തെറ്റ് പറ്റാത്തവരായി ആരുണ്ട്? തെറ്റുകൾ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ക്രെഡിറ്റ് സ്‌കോറുണ്ടാകുന്നത് മികച്ച സാമ്പത്തിക ജീവിതത്തിന് അത്യാവശ്യമാണ്. മികച്ച ക്രെഡിറ്റ സ്‌കോറുള്ളവർക്ക് വായ്പകൾ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് മറുചിന്തയുടെ ആവശ്യമില്ല. വരുമാനവും നിക്ഷേപവും കൂടുതലായിട്ടും അലസമായ തിരിച്ചടവ് രീതിയാണെങ്കിൽ ക്രെഡിറ്റ് സ്കോർ നമ്മളെയും വിട്ട് പോകും. ഇത് പൂർണമായും വായ്പയെ അടിസ്ഥാനമാക്കിയുള്ളതാണ്്. ഇവിടെ നിങ്ങലുടെ സമ്പാദ്യത്തിന്റെ അളവിന് പ്രധ്യാന്യമില്ല. കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ, പ്രീ അപ്രൂവ്ഡ് വായ്പകൾ ലഭിക്കാനുള്ള സൗകര്യം, ഉയർന്ന ക്രെഡിറ്റ് കാർഡ് പരിധി എന്നിവ നല്ല ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് ലഭിക്കും. എന്നാൽ കൃത്യമായ തിരച്ചടവോ ക്രെഡിറ്റ് റിപ്പോർട്ടിലെ ചില തെറ്റുകളോ കയ്യബദ്ധങ്ങളോ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഇത്തരം തെറ്റുകളെ എങ്ങനെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാത്ത രീതിയിൽ തീർക്കാമെന്ന് നോക്കാം.

 

ക്രെഡിറ്റ് റിപ്പോർട്ട്

ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുകയെന്നത് തീർച്ചയായും ചെയ്യേണ്ട കാര്യമാണ്. ഇതിലെ വിവരങ്ങൾ തെറ്റായി നൽകുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് റിപ്പോർട്ടിൽ വരുന്ന പ്രധാന പിശകുകളിലൊന്നാണ് എഴുത്തിലുണ്ടാകുന്ന തെറ്റാണ്. പേര് തെറ്റായി എഴുതുക, ഫോൺ നമ്പർ തെറ്റായി നൽകുക തുടങ്ങിയ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് ഓരേ പേരിലുള്ള മറ്റ് ഉപഭോക്താക്കളുമായി ആശയകുഴപ്പത്തിന് ഇടയാക്കും. ഇത്തരത്തിലുള്ള ചെറിയ പിഴവുകൾ കണ്ടാൽ ഉടൻ തിരുത്തരം. പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ വിവരങ്ങൾ കൃത്യമായി പുതുക്കിയെന്ന് ഉറപ്പ് വരുത്തം. റിപ്പോർട്ടിലെ തെറ്റുകൾ പറഞ്ഞ് തിരുത്തിക്കുന്നത് ​ഗുണം ചെയ്യും. ക്രെഡിറ്റ് റിപ്പോർട്ട് അനുസരിച്ചാണ് ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്നത് എന്നതിനാൽ തെറ്റില്ലാതിരിക്കേണ്ടത് അത്യാവശ്യമാണ്. അക്കൗണ്ട സംബന്ധിച്ച വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുന്നതും ഉടനെ മാറ്റണം. അക്കൗണ്ട് അവസാനിപ്പിച്ച വിവരം ധനകാര്യ സ്ഥാപനത്തിന്റെ ഡാറ്റ ബേസിൽ കൃത്യമായി രേഖപ്പെടുത്താതിരിക്കുക, വായ്പ വ്യത്യസ്ത പേരുകളിൽ ലിസ്റ്റ് ചെയ്യപ്പെടുക എന്നിവ ക്രെ‌ഡിറ്റ് സ്കോറിനെ ബാധിക്കും.

