ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ആവശ്യമായ പ്രധാന ടൂളാണ് ഡീമാറ്റ് അക്കൗണ്ട്. നിക്ഷേപം ആരംഭിക്കുന്ന സമയത്തുള്ള അക്കൗണ്ടിനൊപ്പം ഡിസ്‌ക്കൗണ്ട് നിരക്കിലുള്ള ഡീമാറ്റ് അക്കൗണ്ടുകളും നിക്ഷേപകര്‍ തുടങ്ങുന്നത് സ്വാഭാവികം. ഓണ്‍ലൈനായി എളുപ്പത്തില്‍ ലഭിക്കുമെന്നതിനാല്‍ നിക്ഷേപകരുടെ പക്കല്‍ ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ കാണാം.
ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകൾ കയ്യിലെത്തുമ്പോൾ കൃത്യമായ ഉപയോഗിക്കാത്തവരാണെങ്കില്‍ അക്കൗണ്ടുകള്‍ ഡോര്‍മെന്റ് അക്കൗണ്ടുകളായി മാറും. നിക്ഷേപകനെ സംബന്ധിച്ച് ഇത് സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കാം. ഡീമാറ്റ് അക്കൗണ്ടുകൾ എങ്ങനെ നിഷ്ക്രിയമാകുന്നു എന്നും ഇതുവഴിയുള്ള നഷ്ടങ്ങളും റീ ആക്ടീവ് ചെയ്യാനുള്ള നടപടികളുമാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.
ഡോർമെന്റ് ഡീമാറ്റ് അക്കൗണ്ട്
ഏതെങ്കിലും കാരണത്താൽ ഒരു വർഷത്തിലേറെ കാലം ഡീമാറ്റ് അക്കൗണ്ട് പ്രവർത്തിപ്പിക്കാതിരുന്നാൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഡീമാറ്റ് അക്കൗണ്ടിനെ നിഷ്ക്രിയ അക്കൗണ്ടായി കണക്കാക്കും. ഇടപാടുകളൊന്നും നടത്താത്തതിൽ അക്കൗണ്ട് നിഷ്‌ക്രിയ അവസ്ഥയിലേക്ക് എത്താം. ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയ അക്കൗണ്ടായി ടാഗ് ചെയ്താൽ നിക്ഷേപകന് കൈവശം വച്ചിരിക്കുന്ന ഓഹരികൾ പോർട്ട്ഫോളിയോയിൽ കാണാൻ സാധിക്കും. എന്നാൽ ഈ അക്കൗണ്ട് ഉപയോഗിച്ച് ഓഹരികൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല.

ഡോർമെന്റ് ഡീമാറ്റ് അക്കൗണ്ടുകൾ ക്ലോസ്ഡ് ഡീമാറ്റ് അക്കൗണ്ടിൽ നിന്ന് വ്യത്യസ്തമാണ്. അക്കൗണ്ട് നിഷ്ക്രിയാവസ്ഥയിലായതിനാൽ ഡീമാറ്റ് അക്കൗണ്ട് ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും അക്കൗണ്ട് സജീവമാക്കാം. ഡോർമെന്റ ഡീമാറ്റ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്.
ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയമാകുന്നത് എപ്പോൾ
ഡീമാറ്റ് അക്കൗണ്ട് 1 വർഷത്തോളം ഉപയോഗിക്കാത്ത ഘട്ടത്തിലാണ് നിഷ്ക്രിയമാകുന്നത്. ബ്രോക്കറേജ് സ്ഥാപനം അക്കൗണ്ടിന്റെ അവസ്ഥ സംബന്ധിച്ച ഇമെയിൽ വഴി അക്കൗണ്ട് ഉടമയെ അറിയിക്കും. ഇമെയിലിന് ശേഷം അക്കൗണ്ട് ഉടമ ഇടപാട് നടത്തുകയാണെങ്കിൽ സജീവമായിട്ടുള്ള അക്കൗണ്ടായി പരിഗണിക്കും. ഇടപാട് നടത്താത്തവ 1 വർഷത്തിന് ശേഷം നിഷ്ക്രിയ അക്കൗണ്ടാക്കി മാറ്റും.
അപകട സാധ്യതകൾ
ഡീമാറ്റ് അക്കൗണ്ട് ഡോർമെന്റ് ആകുന്ന അവസ്ഥയിൽ എന്തൊക്കെ അപകട സാധ്യതകളാണ് നിക്ഷേപകൻ നേരിടേണ്ടി വരുന്നതെന്ന് നോക്കാം. അക്കൗണ്ടുകൾ ഡോർമെന്റായി കിടക്കുന്നതിനാൽ നിക്ഷേപകരുടെ അവബോധമില്ലായ്മ മുതലെടുക്കാനും അക്കൗണ്ടിലെ ഓഹരികൾ തട്ടിപ്പിലൂടെ കൈമാറ്റം ചെയ്യാനും സാധ്യതയുണ്ട്. ഇത് അക്കൗണ്ട് ഉടമയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.
ഡീമാറ്റ് അക്കൗണ്ട് ഡോർമെന്റായാലും അക്കൗണ്ടിന് വിവിധ ഫീസുകളും ചാർജുകളും ഈടാക്കും. അക്കൗണ്ട് ഉടമയ്ക്ക് കുടിശ്ശിക വരുന്നതിനാൽ അക്കൗണ്ട് അവസാനിപ്പിക്കേണ്ടി വരും. ഡോർമെന്റ് ഡീമാറ്റ് അക്കൗണ്ടുകളിലുള്ള നിക്ഷേപം കൃത്യമായി വിലയിരുത്താതിരുന്നാൽ അവ മൂല്യത്തകർച്ചയിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ നിക്ഷേപം ലിക്വിഡേറ്റ് ചെയ്യുന്നില്ലെങ്കിൽ അക്കൗണ്ടുടമയ്ക്ക് സാമ്പത്തിക നഷ്ടം വരും.
അക്കൗണ്ട് റീആക്ടീവ് ചെയ്യാം
പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകള്‍ റീആക്ടീവ് ചെയ്യുന്നത് എളുപ്പത്തില്‍ നടക്കുന്ന നടപടിയാണ്. ബ്രോക്കറുമായി സംസാരിച്ച് അക്കൗണ്ടിന്റെ അവസ്ഥ അറിയണം. അക്കൗണ്ട് മെയിന്റനന്‍സ് ഫീസ് അടച്ച അക്കൗണ്ടും 1 വര്‍ഷത്തില്‍ കുറവ് ഉപയോഗിക്കാത്ത അക്കൗണ്ടും ഡോര്‍മെന്റാകുനുള്ള സാധ്യത കുറവാണ്.
അക്കൗണ്ട് പ്രവര്‍ത്തന രഹിതമാണെന്ന് കണ്ടെത്തിയാല്‍ പാന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍ പോലുള്ള കെവൈസി വിവരങ്ങള്‍ നല്‍കി അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാം. കുടിശ്ശികയുള്ള മെയിന്റനന്‍സ് ഫീസ്, റീ ആക്ടിവേഷന്‍ ഫീസ് എന്നിവ ഉപഭോക്താവ് നല്‍കണം. ഡീമാറ്റ് അക്കൗണ്ടിലെ ഓഹരികളുടെ മൂല്യം ഉയര്‍ന്നതാണെങ്കില്‍ റീ ആക്ടിവേഷന്‍ ഫീസുകള്‍ ബ്രോക്കറേജുകള്‍ ഒഴിവാക്കാറുണ്ട്.
6 മാസത്തിലൊരിക്കലെങ്കിലും ഉപയോഗിക്കണം
അക്കൗണ്ട് ആക്ടീവ് ചെയ്താല്‍ ഡീമാറ്റ് അക്കൗണ്ട് സജീവമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഡീമാറ്റ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും അക്കൗണ്ടിലെ ഹോള്‍ഡിംഗുകള്‍ പരിശോധിക്കാനും ഓരോ ആറുമാസത്തിലെങ്കിലും അക്കൗണ്ട് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. അക്കൗണ്ട് തുടരെ പരിശോധിക്കുന്നത് അവ നിഷ്ക്രിയമാകുന്നതിൽ നിന്ന് തടയില്ല. ഡീമാറ്റ് അക്കൗണ്ട് വഴി സെക്യൂരിറ്റികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതാണ് അക്കൗണ്ട് സജീവമായി നിലനിര്‍ത്തുന്നതിനുള്ള നടപടി.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications