ഡിജിറ്റല്‍ കാലത്ത് വരുമാനമുണ്ടാക്കാനുള്ള വഴികള്‍ ഒരുപാടാണ്. വ്ലോഗ് വഴിയും സോഷ്യല്‍ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചുള്ള വില്പന വഴിയും സമ്പാദിക്കുന്ന നിരവധി കുട്ടികളുണ്ട്. ഹോബിയെ തന്നെ വരുമാനമാക്കി മാറ്റാനുള്ള അവസരം ഡിജിറ്റൽ കാലത്തുണ്ട്. ഇതിൽ പലരുടെയും ശ്രമങ്ങൾ വിജയിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ നല്ല വരുമാനം നേടുന്ന കുട്ടികളുണ്ട്. വരുമാനത്തെ പറ്റി ആലോചിക്കുമ്പോള്‍ നികുതിയെ പറ്റിയും അറിഞ്ഞിരിക്കണം.
കുട്ടികളുടെ വരുമാനം ആദായ നികുതി ബാധകമാണോ എന്നതിനെ പറ്റി പലരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകില്ല. വരുമാനം കുട്ടികളുടെ കയ്യിലാണെങ്കിലും ആദായ നികുതി നൽകുന്നതിന് ഇളവൊന്നുമില്ല. എന്നാൽ കുടുംബാംഗങ്ങളില്‍ നിന്ന് സമ്മാനമായി ലഭിച്ച തുകയില്‍ നിന്ന് ആദായമുണ്ടാക്കിയാല് നികുതി നല്‍കേണ്ടതുണ്ടോ?. കുട്ടികള്‍ സ്വന്തമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടോ?. ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടി നോക്കാം.
കുട്ടിയുടെ വരുമാനം
പലതരത്തിൽ കുട്ടികളിലേക്ക് വരുമാനമെത്താം. കുട്ടികളുടെ കയ്യിലെ പണത്തെ സമ്പാദിക്കുന്നതും (Earned income) സമ്പാദിക്കാത്തതും (Unearned income) എന്നിങ്ങനെ രണ്ടായി തിരിക്കുന്നുണ്ട്. മത്സരങ്ങളില്‍ പങ്കെടുത്ത് നേടുന്ന സമ്മാന തുക, സ്വന്തം ബിസിനസില്‍ നിന്നുള്ള വരുമാനം, പാര്‍ട്ട്ടൈം ജോലിയില്‍ നിന്നുള്ള വരുമാനം എന്നിവ Earned income ആയി കണക്കാക്കും.
കുടുംബാംഗങ്ങളോ, സുഹൃത്തുകളോ നല്കിയ പണമാണ് Unearned income എന്ന വിഭാഗത്തില്‍ വരുന്നത്. സ്ഥിര നിക്ഷേപം, സേവിംഗ്സ് അക്കൗണ്ട് എന്നിവയിലെ പലിശ വരുമാനവും ഈ ഗണത്തില്‍പ്പെടും.
നികുതി
നിയമപ്രകാരം കുട്ടികളുടെ വരുമാനത്തിനും ആദായ നികുതി നല്‍കണം. മാസത്തില്‍ 15,000 രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്ന കുട്ടികള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇത് ശമ്പളമായാലും റിട്ടേണ്‍ ഫയൽ ചെയ്യണം. സെക്ഷന്‍ 64(1എ) പ്രകാരം 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വരുമാനം രക്ഷിതാക്കളുടെ വരുമാനവുമായി യോജിപ്പിക്കും. ഇതിന് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്.
രക്ഷിതാക്കള്‍ രണ്ടു പേരും സമ്പാദിക്കുന്നവരാണെങ്കില്‍ ആരുടെ വരുമാനമാണോ ഉയര്‍ന്നത് അതിനൊപ്പമാണ് കുട്ടിയുടെ വരുമാനം ചേര്‍ക്കുക. കുട്ടികളുടെ വരുമാനത്തിന് 1,500 രൂപയുടെ ആദായ നികുതിയിളവ് രക്ഷിതാക്കള്‍ക്ക് ലഭിക്കും. അതേസമയം കുട്ടി അനാഥനാണെങ്കില് രക്ഷകര്താവിന്റെ വരുമാനത്തിന് മുകളില്‍ കുട്ടിയുടെ വരുമാനം ചേർക്കില്ല. പ്രത്യേക റിട്ടേണ്‍ സമര്‍പ്പിച്ച് നികുതി അടയ്ക്കണം.
ഇളവ്
സെക്ഷന്‍ 80യു പ്രകാരം ലിസ്റ്റു ചെയ്ത തരത്തിലുള്ള വൈകല്യങ്ങളുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ ഏതെങ്കിലും വരുമാനം രക്ഷിതാവിന്റെ വരുമാനവുമായി ചേർക്കേണ്ടതില്ല. ശ്രവണ വൈകല്യം, അന്ധത, മാനസികരോഗം മുതലായ രോഗങ്ങള്‍ കാരണം വൈകല്യം 40% ല്‍ കൂടുതലായിരിക്കണം. മാതാപിതാക്കള്‍ വിവാഹമോചനം നേടിയവരാണെങ്കിൽ പ്രായപൂര്‍ത്തിയാകാത്തവരുടെ വരുമാനം കുട്ടിയുടെ കസ്റ്റഡിയിലുള്ള രക്ഷിതാവിന്റെ വരുമാനവുമായി കൂട്ടിച്ചേര്‍ക്കപ്പെടും. രണ്ടാനമ്മമാര്‍ക്കും ദത്തെടുത്ത കുട്ടികള്‍ക്കും വരുമാനത്തിന്റെ ക്ലബ്ബിങ്ങ് ബാധകമാണ്.
ആരാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുക
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ രാജ്യത്ത് പ്രായ പരിധിയില്ല. ഇതിനാല്‍ പ്രായ പൂര്‍ത്തിയാകാത്തവര്‍ക്കും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും പാന്‍ കാര്‍ഡ് ലഭിക്കും. പാൻ കാർഡിന് വേണ്ടി രക്ഷിതാക്കൾ അപേക്ഷ നൽകണം.
സ്വന്തമായി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വരുമാനം വിവരം, മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ എന്നിവ ആവശ്യമാണ്. മക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും റിട്ടേണ്‍ ഫയല്‍ ചെയ്യാം. രക്ഷിതാക്കൾ അധികാര പത്രം ആദായ നികുതി വെബ്സൈറ്റിൽ സമർപ്പിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications