പലിശ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ പലരും കയ്യിലുള്ള അധിക ഫണ്ട് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നുണ്ട്. മികച്ച പലിശ നിരക്ക് തേടിയുള്ള തിരച്ചലിൽ പൊതുമേഖലാ ബാങ്കുകളേക്കാൾ മികച്ച പലിശ സ്വകാര്യ ബാങ്കുകൾക്കാണെന്ന് കാണാം. ഇവയിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമണോ എന്നാണ് പലരുടെയും ചോദ്യം. സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ ലഭിക്കുന്നതിനാൽ എത്ര രൂപ നിക്ഷേപിച്ചാലാണ് നികുതി നൽകേണ്ടത് എന്നതും പലർക്കുമുള്ള ആശങ്കയാണ്. ഇത്തരം കാര്യങ്ങൾ വിശദമായി പരിശോധിക്കാം.
നിക്ഷേപം 2 ബാങ്കുകളിലായി വിഭജിക്കാം
ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) എന്ന് ആർബിഐ സബ്സിഡിയറി ബാങ്കുകളിലെ പണത്തിന് ഇൻഷൂറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഒരു ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് മുതലും പലിശയും ഉൾപ്പെടെ 5 ലക്ഷം രൂപയുടെ നിക്ഷേപത്തിനാണ് ഇൻഷുറൻസ് നൽകുന്നത്. അതിനാൽ, ആരെങ്കിലും 5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തുക ഒന്നിലധികം ബാങ്കുകളിൽ വിഭജിക്കുന്നത് നല്ലതാണ്.
വ്യത്യസ്ത ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റിയാൽ നിക്ഷേപം സുരക്ഷിതമായെന്ന് ചുരുക്കം. ഇവിടെ നിക്ഷേപമുള്ള ബാങ്ക് തകർന്നാലും നിക്ഷേപകന് ആഘാതം കുറവാണ്. ഇതോടൊപ്പം വ്യത്യസ്ത ബാങ്കുകളിലെ വ്യത്യസ്ത പലിശ നിരക്ക് ആസ്വദിക്കാൻ സാധിക്കും.

നേരത്തെ പിൻവലിക്കൽ
അധിക ഫണ്ട് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റിയാലും കാലാവധിക്ക് മുൻപ് പിൻവലിക്കേണ്ട ആവശ്യം വന്നാൽ അതിനുള്ള അനുവാദം ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാലാവധി അവസാനിക്കുന്നതിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ ബാങ്കുകൾ പിഴ ഈടാക്കും. സാധാരണയായി പലിശ നിരക്കിന്റെ 0.5 ശതമാനം മുതൽ 1 ശതമാനം വരെയാണ് പിഴയായി ഈടാക്കുന്നത്.
ഇത് സ്ഥിര നിക്ഷേപം നേരത്തെ പിൻവലിക്കുമ്പോൾ പലിശയായി ലഭിക്കാവുന്ന തുക നഷ്‌ടമാകും. എച്ച്‌ഡിഎഫ്‌സി ബാങ്ക് 1 ശതമാനവും ഐസിഐസിഐ ബാങ്ക് 0.5 ശതമാനം മുതൽ 1 ശതമാനം വരെയും എസ്ബിഐ പലിശ നിരക്കിന്റെ 0 ശതമാനം മുതൽ 0.50 ശതമാനം വരെയും പിഴ ഈടാക്കും.
ഉദാഹരണമായി, രണ്ട് വർഷം മുൻപ് 7 ശതമാനം പലിശ നിരക്കിൽ 1 ലക്ഷം രൂപ 2 വർഷത്തേക്ക് സ്ഥിര നിക്ഷേപിമിട്ട ശേഷം 1 വർഷത്തിന് ശേഷം പിൻവലിച്ചാൽ എങ്ങനെ പലിശ ഈടാക്കുമെന്ന് നോക്കാം. നിക്ഷേപം ആരംഭിക്കുമ്പോൾ 1 വർഷത്തെ പലിശ നിരക്ക് 6 ശതമാനമായിരുന്നു. 1 വർഷത്തിന് ശേഷം നിക്ഷേപം അവസാനിപ്പിച്ചാൽ 6 ശതമാനം പലിശയെ ലഭിക്കുകയുള്ളൂ.
ആദായ നികുതി
ആദായ നികുതി നിയമത്തിലെ സെക്ഷൻ 194എ പ്രകാരം ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവയിലെ ഏത് സ്ഥിര നിക്ഷേപത്തിൽ നിന്നും 40,000 രൂപയ്ക്ക് മുകളിൽ പലിശ നേടിയാൽ 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി കുറയ്ക്കും.
മുതിർന്ന പൗരന്മാർക്കുള്ള പരിധി 50,000 രൂപയാണ്. സ്രോതസിൽ നിന്നുള്ള നികുതി ഒഴിവാക്കാൻ 8 മുതൽ 10 ശതമാനം പലിശ നിരക്ക് ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിൽ 4 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലുള്ള തുക നിക്ഷേപിക്കാം.
നിക്ഷേപം സുരക്ഷിതമായിരിക്കും; ഒപ്പം മാസ വരുമാനവും റെഡി; നോക്കുന്നോ ഈ പദ്ധതി
ഉദാഹരണമായി 49 വയസുകാരനായി വ്യക്തി ഐസിഐസിഐ ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയെന്ന് കരുതുക. 8 ശതമാനം പലിശ നിരക്കിൽ 512,500 രൂപയാണ് സ്ഥിര നിക്ഷേപം. നിക്ഷേപത്തിന്റെ വാർഷിക പലിശ 41,000 രൂപയായിരിക്കും. ബാങ്ക് 10 ശതമാനം ടിഡിഎസ് കുറയ്ക്കും, അതായത് 4,100 രൂപ കുറച്ചാണ് പലിശ അനുവദിക്കുക. ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാൻ 15ജി/ 15എച്ച് ഫോം ഉപയോഗിക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
