സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിന് പലർക്കും സഹായകമാണ് ഭവന വായ്പകൾ. പലിശ നിരക്ക് ഉയർന്നു നിൽക്കുന്ന കാലത്ത് സ്വപനത്തിന് ചെലവേറുകയാണ്. എങ്ങനെയാണ് സാധാരണക്കാരന് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുന്നത്. ഇതിനായി വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് എടുക്കുന്ന ചില തീരുമാനങ്ങളാണ് നിർണായകമാകുന്നത്.
പലിശ നിരക്കുകൾ
രണ്ട് തരത്തിലാണ് ഭവന വായ്പ പലിശ നിരക്കുകള്‍ കണക്കാക്കുന്നത്. ഫ്ലോട്ടിംഗ് പലിശ നിരക്കും ഫിക്സഡ് പലിശ നിരക്കും. ഫ്ലോട്ടിംഗ് പലിശ നിരക്കില്‍ വിപണിക്കനുസരിച്ച് ഭവന വായ്പയുടെ പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകും. സാമ്പത്തിക വര്‍ഷത്തന്റെ പാദങ്ങളില്‍ നിരക്ക് പുനഃപരിശോധിക്കും. ഫ്ളോട്ടിംഗ് നിരക്കില്‍ വായ്പ എടുത്താല്‍ അതാതു കാലത്തെ പലിശ നിരക്കില്‍ വായ്പ അടയ്ക്കേണ്ടതായി വരും. പലിശ നിരക്ക് കൂടുകയാണെങ്കില്‍ വായ്പ കാലയളവ് വര്‍ധിക്കും. പിഴയില്ലാതെ നേരത്തെ വായ്പ അടച്ചു തീര്‍ക്കാമെന്നത് ഒരു നേട്ടമാണ്.
ഫിക്സഡ് പലിശ നിരക്കില്‍ വായപ കാലയളവില്‍ പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകുന്നില്ല. ഫ്ളോട്ടിംഗ് നിരക്കിനെക്കാള്‍ 1-2 ശതമാനം വരെ അധികമായിരിക്കും ഫിക്സഡ് നിരക്കുകൾ. വായ്പയെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് വായപയുടെ പലിശ നിരക്ക് തന്നെയാണ്. ഇതിനൊപ്പം പലിശയെ ബാധിക്കുന്ന ചില ഘടകങ്ങള്‍ വായ്പയെടുക്കാന്‍ പോകുന്നവര്‍ അറിഞ്ഞിരിക്കണം.
ഡൗണ്‍ പേയ്മെന്റ്
ഉയര്‍ന്ന ഡൗണ്‍ പേയ്മെന്റ് നല്‍കുന്നത് പലിശ നിരക്ക് കുറയാന്‍ സഹായകമാകും. ഉയര്‍ന്ന ഡൗണ്‍ പേയ്മെന്റ് അടയ്ക്കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസ്ക് കുറയുകയാണ്. ബാക്കി തുക മാസത്തവണകളായി അടയ്ക്കുമ്പോള്‍ ഇതിന് കുറഞ്ഞ നിരക്കലുള്ള പലിശ ബാങ്കുകള്‍ നല്‍കും.
ക്രെഡിറ്റ് സ്കോര്‍
ഭവന വായ്പ പലിശ നിരക്കില്‍ ഇളവ് ലഭിക്കുന്ന മറ്റൊരു ഘടകമാണ് ക്രെഡിറ്റ് സ്കോര്‍. വായ്പ നല്‍കുന്നതിന് മുന്‍പ് ഉപഭോക്തവിന്റെ തിരിച്ചടവ് ചരിത്രം ബാങ്ക് പരിശോധിക്കും. മുൻകാലത്തെ തിരിച്ചടവ് കണക്കാക്കിയുള്ള ക്രെഡിറ്റ് സകോരാണ് ഇതിന് പരിഗണിക്കുക. 300 നും 900ത്തിനും ഇടയിലുള്ള സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍.
മികച്ച ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് പലിശ നിരക്ക് കുറയും. ബാങ്കിനെ സംബന്ധിച്ച് ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് വായ്പ നല്‍കുന്നത് വഴി വായ്പ കിട്ടാകടമാകാനുള്ള സാധ്യത കുറയുകയാണ്. ഇതിനാൽ പലിശ നിരക്കില്‍ ഇളവുകള്‍ ലഭിക്കും.
വായ്പ കാലാവധി
വായ്പ അടച്ചു തീര്‍ക്കാന്‍ എത്ര കാലെടുക്കുന്നു എന്നതിന് അനുസരിച്ച് പലിശ നിരക്കിൽ ഏറ്റകുറച്ചിലുകളുണ്ടാകും. കുറഞ്ഞ കാലം കൊണ്ട് വായ്പ തിരിച്ചടയ്ക്കുമെങ്കില് പലിശ നിരക്കും മൊത്തത്തിലുള്ള വായ്പ ചെലവുകളും കുറവായിരിക്കും. പക്ഷേ മാസത്തിൽ വലിയ സംഖ്യ ഇതിനായി അടയ്ക്കേണ്ടി വരും. വായ്പ കാലവധി കൂടുമ്പോള്‍ ചെറിയ തുകയാണ് മാസ അടവ് വരുന്നത്.
കുറഞ്ഞ നിരക്കിൽ പലിശ ലഭിക്കുന്ന ബാങ്കുകൾ
800ന് മുകളിലാണെങ്കില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 7.30-755 ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. ബാങ്ക് ഓഫ് ഇന്ത്യ- 7.40 ശതമാനം, ഇന്ത്യന്‍ ബാങ്ക് 7.40-7.70 ശതമാനം. പഞ്ചാബ് നാഷണല്‍ ബാങ്ക് - 7.40-7.90 ശതമാനം. പഞ്ചാബ് സിന്ധ് ബാങ്ക്- 7.40-7.55 ശതമാനം. യൂക്കോ ബാങ്ക്-6.90%-7.00%. യൂണിയന് ബാങ്ക്- 7.40- 7.50 ശതമാനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
