക്കിയുള്ള 10,000 രൂപയ്ക്കുള്ള ഇളവിന് സെക്ഷൻ 80TTA പ്രകാരവും ഇളവ് ക്ലെയിം ചെയ്യാം. ഇതിനാൽ 13,500 രൂപ പലിശ വരുമാനത്തെ പൂർണമായും നികുതി ഒഴിവാക്കാം.
More From GoodReturns

ഇപിഎഫ് അക്കൗണ്ടിൽ പലിശ എത്തിത്തുടങ്ങി; നിങ്ങളുടെ ബാലൻസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ

വെള്ളപ്പൊക്കത്തിൽ കാർ തകരാറിലായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?



Click it and Unblock the Notifications