കയ്യിലുള്ള പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനോ മറ്റൊരാള്‍ക്ക് അയച്ചു നല്‍കാനോ ബാങ്ക് വഴി പണമിടപാട് നടത്തുന്നവരാകും വലിയൊരു ഭാഗവും. സമാനമായി പിന്‍വലിക്കാനും ബാങ്കിനെ ആശ്രയിക്കുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ വന്നെങ്കിലും വലിയ തുകയുടെ ഇടപാടുകള്‍ക്ക് ഇന്നും പലരും തിരഞ്ഞെടുക്കുന്നത് ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ തന്നെയാണ്. ബാങ്ക് വഴി പണം നിക്ഷേപിക്കലും പിന്‍വലിക്കാലും സ്ഥിരമായി നടത്തുന്നവരാണെങ്കില്‍ ഈ ഇടപാടുകള്‍ക്ക് വരുന്ന നികുതി ബാധ്യതയെ പറ്റി വ്യക്തമായി അറിഞ്ഞിരിക്കണം.
പിൻവലിക്കുമ്പോൾ നിയമം ഇങ്ങനെ
കറന്‍സി ഇടപാടുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കറന്‍സി ഇടപാടുകള്‍ക്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത്. 2019 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് നികുതി ഈടാക്കാനുള്ള തീരുമാനമുണ്ടായത്. ആദായ നികുതി നിയമം 1961ല്‍ കറൻസി ഇടപാടിന് നികുതി ചുമത്തുന്ന സെക്ഷന്‍ 194എന്‍ ഉള്‍പ്പെടുത്തി. 2019 ലെ ശുപാർശ പ്രകാരം 1 കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കായിരുന്നു സ്രോതസിൽ നിന്നുള്ള നികുതിയെങ്കിലും 2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ ഇത് 20 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു.

നികുതി ഈടാക്കുന്നത് ഇങ്ങനെ
പണം പിൻവലിക്കുകന്നതിന് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 194എൻ പ്രകാരമാണ് ടിഡിഎസ് ഈടാക്കുന്നത്. തുടർച്ചയായി 3 വർഷം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത വ്യക്തി സാമ്പത്തിക വർഷത്തിൽ 1 കോടി രൂപയിൽ കൂടുതലുള്ള പിൻവലിക്കലുകൾ നടത്തിയാൽ 2 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരാണെങ്കിൽ സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടിന് 2 ശതമാനവും ഒരു കോടി രൂപയിൽ കൂടുതൽ പിൻവലിച്ച തുകയിൽ 5 ശതമാനവും നികുതി ഈടാക്കും.
ഒരു കോടി എന്ന പരിധി ഓരോ ബാങ്ക് അക്കൗണ്ടിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ രണ്ട് ബാങ്ക് അക്കൗണ്ടുള്ള വ്യക്തിക്ക് രണ്ട് അക്കൗണ്ടില്‍ നിന്നുമായി മൂന്ന് കോടി രൂപ വരെ നികുതി നല്‍കാതെ പിന്‍വലിക്കാം. പണം പിന്‍ലിക്കുമ്പോള്‍ ബാങ്കാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത്.
ആർക്കൊക്കെ ബാധകം
ബാങ്ക്, സഹകരണ ബാങ്ക്, പോസ്‌റ്റോഫീസ് എന്നിവടങ്ങളിൽ നിന്ന് പണമിടപാട് നടത്തുന്ന വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം, കമ്പനി, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം എന്നിവരാണ് ശ്രദ്ധിക്കേണ്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, വൈറ്റ് ലേബള്‍ എടിഎം ഓപ്പറേറ്റര്‍, അഗ്രീകൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ കലക്ഷൻ ഏജന്റുമാർ എന്നിവർ നടത്തുന്ന കറൻസി ഇടപാടുകൾക്ക് സ്രോതസില്‍ നിന്നുള്ള നികുതി ബാധകമല്ല.
നിക്ഷേപിക്കുമ്പോൾ നിയമം ഇങ്ങനെ
ആദായ നികുതി നിയമ പ്രകാരം ചില ഇടപാടുകളെ സ്‌പെസിഫൈഡ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ എന്ന് തരംതിരിച്ചിട്ടുണ്ട്. അതായത് സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തി 10 ലക്ഷത്തില്‍ കൂടുതല്‍ തുക സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ചാൽ നടത്തിയാല്‍ ഈ വിവരം ബാങ്ക് ആദായ നികുതി വകുപ്പിനെ റിപ്പോര്‍ട്ട് ചെയ്യണം. കറന്റ് അക്കൗണ്ടിന് 50 ലക്ഷമാണ് പരിധി.
ആദായനികുതി നിയമത്തിലെ സെക്ഷൻ 68 പ്രകാരം ആദായനികുതി അതോറിറ്റിക്ക് അത്തരം വ്യക്തിക്ക് നോട്ടീസ് നൽകാവുന്നതാണ്. വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ ഇത്തരക്കാർ ബാധ്യസ്ഥരാണ്. സ്രോതസ് വെളിപ്പെടുത്താൻ വ്യക്തി പരാജയപ്പെട്ടാൽ വരുമാനത്തിന് 25 ശതമാനം സർചാർജും 4 ശതമാനം സെസും സഹിതം 60 ശതമാനം നിരക്കിൽ നികുതി ചുമത്തും.


Click it and Unblock the Notifications