എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) കൈകാര്യം ചെയ്യുന്ന ഒരു പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്). തൊഴിലാളികളും നിന്നും തൊഴിലുടമയും പ്രതിമാസം നിക്ഷേപം നടത്തുന്ന രീതിയാണിത്. ശമ്പള തൊഴിലാളികൾക്ക് ഒരു വിരമിക്കൽ സഹായം നൽകുന്ന പദ്ധതിയാണ് ഇ.പി.എഫ്. ഒരു കമ്പനിക്ക് കീഴിൽ ഇരുപതോ അല്ലെങ്കിൽ അതിൽ കൂടുതലോ തൊഴിലാളികളുണ്ടെങ്കിൽ, അത് ഇ.പി.എഫ്.ഒയുടെ കീഴിൽ വരുന്നു. പദ്ധതിയിൽ നിക്ഷേപം നടത്തുന്നതിലൂടെ, വിരമിച്ചതിന് ശേഷം നിക്ഷേപകർക്ക് പ്രതിമാസ പെൻഷന്റെ രൂപത്തിൽ പണം തിരികെ ലഭിക്കുന്നു.
400 ദിവസം കൊണ്ട് പണക്കാരനാകാം, ഇതാണ് എസ്ബിഐയുടെ നിക്ഷേപ പദ്ധതികൾ, നോക്കുന്നോ..?
സംഘടിത മേഖലയിലെ ജീവനക്കാർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്). ഇതിൽ തൊഴിലാളിയും തൊഴിലുടമയും ശമ്പളത്തിന്റെ ചെറിയൊരു ശതമാനം നിക്ഷേപം നടത്തുന്നു. തൊഴിലുടമയുടെ ഭാഗത്ത് നിന്നുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപം 1,800 രൂപ ആയിരിക്കണം എന്ന് നിർബന്ധമാണ്. തൊഴിലുടമയിൽ നിന്നുള്ള നിക്ഷേപം രണ്ട് തരങ്ങളായി വിഭജിച്ചിട്ടുണ്ട്. അതിൽ ഒന്ന് 8.33 ശതമാനം തൊഴിലാളിയുടെ ഇ.പി.എഫിലേക്കും മറ്റേത് 3.67 ശതമാനം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കും (ഇ.പി.എസ്) നൽകുന്ന രീതിയാണ്. തൊഴിലാളികൾക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എയുടെയും 12 ശതമാനം വരെ ഇ.പി.എഫിലേക്ക് നിക്ഷേപിക്കാൻ സാധിക്കും.

നിങ്ങൾ ഇ.പി.എഫിലേക്ക് പ്രതിമാസം 6,000 രൂപ, 8,000 രൂപ, 12,000 രൂപ എന്നിങ്ങനെ 15 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് എത്ര രൂപ റിട്ടേൺ ലഭിക്കുമെന്ന് നോക്കാം.
പദ്ധതിയിലെ പലിശ നിരക്കിൽ വർഷം തോറും മാറ്റം വരാറുണ്ട്. നിലവിലെ നിരക്കനുസരിച്ച് 8.25 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾ തുടർച്ചയായി എല്ലാ മാസവും 6,000 രൂപ ഇ.പി.എഫിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 8.25 ശതമാനം പലിശ നിരക്കിൽ 15 വർഷം പൂർത്തിയാകുമ്പോൾ ആകെ 21,57,867.3 രൂപ ലഭിക്കും. ഇനി 15 വർഷത്തെ കാലാവധിയിൽ പ്രതിമാസം 8,000 രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ, 8.25 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് ആകെ 28,77,156.4 രൂപ ലഭിക്കും. നിങ്ങൾ 12,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ, 8.25 ശതമാനം പലിശ നിരക്കിൽ 15 വർഷത്തിന് ശേഷം നിങ്ങൾക്ക് ആകെ 43,15,734.6 രൂപ ലഭിക്കും.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ റിട്ടേൺ നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ അറിയാം
ഇ.പി.എഫ് ബാലൻസും പലിശയും നിങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാൻ സാധിക്കും. അതിനായി നിങ്ങൾ ആദ്യം ഇ.പി.എഫ്.ഒ പോർട്ടലിലേക്ക് പോവുക. ശേഷം ഇ-പാസ്ബുക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക. അങ്ങനെ മറ്റൊരു പേജിലേക്ക് നിങ്ങൾ എത്തും. അതിൽ നിങ്ങളുടെ ഐ.ഡിയും പാസ്‌വേഡും നൽകി, നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കും. ഇനി പാസ്ബുക്കിനായുള്ള മെമ്പർ ഐ.ഡി ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, പാസ്ബുക്ക് പി.ഡി.എഫ് രൂപത്തിൽ ലഭിക്കുന്നതാണ്. അത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications