സുരക്ഷിതമായി നിക്ഷേപിക്കാന്‍ സാധാരണ നിക്ഷേപകര്‍ പൊതുവെ തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് സ്ഥിര നിക്ഷേപം. ഇതില്‍ തന്നെ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനാണ് മിക്കവരും പ്രധാന്യം നല്‍കുന്നത്. പലിശ നിരക്കുയരുന്ന കാലഘട്ടത്തില്‍ പൊതുമേഖലാ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു. പൊതുമേഖലാ ബാങ്കുകളില്‍ 7 ശതമാനത്തിന് മുകളിലേക്ക് പലിശ നിരക്ക് ഉയര്‍ന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇക്കൂട്ടത്തിലുണ്ട്.
2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് എസ്ബിഐ പുതുക്കിയിരുന്നു. ഡിസംബര്‍ 13 മുതലാണ് പുതിയ നിരക്ക് നിലവില്‍ വന്നത്. റെഗുലര്‍ ഉപഭോക്താക്കള്‍ക്ക് 6.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനം പലിശയും എസ്ബിഐ നല്‍കുന്നുണ്ട്. ഇതിനാല്‍ തന്നെ റിസ്കെടുക്കാതെ നിക്ഷേപം ഇരട്ടിയാക്കാനുള്ള വഴിയാണ് എസ്ബിഐ തുറന്നിടുന്നത്. എത്രകാലം നിക്ഷേപിച്ചാല്‍ എസ്ബിഐയിലൂടെ പണം ഇരട്ടിയാക്കാന്‍ സാധിക്കും എന്നാണ് ചുവടെ നോക്കുന്നത്.
റൂള്‍ 72
നിക്ഷേപകരെ സഹായിക്കുന്നൊരു ടൂളാണ് റൂള്‍ 72 എന്നത്. പലിശ നിരക്ക് അറിയാന്‍ സാധിച്ചാല്‍ ഈ റൂള്‍ പ്രകാരം എത്രകാലം കൊണ്ട് നിക്ഷേപം ഇരട്ടിക്കുമെന്ന് കണ്ടെത്താം. പലിശ നിരക്കിനെ 72 കൊണ്ട് ഹരിക്കുകയാണ് വേണ്ടത്. ഉദാഹരണമായി 9 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തില്‍ നിന്ന് ഇരട്ടി ആദായം ലഭിക്കാന്‍ 8 വര്‍ഷം കാത്തിരിക്കണം. ഈ രീതിയില്‍ റൂള്‍ 72 ഉപയോഗിച്ച് നിക്ഷേപം ഇരട്ടിയാകാനുള്ള കാലാവധി കണ്ടെത്താം.
എസ്ബിഐയില്‍ എത്രകാലം നിക്ഷേപിക്കണം
എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്ക് അനുസരിച്ച് 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ കുറവ് കാലത്തേക്ക് നല്കുന്ന പലിശ നിരക്ക് 6.75 ശതമാനമാണ്. ഈ പലിശ നിരക്ക് പ്രകാരം 10 വര്‍ഷവും 6 മാസവും (72/6.75 = 10.6) നിക്ഷേപിച്ചാല്‍ മാത്രമെ പണം ഇരട്ടിയാവുകയുള്ളൂ. 6.75 പലിശ നിരക്കില്‍ 1 ലക്ഷം രൂപ നിക്ഷേപകന് 10 വര്‍ഷത്തിനും 6 മാസത്തിന് ശേഷമാണ് നിക്ഷേപം ഇരട്ടിയാക്കാന്‍ സാധിക്കുന്നത്.
എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക് 7.25 ശതമാനമാണ്. എസ്ബിഐ വീകെയര്‍ നിക്ഷേപത്തിന്റെ ഭാഗമായാണ് ഈ പലിശ നിരക്ക് ലഭഊിക്കുന്നത്. റൂള്‍ 72 പ്രകാരം കണക്കാക്കിയാല്‍ 7.25 ശതമാനം പലിശ ലഭിക്കുന്ന പദ്ധതിയില്‍ നിന്ന് പണം ഇരട്ടിയാക്കാന്‍ 9 വര്‍ഷവും 9 മാസവും സമയമെടുക്കും.
7 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കുന്ന ബാങ്കുകള്‍
കാനറ ബാങ്ക് - 666 ദിവസത്തേക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ് കാനറ ബാങ്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനവും പൊതുവിഭാഗത്തിന് 7 ശതമാനം പലിശയും ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്- പൊതുമേഖലാ ബാങ്കുകളില്‍ റ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്. 60 വയസ് കഴിഞ്ഞവര്‍ക്ക് 666 ദിവസത്തേക്ക് 7.75 ശതമാനവും 80 വയസ് കഴിഞ്ഞവര്‍ക്ക് 8.05 ശതമാനവും ലഭിക്കും.
യൂണിയന് ബാങ്ക് - മറ്റൊരു പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്കില്‍ 599 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും.
ഉത്കൃഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- 700 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് ഉത്കൃഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 8.50 ശതമാനം പലിശ നല്‍കുന്നുണ്ട്.
ആര്‍ബിഎല്‍ ബാങ്ക്- മുംബൈ ആസ്ഥാനമായി പ്രവര്‍്ത്തിക്കുന്ന ഈ സ്വകാര്യ ബാങ്ക് 725 ദിവസത്തേക്ക് 7.75 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കും. 7.25 ശതമാനം പലിശ പൊതുവിഭാഗത്തിന് ലഭിക്കും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications