അത്യാവശ്യ സമയത്ത് വേഗത്തിൽ വായ്പ ലഭിക്കാനുള്ള സൗകര്യമാണ് ഓൺലൈൻ വായ്പകൾ. ആപ്പുകൾ വഴി ഞെടിയിടയിൽ വായ്പകൾ ലഭിക്കാനുള്ള സൗകര്യം ഡിജിറ്റൽ കാലത്തുണ്ട്. എന്നാൽ വേഗത്തിനൊപ്പം എടുത്തു ചാടുന്നത് കെണിയിലേക്കാണോ എന്ന് പിന്നീട് മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ. ഉയർന്ന പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ഭീഷണികളുമാണ് ഇവരുടെ രീതി.
ഓൺലൈൻ വായ്പയെടുത്ത ദമ്പതികൾ വായ്പ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ വലിയ പരാതികളാണ് ഇത്തരം ഡിജിറ്റൽ വായ്പ സംഘങ്ങൾക്കെതിരെ വരുന്നത്.
ഈടാക്കുന്ന പറ്റി അറിഞ്ഞിരിക്കുക
ഒരു വായ്പയെടുക്കുന്ന സമയത്ത്, ഓണ്‍ലൈനായാലും ഓഫ് ലൈനായാലും വായ്പയുമായി ബന്ധപ്പെട്ട ചാര്‍ജുകളെ പറ്റി കൃത്യമായി അറിയണം. അപ്ലിക്കേഷന്‍ ഫീസ്, പ്രൊസസിംഗ് ചാര്‍ജ്, വൈകിയാവുള്ള പിഴ, ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിങ്ങനെ പലിശ കൂടാതെ വിവിധ ചാർജുകളുണ്ടാകാം. വായ്പ എടുക്കുന്നതിന് മുന്‍പ് ഈടാക്കുന്ന ചാര്‍ജുകളെ പറ്റി കൃത്യമായി വായിച്ച് മനസിലാക്കണം.
റിസര്‍വ് ബാങ്കിന്റെ പുതിയ നിയമപ്രകാരം ഈടാക്കുന്ന ചാര്‍ജുകളെ പറ്റി ആശയകുഴപ്പങ്ങൾ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വായ്പ നല്‍കുന്നവര്‍ വര്‍ഷത്തില്‍ ഈടാക്കുന്ന ചാര്‍ജുകള്‍ ശതമാന കണക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പലിശ നിരക്ക്
വായ്പ തിരിച്ചടച്ചിട്ടും ഓണ്‍ലൈന്‍ ലോണുകാരുടെ ഉപദ്രവം തുടരുന്നതും വായ്പയെടുത്ത തുകയുടെ പല മടങ്ങ് അടച്ചിട്ടും വായ്പ തീരാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കേട്ടിട്ടുണ്ടാകാം. ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ ഈടാക്കുന്ന കൊള്ളപ്പലിശയെ പറ്റി മനസിലാകുന്നത് ഈ അനുഭവത്തില്‍ നിന്നാണ്. വായ്പാ തുക തിരിച്ചടക്കാത്തതിനെ തുടർന്നുള്ള പീഡിനം പരാതിപ്പെട്ടതിനെ തുടർന്ന് ഡിജിറ്റൽ വായ്പ നൽകുന്നവർ 50-60 ശതമാനം പലിശ ചോദിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എല്ലാ ആപ്പുകളും ഇത്തരത്തിലല്ലെങ്കിലും പകുതിയിലധികം തുക പലിശയി ഈടാക്കുന്നവയുണ്ട്. ഇതിനാല്‍ പലിശ നികക്കുകളെ പറ്റി അറിഞ്ഞ ശേഷം മാത്രമനെ വായ്പ സ്വീകരിക്കാവൂ.
ആവശ്യമുള്ളതിന് മാത്രം വായ്പയെടുക്കുക
അത്യാവശ്യകാരങ്ങള്‍ നടത്താനുള്ളൊരു ഉപാധിയാണ് വായ്പ. എന്നാല്‍ കടത്തില്‍ മുങ്ങി ജീവിക്കുന്നവരെ ചുറ്റിലും കണ്ടവരുണ്ടാകും. ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാനും മറ്റ് കടങ്ങള്‍ വീട്ടാനും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവുണ്ടാകും. ജീവിത ചെലവുകള്‍ക്കുള്ള ഇത്തരം ചെലവുകള്‍ പലപ്പോഴും മനസ് വെച്ചാല്‍ ഒഴിവാക്കുന്നാണ്. ആവശ്യങ്ങള്‍ക്ക് മാത്രം തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന തുക മാത്രം വായ്പ എടുക്കാൻ ശ്രദ്ധിക്കണം. ഒന്നിലധികം വായ്പകള്‍ തിരിച്ചടവ് ബാധ്യത വരുമ്പോള്‍ രണ്ടാമതൊരു വരുമാന മാര്‍ഗം കണ്ടത്തേണ്ടത് നിർബന്ധമാണ്.
ലുക്ക് അപ്പ് പിരിയഡ്
ഇന്‍ഷുറന്‍സുകളിലുള്ളത് പോലെ ഡിജിറ്റൽ വായ്പകളിലും സൗജന്യ ലുക്ക് അപ്പ് പിരിയഡുണ്ട്. ഉപഭോക്താക്കള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളൽ വായ്പയിൽ നിന്ന് ഒഴിവാകാനുള്ള സാവകാശം നൽകുന്നുണ്ട്. വായ്പയെടുക്കുന്നവര്‍ക്ക് വായ്പയിലുള്ള പലിശ റദ്ദാക്കാനും ഇതുവഴി സാധിക്കും. പല ഡിജിറ്റല്‍ പണമിടപാടുകാരും വായ്പക്കാരില്‍ നിന്ന് ലുക്ക്-അപ്പ് കാലയളവിലും പണം ഈടാക്കുന്നുണ്ട്. ഇതിനാൽ ആപ്പുകള്‍ ഉപയോഗിച്ച് പണം കടം വാങ്ങുമ്പോഴും വായ്പാ അപേക്ഷകള്‍ പിന്‍വലിക്കുമ്പോഴും കടം വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആർബിഐ നിർദ്ദേശമുണ്ട്.
ആവശ്യമായ വിവരങ്ങൾ മാത്രം നൽകുക
മൊബൈൽ ആപ്പ് വഴി വായ്പ വാങ്ങുമ്പോൾ തട്ടിപ്പുകളും പെരുകുകയാണ്. വായ്പ ആവശ്യത്തിനായുള്ള വിവരങ്ങൾ മാത്രമെ ഫോണിൽ നിന്ന് പങ്കിടാൻ പാടുള്ളൂ. വായ്പ നൽകുന്ന ആപ്പുകൾ വ്യക്തിഗത വിവരങ്ങൾ സമ്മതമില്ലാതെ ആക്സസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാണം.
സമ്മതമില്ലാതെ വായ്പ അനുവദിക്കുന്നത് തടയാൻ അനാവശ്യ കോളുകൾ ഒഴിവാക്കണം. ആര്‍ബിഐ പുതിയ നിയമ പ്രകാരം കടം വാങ്ങുന്നവര്‍ക്ക് വായ്പകള്‍ക്ക് സമ്മതം നല്‍കാനുള്ള അവകാശംകൊണ്ടു വന്നിട്ടുണ്ട്. ഇത് കൂടുതൽ സുരക്ഷിതത്വം ഉപഭോക്താവിന് നൽകുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications