സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള സർക്കാരിന്റെ പ്രത്യേക പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് (എംഎസ്എസ്‌സി). സ്ത്രീകളെ സംരക്ഷിക്കാനും അവർക്ക് സാമ്പത്തിക സുരക്ഷ നൽകാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭാര്യയുടെയോ മകളുടെയോ പേരിൽ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. സുരക്ഷിത നിക്ഷേപത്തിനുള്ള മികച്ച അവസരമാണ് ഈ പദ്ധതി. പ്രതിവർഷം 7.5% പലിശ ലഭിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ പലിശ കൂട്ടിച്ചേർക്കുകയും 2 വർഷത്തിന് ശേഷം നിക്ഷേപ പണവും പലിശയും ഒരുമിച്ച് ലഭിക്കുകയും ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി അവരുടെ രക്ഷിതാക്കൾക്കോ ഗാർഡിയനോ അക്കൗണ്ട് തുറക്കാം.
ചിട്ടി ചേരുന്നതാണോ ലോൺ എടുക്കുന്നതാണോ ലാഭം? എളുപ്പത്തിൽ പണം ലഭിക്കാൻ ഏതാണ് ബെസ്റ്റ്?
എത്ര നിക്ഷേപിക്കാം
ഈ സ്കീമിൽ 1,000 മുതൽ 2 ലക്ഷം വരെ പണം നിക്ഷേപിക്കാം. നിക്ഷേപ തുക 100ന്റെ ഗുണിതങ്ങളായിരിക്കണം. രേഖകൾ ശരിയാണെന്ന് കണ്ടെത്തിയാൽ, നിങ്ങൾക്ക് ഒരു എംഎസ്എസ്‌സി സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സ്കീമിൽ, ഒരു വർഷത്തിനു ശേഷം നിക്ഷേപിച്ച പണത്തിന്റെ 40% പിൻവലിക്കാം. കാലപരിധി തീരുന്നതിന് മുൻപ് ഒരുതവണ മാത്രമേ ഈ ഭാഗിക പിൻവലിക്കൽ അനുവദിക്കുള്ളൂ. അക്കൗണ്ട് ഉടമയുടെ മരണ ശേഷമോ, അക്കൗണ്ട് ഉടമയെ ബാധിച്ച രോഗത്തിനുള്ള ചികിത്സാ സഹായത്തിനായോ അല്ലെങ്കിൽ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന രക്ഷിതാവ് മരണപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ സമയ പരിധി അവസാനിക്കും മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും.

സ്കീമിൽ അംഗമാകാനുള്ള യോഗ്യതകൾ
1. ഇന്ത്യൻ പൗരനായ ഏതൊരു സ്ത്രീയ്ക്കും സ്കീമിൽ അംഗമാകാം, പ്രായ പരിധിയില്ല.
2. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി അവരുടെ രക്ഷിതാവിന് അക്കൗണ്ട് തുറക്കാൻ സാധിക്കും.
3. വ്യക്തിഗത അക്കൗണ്ടുകൾ മാത്രമേ അനുവദിക്കൂ.
4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അക്കൗണ്ട് അവൾ പ്രായപൂർത്തിയാകുന്നതുവരെ രക്ഷിതാവ് കൈകാര്യം ചെയ്യണം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാം; മാസം 72,000 രൂപ കിട്ടും, നികുതി ഇല്ല
എന്തുകൊണ്ടാണ് എംഎസ്എസ്‌സി തിരഞ്ഞെടുക്കണം
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് ഭാവി ആസൂത്രണത്തിൽ സ്ത്രീകൾക്ക് സഹായകരമാണ്. സുരക്ഷിതം മാത്രമല്ല നിക്ഷേപത്തിന് നല്ല വരുമാനവും നൽകുന്നു. 2 വർഷത്തിനുള്ളിൽ മൂലധനവും പലിശയും ഒരുമിച്ച് ലഭിക്കുന്നതിലൂടെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നു. ഈ സ്കീമിലൂടെ അവരുടെ പണം വളർത്താനും അവസരം നൽകുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications