2023 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദഫലങ്ങൾ കമ്പനികൾ പുറത്തു വിടുന്ന മാസങ്ങളാണിത്. പാദഫലത്തോടൊപ്പം ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനികളുടെ ഓഹരികൾ കയ്യിലുള്ളവരാണെങ്കിൽ വരുന്ന മാസങ്ങളിൽ ലാഭവിഹിതം കയ്യിലെത്തും. ത്രൈമാസത്തിൽ വിവിധ കമ്പനികൾ ലാഭവിഹിതം നൽകുന്നതിനാൽ ഓഹരിയിലൂടെ സ്ഥിര വരുമാനം കണ്ടെത്താൻ ഡിവിഡന്റ് ഓഹരികളിൽ നിക്ഷപിക്കുന്നതിലൂടെ സാധിക്കും.
അതേസമയം, വരുമാനത്തിന്റെ ഒരു ഭാഗം നികുതിയായി അടയ്ക്കേണ്ടി വന്നേക്കാം. 2023-24 സാമ്പത്തിക വർഷത്തിൽ ലാഭവിഹിതം കൈപ്പറ്റുന്ന നിക്ഷേപകരാണെങ്കിൽ എത്ര ശതമാനം സ്രോതസിൽ നിന്നുള്ള നികുതി നൽകണമെന്നും എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം
സെക്ഷൻ 194
കമ്പനികൾ അവരുടെ ലാഭത്തിൽ നിന്നോ കരുതൽ ശേഖരത്തിൽ നിന്നോ ആണ് ക്യാഷ് ഡിവിഡന്റ് പ്രഖ്യാപിക്കുന്നത്. ലാഭവിഹിതം ലഭിക്കുമ്പോൾ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് മൊത്തം തുകയിൽ നിന്നാണ്. ഓഹരികളുടെ ലാഭവിഹിതത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 194 പ്രകാരം ടിഡിഎസ് ബാധകമാണ്. 2020-21 സാമ്പത്തിക വർഷം മുതലാണ് ആദായ നികുതി നിയമത്തിലെ സെക്ഷൻ 194 പ്രാബല്യത്തിൽ വന്നത്.

2020 തിലെ ഫിനാൻസ് ആക്ടിൽ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നിർത്തലാക്കുകയും 1961 ലെ ആദായനികുതി നിയമത്തിന്റെ സെക്ഷൻ 10(34) പ്രകാരമുള്ള ഇളവ് പിൻവലിക്കുകയും ചെയ്തു. അതോടെ ലാവിഹിതം അനുവദിക്കുന്ന കമ്പനികൾ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നതിന് മുൻപ് 10 ശതമാനം നികുതി കുറയ്ക്കാൻ സാധിക്കുമെന്ന് സെക്ഷൻ 194ൽ പറയുന്നുണ്ട്.
അതേസമയം, സാമ്പത്തിക വർഷത്തിൽ വിതരണം ലഭിക്കുന്ന ലാഭവിഹിതം മൊത്തം തുക 5,000 രൂപയിൽ കവിയുന്നില്ലെങ്കിൽ, സ്രോതസ്സിൽ നികുതി കുറയ്ക്കാൻ കമ്പനിക്ക് ബാധ്യതയില്ല.
നികുതി ഒഴിവാക്കുന്ന വഴി
സ്രോതസിൽ നിന്നുള്ള നികുതി 10 ശതമാനം ഈടാക്കുന്നത് ഒഴിവാക്കാനും ഈടാക്കിയെങ്കിൽ തുക തിരികെ ലഭിക്കാനും സൗകര്യമുണ്ട്. മൊത്തം വരുമാനം അടിസ്ഥാന ഇളവ് പരിധി കവിയുന്ന വ്യക്തികൾ ആദായ നികുതി നിയമത്തിലെ സെക്ഷൻ 139 പ്രകാരം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
സാമ്പത്തിക വർഷത്തിൽ 5,000 രൂപയിൽ കൂടുതൽ ലാഭവിഹിതം നേടുന്ന വ്യക്തിയുടെ മൊത്തം വരുമാനം അടിസ്ഥാന ഇളവ് പരിധി കവിഞ്ഞില്ലെങ്കിൽ നികുതിയായി ഈടാക്കിയ തുക തിരികെ ലഭിക്കും. ഇത്തരക്കാർ ലാഭവിഹിതത്തിൽ നിന്നുള്ള ടിഡിഎസ് ക്ലെയിം ചെയ്യാനായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്താൽ മതിയാകും.
ഫോം സമർപ്പിക്കാം
ലാഭവിഹിതത്തിൽ നിന്നുള്ള വരുമാനം ഉൾപ്പെടെ മൊത്ത വരുമാനം അടിസ്ഥാന ഇളവ് പരിധി കടക്കാത്ത നിക്ഷേപകരാണെങ്കിൽ ലാഭവിഹിതം നൽകുന്ന നൽകുന്ന കമ്പനിക്കോ മ്യൂച്വൽ ഫണ്ടിനോ ഫോം 15ജി സമർപ്പിച്ചാൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല. മുതിർന്ന പൗരന്മാർക്ക് ടിഡിഎസ് കിഴിവിനായി ഫോം 15എച്ച് ആണ് സമർപ്പിക്കേണ്ടത്.
ഈ ഫോമുകളുടെ കാലാവധി ഒരു സാമ്പത്തിക വർഷം മാത്രമാണ്. ഫോം സമർപ്പിച്ചുള്ള ആനുകൂല്യം നേടാൻ എല്ലാ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലും ഫോം സമർപ്പിക്കേണ്ടതാണ്. സ്രോതസിൽ നിന്നുള്ള നികുതി കിഴിവ് പൂർണമായി ലഭിക്കുന്നതിന് നികുതിദായകർ ഓരോ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലും ഇത്തരം ഫോമുകൾ സമർപ്പിക്കണം.
മ്യൂച്വൽ ഫണ്ടാണെങ്കിൽ മറ്റൊരു വഴി
ലാഭവിഹിതം ലഭിക്കുന്നത് മ്യൂച്വൽ ഫണ്ടുകലിൽ നിന്നാണെങ്കിൽ നികുതി ഒഴിവാക്കാൻ ഡിവിഡന്റ് ഓപ്ഷന് പകരം ഗ്രോത്ത് ഓപ്ഷനിൽ നിക്ഷേപിച്ചാൽ മതിയാകും. ഗ്രോത്ത് ഓപ്‌ഷനു കീഴിൽ, കമ്പനിയോ മ്യൂച്വൽ ഫണ്ടോ ഉണ്ടാക്കുന്ന ലാഭം മ്യൂച്വൽ ഫണ്ടിൽ തന്നെ വീണ്ടും നിക്ഷേപിക്കും. ഇതുവഴി നിക്ഷേപത്തിന് വളർച്ചയുണ്ടാകുന്നതിനൊപ്പം ലാഭവിഹിതവും അതേതുടർന്നുള്ള സ്രോതസിൽ നിന്നുള്ള നികുതിയും ബാധകമാകുന്നില്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?



Click it and Unblock the Notifications