Also Read: നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ നിയന്ത്രണം; അറിയേണ്ടതെല്ലാം

സമയം തെറ്റാതെ തിരിച്ചടവ്

സമയം തെറ്റാതെ തിരിച്ചടവ്

അടക്കാൻ ബാക്കിയുള്ള ക്രെഡിറ്റ് കാർഡ് ബിൽ, വായ്പ എന്നിവ പെട്ടന്ന് അടച്ച് തീർക്കണം. ഇത് ക്രെഡിറ്റ് സ്‌കോർ ഉയർത്താൻ സഹായിക്കും. പേയ്‌മെന്റ് ഹിസ്റ്ററി ക്രെഡിറ്റ് സ്‌കോർ പരിഗണിക്കുന്നതിന് പരി​ഗണിക്കുന്നവയിൽ പ്രധാനിയാണ്. വൈകിയുള്ള പേയ്‌മെന്റ് ക്രെഡിറ്റ് സ്‌കോർ കുറയ്ക്കും. തിരിച്ചടവുകൾ അക്കൗണ്ടിൽ ഓട്ടോ ഡെബിറ്റ് ‌‌ ചെയ്തു വെയ്ക്കതുന്നത് സമയം തെറ്റിയുള്ള അടവ് പരിഹരിക്കാൻ സഹായിക്കും. ക്രെഡിറ്റ് കാർഡ് തിരിച്ചടവിൽ കുടിശ്ശിക കുറച്ചായി അടക്കുന്നതിന് പകരം പൂർണമായും അടച്ച് തീർക്കുക. കുറഞ്ഞ കുടിശ്ശിക മാത്രം അടയ്ക്കുന്നത് ബാധ്യത കൂട്ടും. സമയത്ത് ഇഎംഐ അടയ്ക്കുന്നതും ക്രെഡിറ്റ് സ്കോർ ഉയൿത്തും.

Also Read: വായ്പ നോക്കുകയാണോ; ശമ്പള അക്കൗണ്ട് എസ്ബിഐയിൽ ആണെങ്കിൽ ഉടൻ 35 ലക്ഷം

വായ്പ വിനിയോ​ഗം

വായ്പ വിനിയോ​ഗം

ലഭിക്കുന്ന വായ്പയും അത് എത്ര കണ്ട് ഉപയോഗിക്കുന്നു എന്നത് ക്രെഡിറ്റ് സ്കോറിന് ബാധിക്കും. വായ്പ വിനിയോഗം 30 ശതമാനത്തിൽ താഴെ നിലനിർത്തുന്നതാണ് നല്ലതെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. പഴയ അക്കൗണ്ടുകളിൽ ക്രെഡിറ്റ് റിപ്പോർട്ടിൽ നിന്ന് സ്വയം ഒഴിവാക്കുന്നത് ഗുണമാകില്ല. പഴയ കടങ്ങളുടെ കണക്ക് ഒഴിവാക്കാൻ പലരും ഇപ്രകാരം ചെയ്യുന്നുണ്ട്. പഴയ അക്കൗണ്ടുകൾ കാലാവധിക്ക് ശേഷം സ്വമേധയ റിപ്പോർട്ടിൽ നിന്നൊഴിവാകും. പഴയ അക്കൗണ്ടുകൾ ഒഴിവാക്കുന്നത് നിലവിലെ നല്ല തിരിച്ചടവിനെ ബാധിക്കാനും സാധ്യതയുണ്ട്. തിരിച്ചടവ് എത്രത്തോളമെന്ന് എത്രത്തോളമാണെന്ന് മനസിലാക്കി ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കണം. ക്രെഡിറ്റ് സ്‌കോർ പെട്ടന്ന് ഉയർത്താൻ സാധിക്കില്ല. മികച്ച സാമ്പത്തിക പ്ലാനോടെ സമയമെടുത്ത് മാത്രമെ ക്രെഡിറ്റ സ്കോർ ഉയർത്താൻ സാധിക്കുകയുള്ളൂ. ഇതിന് അനുസരിച്ചുള്ള സാമ്പത്തിക നിയന്ത്രണം സ്വയം കൊണ്ടുവരണം.

Also Read: കയ്യിലെ കാശ് കടം ‌കൊടുത്താലും പ്രശ്നമോ? പിഴ പിന്നാലെയുണ്ട്; പണം കൊടുക്കും മുൻപ് അറിയേണ്ടതെല്ലാം

Read more about: credit score loan
English summary

Errors Which Effect Credit Score And Tips To Improve Credit Score ; Details Here

Errors Which Effect Credit Score And Tips To Improve Credit Score ; Details Here
Story first published: Thursday, May 26, 2022, 20:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X