ശമ്പളക്കാരായ ജീവനക്കാര്‍ക്കുള്ളൊരു നേട്ടമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം. മാസത്തിൽ യാതൊരു ബാധ്യതകളുമുണ്ടാക്കാതെ നിക്ഷേപം നടക്കുകയും ജോലിക്കാലത്തോളം നിക്ഷേപം തുടർന്ന് വലിയൊരു സംഖ്യയിലേക്ക് എത്താനും ഇപിഎഫ് നിക്ഷേപം സഹായിക്കുന്നു. രാജ്യത്ത് പൊതുവെ ലഭിക്കുന്നതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത് എന്നതിനാൽ ജീവനക്കാർക്ക് വലിയ നേട്ടം ലഭിക്കുന്നു. ശമ്പളത്തില്‍ പിടിക്കുന്ന തുകയാണ് ഇപിഎഫിൽ നിക്ഷേപിക്കുന്നത് എന്നതിനാൽ വലിയ ചെലവുകൾ നിക്ഷേപകന് വരുന്നില്ല.
ഇപിഎഫ് പ്രവർത്തന രീതി
സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ഇപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. 8.1 ശതമാനമാണ് 2022 ൽ ലഭിക്കുന്ന പലിശ നിരക്ക്. ശമ്പള ജോലിക്കാര്‍ക്ക് മാത്രമാണ് ഇപിഎഫിന്റെ നേട്ടം ലഭിക്കുക. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും ക്ഷമാബത്തയും ചേര്‍ന്നുള്ള തുകയിൽ നിന്ന് 12 ശതമാനവും തൊഴിലുടമ നൽകുന്ന അത്രയും തന്നെ വിഹിതവും മാസത്തിൽ ഇപിഎഫിലേക്ക് നിക്ഷേപിക്കും.
വിരമിക്കല്‍ കാലത്തേക്ക് മാത്രമാണ് ഇപിഎഫിലെ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്. ആരോഗ്യ കാരണങ്ങൾ, ഭവന വായ്പ തിരിച്ചടവ് എന്നിവ കാരണങ്ങളിൽ ഇപിഫിലെ പണം ഭാഗികമായി പിന്‍വലിക്കാൻ അനുവദിക്കും.
നികുതിയിളവ്
പൂർണമായും നികുതിയിളവുള്ള നിക്ഷേപമാണ് ഇപിഎഫ് എങ്കിലും ചില ഇടങ്ങളിൽ നികുതി കെണി ഒളിഞ്ഞിരിപ്പുണ്ട്. ഇപിഎഫിൽ വർഷത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവുണ്ട്. കാലാവധിയില്‍ പിന്‍വലിക്കുന്ന ഇപിഎഫ് നിക്ഷേപത്തിനും ആദായ നികുതി ഇളവുണ്ട്.
നേരത്തെയുള്ള പിന്‍വലിക്കലുകള്‍ ഇപിഎഫിൽ അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ പിൻവലിക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിന്‍വലിക്കുന്ന ചില സാഹചര്യത്തില്‍ നികുതി ബാധകമാകുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
5 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ
ജോലി ആരംഭിച്ച് 5 വര്‍ഷത്തിന് മുന്‍പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. 50,000 രൂപയില്‍ കുറവ് തുക പിന്‍വലിക്കുന്നവര്‍ക്ക് ടിഡിഎസ് ബാധകമാകില്ല. എന്നാല്‍ ആദായ നികുതി അടയ്ക്കുന്നവര്‍ ഈ വിവരം ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തണം. പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയവരില്‍ നിന്ന് 50,000 രൂപയില്‍ കൂടുതലുള്ള പിന്‍വലിക്കലുകള്‍ക്ക് 10 ശതമാനം ടിഡിഎസ് ഈടാക്കും.
നിക്ഷേപകരുടെ വരുമാനം ആദായ നികുതി ബാധകമല്ലെങ്കില്‍ 15ജി, 15എച്ച് (മുതിര്‍ന്ന പൗരന്മാര്‍ക്ക്) ഫോം നല്‍കിയാല്‍ ടിഡിഎസ് ഈടാക്കില്ല. 5 വർഷം കാലാവധി പൂർത്തിയായ ശേഷവും ആദായനികുതി കമ്മീഷണര്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ അംഗീകരിക്കപ്പെടാത്ത പ്രൊവിഡന്റ് ഫണ്ടായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകളിലെ പിൻവലിക്കലുകൾക്ക് ആദായ നികുതി ഈടാക്കും.
നികുതിയിളവ്
5 വര്‍ഷം പൂര്‍ത്തിയാക്കിയ ഇപിഎഫ് അക്കൗണ്ട് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ അംഗീകാരം നല്‍കിയാല്‍ പിന്നീടുള്ള പിന്‍വലിക്കുകള്‍ക്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല. തൊഴിലാളിയുടെ ആരോഗ്യ പ്രശ്‌നം കാരണം അടക്കമുള്ള തൊഴിലാളിയുടെതല്ലാത്ത കാരണം കൊണ്ട് ജോലിയില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ ഇപിഎഫ് പിന്‍വലിക്കലുകള്‍ക്ക് സ്രോതസില്‍ നിന്നുള്ള നികുതി ബാധകമല്ല.
പിഎഫ് അക്കൗണ്ടിലെ പണം മറ്റൊരു അംഗീകൃത പിഎഫ് അക്കൗണ്ടിലേക്ക് മാറ്റുമ്പോള്‍ നികുതി ബാധകമല്ല. ജോലി മാറുന്നതിന്റെ ഭാഗമായി
ഇപിഎഫ അക്കൗണ്ടിലെ പണം നാഷണല്‍ പെന്‍ഷന്‍ സ്കീം(എൻപിഎസ്) അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി പിൻവലിക്കുമ്പോഴും നികുതി ഈടാക്കില്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications