റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം കെട്ടിപ്പടുക്കാനായി പലരും ഉപയോഗിക്കുന്ന ഒരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പിപിഎഫ് അക്കൗണ്ട് തുറക്കാം. ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് പരിധിയില്ലാതെ നിക്ഷേപം നടത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഓരോ സാമ്പത്തിക വർഷവും കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആക്ടീവായി നിലനിർത്തേണ്ടതുണ്ട്.
കുറഞ്ഞ ശമ്പളക്കാർക്കും പേഴ്സണൽ ലോൺ, ഈ 6 ബാങ്കുകളിൽ അപേക്ഷിക്കാം
കേന്ദ്ര സർക്കാർ പിന്തുണയുള്ള സുരക്ഷിതവും ആദായ നികുതി ഇളവുകളുമുള്ള നിക്ഷേപ പദ്ധതിയാണിത്. ദീർഘകാലാടിസ്ഥാനത്തിൽ ചെറിയ നിക്ഷേപ തുകയിലൂടെ നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ഉതകുന്ന പദ്ധതിയാണിത്. നിലവിൽ 7.1 ശതമാനമാണ് പിപിഎഫ് പലിശ നിരക്ക്. 15 വർഷമാണ് പിപിഎഫ് പദ്ധതിയുടെ കാലാവധി എങ്കിലും, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപിച്ചോ അല്ലാതെയോ അക്കൗണ്ട് തുടരാം. പിപിഎഫിൽ ഒരു സാമ്പത്തിക വർഷം 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ നികുതി രഹിതമാണ്.

പിപിഎഫിൽ നിന്ന് പ്രതിമാസം 71,000 രൂപ വരുമാനം എങ്ങനെ നേടാം
നിക്ഷേപകർ എല്ലാ സാമ്പത്തിക വർഷവും 1.50 ലക്ഷം രൂപ നിക്ഷേപിക്കുകയും 15 വർഷംവരെ നിക്ഷേപം തുടരുകയും വേണം. പലിശയുടെ പരമാവധി ആനുകൂല്യം ലഭിക്കുന്നതിന്, എല്ലാ സാമ്പത്തിക വർഷവും ഏപ്രിൽ 1-5 ന് ഇടയിൽ നിക്ഷേപം നടത്തണം. 15 വർഷത്തിനുള്ളിൽ നിക്ഷേപ തുക 22,50,000 രൂപയും, പലിശ 18,18,209 രൂപയും ആയിരിക്കും. കാലാവധി പൂർത്തിയാകുമ്പോഴത്തെ മെച്യൂരിറ്റി തുക 40,68,209 രൂപയായിരിക്കും. നിക്ഷേപകൻ 5 വർഷം കൂടി പദ്ധതി കാലാവധി നീട്ടുകയും മുമ്പത്തെ അതേ രീതിയിൽ പ്രതിവർഷം 1.50 ലക്ഷം രൂപ നിക്ഷേപിക്കുകയും വേണം.
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക്; ഈ ബാങ്കുകളുടെ സ്‌പെഷ്യൽ എഫ്ഡി സ്കീമുകൾ അറിയാം
20 വർഷത്തിനുള്ളിൽ, മൊത്തം നിക്ഷേപം 30,00,000 രൂപയും പലിശ 36,58,288 രൂപയും ആയിരിക്കും. മെച്യൂരിറ്റി തുക 66,58,288 രൂപയാണ്. നിക്ഷേപകൻ വീണ്ടും 5 വർഷം കൂടി നീട്ടുകയും ഒരു വർഷം 1.50 ലക്ഷം രൂപ നിക്ഷേപിക്കുന്ന രീതി തുടരുകയും ചെയ്യുക. 20 വർഷത്തിനുള്ളിൽ, മൊത്തം നിക്ഷേപം 37,50,000 രൂപയും കണക്കാക്കിയ പലിശ 65,58,015 രൂപയും മെച്യൂരിറ്റി തുക 1,03,08,015 രൂപയും ആയിരിക്കും. നിക്ഷേപകൻ 5 വർഷം കൂടി നീട്ടുകയും 2 വർഷത്തേക്ക് പ്രതിവർഷം 1.50 ലക്ഷം രൂപ നിക്ഷേപിക്കുകയും വേണം.
ചിട്ടി ചേരുന്നതാണോ ലോൺ എടുക്കുന്നതാണോ ലാഭം? എളുപ്പത്തിൽ പണം ലഭിക്കാൻ ഏതാണ് ബെസ്റ്റ്?
27 വർഷത്തിനുള്ളിൽ, മൊത്തം നിക്ഷേപ തുക 40,50,000 രൂപയായിരിക്കും. പലിശയായി കിട്ടുക 81,06,422 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോഴുള്ള മെച്യൂരിറ്റി തുക 1,21,56,422 രൂപയാണ്. 7.1 ശതമാനം പലിശ നിരക്കിൽ, ഒരു വർഷത്തിലെ പലിശ 8,63,105.962 രൂപയാകും. ഒരു മാസം പലിശയായി കിട്ടുക 71,926 രൂപയാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. . സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications