ഇന്ന് തന്നെ റിട്ടയർമെന്റ് പ്ലാനിംഗ് നടത്താം; ജീവിതം അടിച്ചുപൊളിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയാം

വിരമിക്കലിന് വേണ്ടിയുള്ള ആസൂത്രണം നിങ്ങളുടെ 20കളിലും 30കളിലും ചിന്തിച്ച് തുടങ്ങേണ്ട ഒന്നാണ്. ഒരുപാട് കാലം കഴിഞ്ഞ് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത് ഇത് നേരത്തെ പ്ലാന്‍ ചെയ്യുന്നതാണ്. 20കളില്‍ പ്ലാന്‍ ആരംഭിക്കുന്നത് മുതല്‍ 40കളില്‍ ഇതെങ്ങനെ മികച്ചതാക്കുന്നത് വരെ എങ്ങനെ നിങ്ങളുടെ വിരമിക്കല്‍ ആസൂത്രണം ചെയ്യണമെന്ന് നമുക്ക് നോക്കാം.

അത്യാവശ്യത്തിന് പണം വേണോ, പ്രതിമാസ വരുമാനം ഇത്രയുണ്ടെങ്കിൽ 40 ലക്ഷം രൂപ ലഭിക്കും, പലിശയും കുറവാണ്

റിട്ടയര്‍മെന്റ് പ്ലാനിങ്ങില്‍ പ്രധാനമായും പരിഗണിക്കേണ്ട കാര്യങ്ങള്‍:

പണപ്പെരുപ്പം: നിങ്ങളുടെ സേവിങ്‌സ് ഉയരുന്ന വിലയ്‌ക്കൊപ്പം നില്‍ക്കേണ്ടതുകൊണ്ട് റിട്ടയര്‍മെന്റ് കോര്‍പ്പസ് കണക്കാക്കുമ്പോള്‍ പണപ്പെരുപ്പം പരിഗണിക്കേണ്ടതുണ്ട്.

നികുതി പ്രത്യാഘാതങ്ങള്‍: വരുമാനം പരമാവധിയാന്‍ വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകളുടെ നികുതി പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയിരിക്കുക.

ഗവണ്‍മെന്റ് സ്‌കീമുകള്‍: അധിക ആനുകൂല്യങ്ങള്‍ക്കായി എന്‍.പി.എസ് പോലെയുള്ള ഗവണ്‍മെന്റ് സ്‌പോണ്‍സേഡ് സ്‌കീമുകളെക്കുറിച്ച് അറിഞ്ഞിരിക്കുക.

ഇന്ന് തന്നെ റിട്ടയർമെന്റ് പ്ലാനിംഗ് നടത്താം;ജീവിതം അടിച്ചുപൊളിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയാം

എമര്‍ജന്‍സി ഫണ്ട്: അപ്രതീക്ഷിത ചിലവുകള്‍ ഒഴിവാക്കുന്നതിനും അനാവശ്യമായി റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ കൈകടത്തുന്നതും ഒഴിവാക്കുന്നതിനായി ഒരു എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കാം.

ജീവിതശൈലി ഘടകങ്ങള്‍: നിങ്ങളുടെ നിലവിലെ ജീവിതശൈലി നിലനിര്‍ത്താന്‍ ഒരു വലിയ റിട്ടയര്‍മെന്റ് കോര്‍പ്പസ് ആവശ്യമുണ്ടോ വേണ്ടയോ എന്ന് പരിഗണിക്കുക.

നേരത്തെയുള്ള റിട്ടയര്‍മെന്റ്: നേരത്തെ വിരമിക്കാന്‍ തയ്യാറെടുക്കന്നവരാണെങ്കില്‍ നിലവിലെ ജീവിതശൈലി നിലനിര്‍ത്താന്‍ ആവശ്യമായ ഫണ്ട് സേവ് ചെയ്യുക.

