2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ വരുമാനത്തിന് നികുതി നല്‍കേണ്ട വ്യക്തിഗത നികുതിദായകര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 31 ആണ്. അവസാന തീയതികളിലുണ്ടാകുന്ന തിരിക്കില്‍ ബുദ്ധിമുട്ടിലാകാതിരിക്കാന്‍ നേരത്തെ തന്നെ നികുതി ബാധ്യത കണക്കാക്കി റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് ഉചിതം.
റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തിഗത നികുതിദായകരില്‍ ഭൂരിഭാഗം പേരും ശമ്പളക്കാരായിരിക്കും. ഇതിനൊപ്പം ഓഹരി വിപണി നിക്ഷേപത്തില്‍ നിന്ന് ലാഭമെടുത്തവരുമാണെങ്കില് എങ്ങനെ നികുതി കണക്കാക്കുമെന്ന് വിശദമായി നോക്കാം.
വ്യത്യസ്ത തരം നികുതി
ഓഹരി വിപണി നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തിന് മുകളില്‍ വ്യത്യസ്ത തരത്തിലാണ് നികുതി ഈടാക്കുന്നത്. ഹ്രസ്വകാല മൂലധന നേട്ടവും ദീര്‍ഘകാല മൂലധന നേട്ടവും ബാധകമാകും. ഇതോടൊപ്പം ലാഭവിഹിതത്തിന് മുകളിലുള്ള നികുതി, സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് എന്നിവയാണ് മറ്റു നികുതികള്‍.

മൂലധന നേട്ട നികുതി
ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് വഴിയുണ്ടാകുന്ന വരുമാനത്തെ മൂലധന നേട്ടം അല്ലെങ്കില്‍ ബിസിനസ് ഇന്‍കം എന്ന രീതിയിലാണ് പരിഗണിക്കുക. ഇന്‍ട്രാ ഡേ ട്രേഡിംഗിലൂടെയുള്ള വരുമാനത്തെ ബിസിനസ് ഇന്കമായും ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപത്തിലൂടെയുള്ള വരുമാനത്തെ മൂലധന നേട്ടമായും കണക്കാക്കുന്നു.
ലിസ്റ്റ് ചെയ്ത ഓഹരികള്‍ വാങ്ങിയിതിന് 12 മാസത്തിനുള്ളില്‍ വില്പന നടത്തിയാല്‍ ഹ്രസ്വകാല മൂലധന നേട്ടം/ നഷ്ടമാണ് ബാധകമാകുക. സെക്ഷന്‍ 111എ പ്രകാരം 15ശതമാനമാണ് ഹ്രസ്വകാല മൂലധന നേട്ടത്തിന് ഈടാക്കുന്ന നികുതി.
ലിസ്റ്റ് ചെയ്ത ഓഹരികള്‍ വാങ്ങിയതിന് 12 മാസത്തിന് ശേഷമാണ് വില്പന നടത്തുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി ഈടാക്കും. 1 ലക്ഷം രൂപ വരെയുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതില്ല. 1 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ നേട്ടമുണ്ടായാല്‍ 10 ശതമാനമാണ് നികുതി.
ഇന്‍ട്രാ ഡേ ട്രേഡിംഗിലുടെ ഉണ്ടാക്കിയ വരുമാനം ബിസിനസ് വരുമാനമായി കണക്കാക്കും. ഈ വരുമാനം മൊത്തതിലുള്ള വരുമാനത്തിനൊപ്പം ചേര്‍ത്ത് ടാക്സ് സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.
എങ്ങനെ നികുതി കണക്കാക്കാം
ശമ്പള വരുമാനമുള്ള വ്യക്തിക്ക് എങ്ങനെ ഹ്രസ്വകാല മൂലധന നേട്ടവും ദീര്‍ഘകാല മൂലധന നേട്ടവും കണക്കാക്കാമെന്ന് നോക്കാം. ഉദാഹരണമായി 10 ലക്ഷം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ചൊരാള്‍ക്ക് ലഭിച്ച നേട്ടമെടുക്കാം. ഇദ്ദേഹം 2 വര്‍ഷത്തിനിടെ 3 ലക്ഷം രൂപ നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കി. 1 ലക്ഷം രൂബപ വരെയുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടാത്തതിനാല്‍ 2 ലക്ഷം രൂപയാണ് നികുതി ബാധകമാകുന്നത്. 2 ലക്ഷം രൂപയ്ക്ക് 10 ശതമാനം എന്ന നിലയ്ക്ക് 20,000 രൂപ നികുതി നല്‍കണം.
2.5 ലക്ഷം രൂപയുടെ അടിസ്ഥാന ഇളവ് പരിധി വഴി മൂലധന നേട്ടത്തിന്മേലുള്ള നികുതി കുറയ്ക്കാൻ സാധിക്കും. 3 ലക്ഷം രൂപ ദീർഘകാല മൂലധന നേട്ടമുണ്ടായാൽ ഇളവ് പരിധിയായ 2.5 ലക്ഷം രൂപ വരെ കിഴിവ് നേടാം. നികുതി ബാധകമായ വരുമാനം 50,000 രൂപയാകും. ഇവിടെ 10 ശതമാനം നികുതിയായി 5,00 രൂപ അടച്ചാൽ മതിയാകും.
ഹ്രസ്വകാല മൂലധന നേട്ട നികുതി
10 ലക്ഷം രൂപ നിക്ഷേപിക്കുകയും 1 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം രൂപയുടെ ഹ്രസ്വകാല മൂലധന നേട്ടം ഉണ്ടാവുകയും ചെയ്താല്‍ 3 ലക്ഷം രൂപയ്ക്ക് 15 ശതമാനം നിരക്കില്‍ 45,000 രൂപ നികുതി ചുമത്തും.
മൂലധന നേട്ടത്തില്‍ നിന്നുള്ള വരുമാനം കാണിക്കാൻ ഉപയോഗിക്കുന്ന ഐടിആർ-2, ഐടിആർ-3 എന്നി ഫോമുകളാണ് ശമ്പളക്കാരായ നികുതിദായകര്‍ ഉപയോഗിക്കേണ്ടത്. ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുടെ വില്പനയിലൂടെ ലഭിക്കുന്ന വരുമാനം ഹോള്‍ഡിംഗ് കാലയളവ് പരിഗണിക്കാതെ മൂലധന നേട്ടമായി നികുതി നല്‍കണം.
ഡിവിഡന്റ് വരുമാനത്തിന്റെ കാര്യത്തില്‍, നികുതി നിരക്ക് 10 ശതമാനമാണ്. ഡിവിഡന്റ് തുക സാമ്പത്തിക വർഷത്തിൽ 5,000 രൂപ കവിഞ്ഞാല്‍ ടിഡിഎസ് ഈടാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
