ഓഹരി വിപണിയില്‍ നിന്ന് സ്ഥിര വരുമാനം ആഗ്രഹിക്കുന്നവരാണെങ്കില്‍ ഡിവിഡന്റ് ഓഹരികളാണ് ഏറ്റവും റിസ്ക് കുറഞ്ഞ മാര്‍ഗം. ഓരോ പാദത്തിലും കമ്പനിയുടെ ലാഭക്ഷമതയ്ക്ക് അനുസരിച്ചാണ് ലാഭവിഹിതം ലഭിക്കുകയെങ്കിലും സ്ഥിരമായി ലാഭവിഹിതം നല്കി ട്രാക്ക് റെക്കോര്‍ഡുള്ള മികച്ച ഡിവിഡന്റ് യീല്‍ഡ് പുലര്‍ത്തുന്ന ഓഹരികളില്‍ നിന്ന് ലാഭമുണ്ടാക്കാം. അതോടൊപ്പമാണ് ഓഹരി വിലയിലുണ്ടാകുന്ന വര്‍ധനവിന് അനുസരിച്ചുള്ള ക്യാപിറ്റല്‍ അപ്രീസിയേഷനും. ഡിവിഡന്റ് ഓഹരികള്‍ എങ്ങനെ വരുമാനം നല്കുന്നു എന്നും മികച്ച ഡിവിഡന്റ് ഓഹരികള്‍ ഏതാണെന്നും നോക്കാം.
എന്താണ് ലാഭവിഹിതം
കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗം ഓഹരിയുടമകള്‍ക്ക് നല്കുന്നതിനെയാണ് ലാഭവിഹിതം എന്ന് പറയുന്നത്. ലാഭത്തിലുള്ള കമ്പനി ലാഭത്തിന്റെ ഒരു ഭാഗം ലാഭവിഹിതമായി കൈമാറുന്നു. സാധാരണയായി ലാഭവിഹിതം പണമായാണ് കൈമാറുന്നത്. മറ്റു രീതിയിലും ലാഭവിഹിതം കൈമാറുന്നുണ്ട്. ഇത്തരത്തില്‍ ഓഹരികള്‍ കൈമാറുന്നതിനെ ബോണസ് ഓഹരികള്‍ എന്നാണ് പറയുന്നത്.
കമ്പനികള്‍ ത്രൈമാസത്തിലോ വാര്ഷത്തിലോ ലാഭവിഹിതം പ്രഖ്യാപിക്കാറുണ്ട്. ഒറ്റത്തവണ ഡിവിഡന്റ് നൽകുന്ന കമ്പനികളുമുണ്ട്. ഓഹരി നിക്ഷേപകര്‍ക്ക് അവര്‍ കൈവശം വച്ചിട്ടുള്ള ഓഹരികള്‍ക്ക് ആനുപാതികമായാണ് ലാഭവിഹിതവും ലഭിക്കുക. ഓഹരി നിക്ഷേപകര്‍ക്ക് അവര്‍ നടത്തിയ നിക്ഷേപത്തിന്മേലുള്ള നേട്ടമായി ഡിവിഡന്റിനെ കാണാം.

ഡിവിഡന്റ് യീല്‍ഡ്
ഡിവിഡന്റിനായി ഓഹരിയിൽ നിക്ഷേപിക്കുന്നത് ലാഭകരമാണോ എന്നത് സൂചിപ്പിക്കുന്നതാണ് ഡിവിഡന്റ് യീൽഡ്. ഓരോ ഓഹരിക്കുമുള്ള വാര്‍ഷിക ഡിവിഡന്റിനെ നിലവിലെ ഓഹരി വിലകൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന തുക ശതമാനത്തില്‍ സൂചിപ്പിക്കുന്നതാണ് ഡിവിഡന്റ് യീൽഡ്. ഒരു കമ്പനി ഓഹരിയൊന്നിന് 5 രൂപ വീതം വാര്‍ഷിക ലാഭവിഹിതം നൽകുകയും നിലവിലെ ഓഹരിവില 100 രൂപയുമാണെങ്കിൽ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5 ശതമാനമാണ് (5/100*100).
ഡിവിഡന്റ് ശതമാനം ഡിവിഡന്റ് യീൽഡിൽ നിന്ന് വ്യത്യാസമാണ്. കമ്പനിയുടെ ഓഹരികളുടെ മുഖവിലയ്ക്ക് അനുസൃതമായി നല്കുന്ന ലാഭവിഹിതമാണ് ഡിവിഡന്റ് ശതമാനം. ഉദാഹരണത്തിന് 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 50 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചാൽ ഓഹരി ഉടമയ്ക്ക് 5 രൂപ ലാഭവിഹിതം ലഭിക്കും.
ലാഭം എങ്ങനെ
വരുമാനം ഉണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ മമാര്ഗമാണ് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേരപിക്കുക എന്നത്. ഓഹരി വിപണിയില്‍ വരുമാനം ഉണ്ടാക്കാനുള്ള റിസ്ക് കുറഞ്ഞ മാര്‍ഗമാണിത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് നോക്കി നിക്ഷേപിച്ചാല്‍ എത്ര രൂപ വരുമാനം ലഭിക്കുമെന്നതിന്റെ ഏകദേശ ധാരണ ലഭിക്കും.
ഉദാഹരണമായി 20 രൂപ ഓഹരി വിലയുള്ള കമ്പനിയുടെ 10,000 ഓഹരികള്‍ വാങ്ങാനായി 2 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്ക്കു ലാഭം നോക്കാം. ഓഹരിയില്‍ നിന്നുള്ള വാര്‍ഷിക റിട്ടേണ്‍ 15 ശതമാനവും പ്രതിയോഹരി 70 രൂപ ലാഭവിഹിതവും പ്രഖ്യാപിക്കുമ്പോള്‍ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റ് 3 ലക്ഷം രൂപയും ഡിവിഡന്റ് ചേര്‍ത്തുള്ള ആകെ റിട്ടേണ്‍ 10 ലക്ഷം രൂപയുമാണ്.
മികച്ച ഡിവിഡന്റ് യീൽഡുള്ള ഓഹരികൾ
പൊതുമേഖലയിൽ നിന്നുള്ള ഓഹരികളാണ് ലാഭവിഹിതം നൽകുന്നതിൽ മുന്നിലുള്ളത്. 12 മാസത്തിനിടെ 24.25 രൂപ ലാഭവിഹിതം നൽകിയ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 7.31 ശതമാനമാണ്. ഓഹരി വില 338.18 രൂപ. 12 മാസത്തിനിടെ 20 രൂപ ലാഭവിഹിതം നൽകിയ ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 6.48 ശതമാനമാണ്. നിലവിലെ ഓഹരി വില 308.45 രൂപയാണ്.
പിടിസി ഇന്ത്യ ഓഹരികൾക്ക് 9.16 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. 148.50 രൂപ വിലയുള്ള ഓഹരി 13.60 രൂപ ലാഭവിഹിതം കൈമാറി. ഒഎൻജിസി- 5.72 ശതമാനം, പവർ ഗ്രിഡ് കോർപ്പറേഷൻ- 5.22 ശതമാനം എന്നിങ്ങനെയാണ് ഡിവിഡന്റ് യീൽഡ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications