ഇക്വിറ്റി വിപണിയിലെ റീട്ടെയില്‍ നിക്ഷേപകരുടെ സൂപ്പര്‍ ഹീറോകളാണ് ഓഹരിയും മ്യൂച്വല്‍ ഫണ്ടുകളും. ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നവരാണെങ്കിലും ഓഹരികളിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപമുണ്ടാകുന്നത് സ്വാഭാവികം. ഏത് നിക്ഷേപമാണ് വേഗത്തില്‍ പണം വളര്‍ത്തുന്നത് എന്നാണ് ഇക്വിറ്റി നിക്ഷേപകര്‍ക്കിടയിലെ ചോദ്യം. രണ്ടും ഇക്വിറ്റി നിക്ഷേപങ്ങളണെങ്കിലും ഓരോ നിക്ഷേപകരുടെയും റിസ്ക്, നിക്ഷേപ ലക്ഷ്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന് ഉത്തരം കണ്ടെത്തുക.
ഓഹരികൾ
ദീര്‍ഘകാലത്തേക്ക് നല്ലൊരു തുക സമ്പാദിക്കാന്‍ പറ്റിയ നിക്ഷേപമാണ് ഓഹരികള്‍. അതേസമയം നിക്ഷേപത്തിലൂടെ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ മികച്ച റിസര്‍ച്ച് നടത്തണം. ബിസിനസിനെ പറ്റി ധാരണയില്ലാതെ, കമ്പനിയുടെ അടിസ്ഥാന വിവരങ്ങള്‍ പരിഗണിക്കാതെ ഏതെങ്കിലും ഓഹരികളില്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കില്ല. മികച്ച ഓഹരികളെ കണ്ടെത്തി വളര്‍ച്ചയ്ക്കൊപ്പം നിക്ഷേപിക്കുക എന്നതിനൊപ്പം ഇടിവുകളില്‍ ക്ഷമയോടെ നിക്ഷേപം നിലനിര്‍ത്തുക എന്നതും പ്രധാനമാണ്.

മ്യൂച്വൽ ഫണ്ട്
ഓഹരികളെ തിരഞ്ഞു കണ്ടുപിടിക്കാനും വിപണി ചാഞ്ചാട്ടങ്ങളില്‍ ആകുലതയുമാണെങ്കില്‍ പറ്റിയ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകളാണ്. ഒരു ഓഹരിയിലേക്ക് മാത്രം ചുരുങ്ങുന്ന നിക്ഷേപമല്ല മ്യൂച്വല്‍ ഫണ്ടുകളിലേത്. വിവിധ ഓഹരികള്‍, ബോണ്ട്, മറ്റ് സെക്യൂരിറ്റികള്‍ എന്നിവയിലാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപിക്കുന്നത്. നിയന്ത്രണം പ്രൊഫലണലുകളായ ഫണ്ട് മാനേജര്മാര്ക്കായതിനാല് നിക്ഷേപകനെ സംബന്ധിച്ച് അധിക ശ്രദ്ധ നിക്ഷേപത്തിന് നല്‍കേണ്ടതില്ല.
ഏത് നിക്ഷേപം ആദ്യം വളരും
ഓഹരിയെയും മ്യൂച്വല്‍ ഫണ്ടുകളെയും താരതമ്യം ചെയ്തതില്‍ നിന്ന് രണ്ട് നിക്ഷേപത്തിന്റെയും റിസ്ക് ഘടകങ്ങള്‍ വ്യക്തമായിട്ടുണ്ടാകും. മികച്ച സമ്പത്തുണ്ടാക്കാന്‍ റിസ്കെടുക്കുകയും ചാഞ്ചാട്ട സമയങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നൊരാള്‍ക്ക് ഓഹരികളാണ് മികച്ച ഓപ്ഷന്. ഓഹരികളില്‍ മുന്നേറ്റമുണ്ടാകുമ്പോള്‍ അതിഭയങ്കര വളര്‍ച്ചയും ഇടിയുമ്പോള്‍ സമാന ഇടിവും നേരിടേണ്ടി വരും. പണം മുഴുവന്‍ ഒരൊറ്റ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനാല്‍ റിസ്ക് കൂടുതലാണ്.
സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുകയും നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള റിസര്‍ച്ചിനുള്ള സമയമില്ലാത്തവര്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരു കൂട്ടം ആസ്തികളിലുള്ള നിക്ഷേപമായതിനാല്‍ റിസ്ക് ഓഹരിയേക്കാള്‍ കുറവായിരിക്കും. അതോടൊപ്പം മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള റിട്ടേണും ഇതിന് അനുസരിച്ച് കുറയും.
രണ്ട് നിക്ഷേപത്തിലെയും സാധ്യതകൾ
ഏറ്റവും ഉയർന്ന വളർച്ചയുള്ള കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കുകയും അവ എല്ലാ വർഷവും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുകയും ചെയ്യുകയാണെങ്കിൽ ഓഹരിയുടെ മൂല്യം കുതിച്ചുയം. കയ്യിലുള്ള പണം വളരുകയാണെന്ന് സാരം. ഉയർച്ചയ്ക്ക് മറുവശമുണ്ട്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രതിസന്ധി വരുകയോ കോവിഡ്, യുദ്ധം പോലുള്ള പ്രതിസന്ധികൾ കമ്പനിക്ക് നേരിടേണ്ടി വന്നാലോ ഓഹരി ഇടിയാനും സമ്പത്ത് താറുമാറാകാനും ഇടയുണ്ട്.
മ്യൂച്വൽ ഫണ്ടുകളിൽ കാര്യങ്ങൾ നേരെ മറിച്ചാണ്. വളർച്ച സാധ്യതയുള്ള ഓഹരികൾ, സ്ഥിരതയുള്ള ബോണ്ടുകൾ തുടങ്ങിയ വൈവിധ്യങ്ങളായ സെക്യൂരിറ്റികൾ ഒരു മ്യൂച്വൽ ഫണ്ടിന്റെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടും. ഉയർച്ച താഴ്ചകളെ നേരിടാൻ കഴിയുന്ന ഒരു സന്തുലിത പോർട്ട്ഫോളിയോയാരിക്കും ഇത്. വിപണി ഇടിയുമ്പോഴും ഓഹരികളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം വഹിക്കേണ്ട എന്നത് ഗുണമാണ്. അതേസമയം നിക്ഷേപ ചെലവ് എന്നൊരു ബാധ്യത റിട്ടേണിനെ സ്വാധീനിക്കും.
ഓരോരുത്തരും പരിഗണിക്കേണ്ട ഘടകങ്ങൾ
ഓരോ വ്യക്തിയിലേക്കും വരുമ്പോഴും മ്യൂച്വല്‍ ഫണ്ടാണോ ഓഹരികളാണോ നിക്ഷേപിക്കാന്‍ അനുയോജ്യം എന്നത് വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തുന്നത്. അതില്‍ ആദ്യത്തേതാണ് റിസ്ക് എടുക്കാനുള്ള ശേഷി. മാര്‍ക്കറ്റ് ചാഞ്ചാട്ടങ്ങളെ നേരിടാനും ഓഹരികളെ കൃത്യമായി പിന്തുടര്ന്ന് പഠനങ്ങള്‍ നടത്താന്‍ സാധിക്കുന്ന നിക്ഷേപകന് ഇക്വിറ്റിയാണ് അനുയോജ്യം. നേരെ മറിച്ചാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടാണ് മികച്ച ഓപ്ഷന്.
അടുത്തത് നിക്ഷേപ ലക്ഷ്യമാണ്. ദീര്‍ഘകാലടിസ്ഥാനത്തില്‍ സൂപ്പര്‍ ഹീറോ റിട്ടേണ്‍ ഓഹരികളിലൂടെ പ്രതീക്ഷിക്കാം. മ്യൂച്വല്‍ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപം കാലക്രമേണ മികച്ച വരുമാനം നല്കാന് ശേഷിയുള്ളതാണ്. ലക്ഷ്യം എത്ര കാലത്തേക്കുള്ളതാണ് എന്നതാണ് മറ്റൊരു ഘടകം. രണ്ട് നിക്ഷേപത്തിനും ക്ഷമ ആവശ്യമാണ്. വിപണിയിലെ ചാഞ്ചാട്ടവും തിരുത്തലുകളും അവസരമാക്കി ഉപയോഗിക്കാന്‍ ക്ഷമയോടെയുള്ള ദീര്‍ഘകാല നിക്ഷേപം ആവശ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