അനന്തരാവകാശം: സ്വത്ത് അനന്തരാവകാശമായി ലഭിക്കുന്നത് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ റിട്ടയര്‍മെന്റ് പ്ലാനിങ്ങില്‍ അവയെ ഉള്‍പ്പെടുത്തുക. എന്നിരുന്നാലും പ്രാഥമിക വിരമിക്കല്‍ വരുമാന സ്രോതസായി ഇതിനെ ആശ്രയിക്കരുത്.

ദീര്‍ഘകാല പരിചരണം: ദീര്‍ഘകാല പരിചരണ സേവനങ്ങളുടെ സാധ്യതയും പരിഗണിക്കാവുന്നതാണ്.

മ്യൂച്വൽ ഫണ്ട് നിക്ഷേപമുണ്ടോ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വരുമാനം വർധിപ്പിക്കാം, വിശദമായി അറിയാം

20കളില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാം

സേവിങ്‌സ് നേരത്തെ ആരംഭിക്കാം: എത്ര നേരത്തെ സേവിങ്‌സ് തുടങ്ങുന്നോ അത്രയും അധികം നിങ്ങളുടെ നിക്ഷേപം വളരുന്നതാണ്. ചെറിയ നിക്ഷേപങ്ങള്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നു.

സാമ്പത്തിക സ്ഥിതി മനസ്സിലാക്കുക: നിങ്ങളുടെ വരുമാനം, ചിലവുകള്‍, കടങ്ങള്‍ എന്നിവ വിലയിരുത്തുന്നതു വഴി എത്രമാത്രം നിങ്ങള്‍ക്ക് സേവ് ചെയ്യാനാവുമെന്ന് തീരുമാനിക്കാന്‍ സാധിക്കും.

റിട്ടയര്‍മെന്റ് അക്കൗണ്ട് ഉണ്ടാക്കുക: എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) എന്നീ നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ പിന്തുണയുള്ള സ്‌കീമുകള്‍ പരിഗണിക്കുക.

മ്യൂച്വല്‍ ഫണ്ടുകള്‍: വിവിധ തരത്തിലുള്ള നിക്ഷേപങ്ങളുെ പ്രൊഫഷണല്‍ മാനേജ്‌മെന്റും വാഗ്ദാനം ചെയ്യുന്നതിനാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വളരെ നല്ല ഒരു ഓപ്ഷനാണ്. കുറഞ്ഞ നിരക്കിലുള്ള ഓപ്ഷനായി ഇന്‍ഡക്‌സ് ഫണ്ടില്‍ നിന്നും ആരംഭിക്കാവുന്നതാണ്.

30കളില്‍ റിട്ടയര്‍മെന്റ് പോര്‍ട്ട്‌ഫോളിയോ വികസിപ്പിക്കാം

റിട്ടയര്‍മെന്റ് പ്ലാന്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുക: നിങ്ങളുടെ വരുമാനവും ചിലവും മാറുന്നതിനനുസരിച്ച് പ്ലാന്‍ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യാവുന്നതാണ്.

അധിക നിക്ഷേപത്തെക്കുറിച്ച അന്വേഷിക്കാം: നിങ്ങളുടെ പോര്‍ട്ട്‌ഫോളിയെ വൈവിധ്യവല്‍ക്കരിക്കുന്നതിന് റിയല്‍ എസ്‌റ്റേറ്റിലോ ഓഹരികളിലോ ബോണ്ടുകളിലോ നിക്ഷേപിക്കുന്നത് പരിഗണിക്കാവുന്നതാണ്. വ്യക്തിഗത ഉപദേശത്തിനായി സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടാവുന്നതാണ്.

ആസ്തികള്‍ സംരക്ഷിക്കുക: കുടുംബത്തിന്റെ സാമ്പത്തിക ഭാവി സംരക്ഷിക്കുന്നതിനായി മതിയായ ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പു വരുത്തുക.

റിട്ടയര്‍മെന്റ് ആന്വിറ്റി പരിഗണിക്കുക: റിട്ടയര്‍മെന്റ് സമയത്ത് ഉറപ്പുള്ള വരുമാന സ്ട്രീം നല്‍കാന്‍ ഇതിന് കഴിയും.

40കളില്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാന്‍ ഫൈന്‍ ട്യൂണ്‍ ചെയ്യാം

40കളില്‍ പ്രവേശിക്കുന്നതിലൂടെ നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാന്‍ സൂക്ഷ്മമായി പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാം. ഇതിനായി പരിഗണിക്കേണ്ട പ്രധാന കാര്യങ്ങള്‍:

സേവിങ്‌സ് നിരക്ക് വര്‍ധിപ്പിക്കുക: വരുമാന സാധ്യത വര്‍ധിക്കുന്നതിന് അനുസരിച്ച് റിട്ടയര്‍മെന്റ് നിക്ഷേപവും വര്‍ധിപ്പിക്കുക. നിങ്ങളുടെ സമ്പാദ്യവും നിക്ഷേപവും പരമാവധി ആക്കുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള അക്കൗണ്ടിലേക്ക് കൂടുതല്‍ ചേര്‍ക്കുകയോ പുതിയ അക്കൗണ്ടുകള്‍ തുറക്കുകയോ ചെയ്യാം.

പോര്‍ട്ട്‌ഫോളിയോ റീബാലന്‍സ് ചെയ്യുക: നിങ്ങളുടെ റിസ്‌ക്ക് ടോളറന്‍സ് കാലക്രമേണ മാറിയേക്കാമെന്നതിനാല്‍ നിക്ഷേപം പതിവായി അവലോകനം ചെയ്യുകയും റീബാലന്‍സ് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ആവശ്യമുള്ള് അസറ്റ് അലോക്കേഷന്‍ നിലനിര്‍ത്തുന്നതിന് ചില നിക്ഷേപങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രധാന ചിലവുകള്‍ പ്ലാന്‍ ചെയ്യുക: പ്രായത്തിന് അനുസരിച്ച് ആരോഗ്യ സംരക്ഷണ ചിലവുകള്‍ ഗണ്യമാവുന്നതിനാല്‍ റിട്ടയര്‍മെന്റിന് ശേഷം ആരോഗ്യ സംരക്ഷണം, യാത്രാ ചെലവുകള്‍, മറ്റ് പ്രധാന ചെലവുകള്‍ എന്നിവ എങ്ങനെ ഫണ്ട് ചെയ്യുമെന്ന് പരിഗണിക്കുക. കൂടാതെ യാത്ര, ഹോബികള്‍, വീട് പുതുക്കിപ്പണിയല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും പരിഗണിക്കുക. ഇത് കവര്‍ ചെയ്യുന്നതിനുള്ള ഒരു പ്ലാന്‍ കണക്കാക്കേണ്ടതും വികസിപ്പിക്കേണ്ടതും അനിവാര്യമാണ്.

പ്രൊഫഷണല്‍ ഉപദേശം തേടുക: നിങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഒരു വ്യക്തിഗത റിട്ടയര്‍മെന്റ് പ്ലാന്‍ സൃഷ്ടിക്കുന്നതിന് സാമ്പത്തിക ഉപദേഷ്ടാവുമായി ബന്ധപ്പെടാവുന്നതാണ്. വിലയേറിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കും.

റിട്ടയര്‍മെന്റ് പ്ലാനിങ് ഒരു ദീര്‍ഘകാല പ്രതിബദ്ധത ആയതുകൊണ്ട് തന്നെ നേരത്തെ ആരംഭിക്കുന്നതിലൂടെയും നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നിതലൂടെയും പ്രൊഫഷണല്‍ ഉപദേശം തേടുന്നതിലൂടെയും നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതമായ വിരമിക്കല്‍ ഉറപ്പാക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X