ഏതൊരു ബിസിനസിലും മാർക്കറ്റിംഗിന് വലിയ പ്രാധാന്യമുണ്ട്. ഡിജിറ്റൽ കാലത്ത് ഇന്റർനെറ്റിലെ വൈറൽ സംഭവങ്ങൾക്കൊപ്പം നല്ല രീതിയിൽ ബ്രാൻഡ് പ്രമോഷൻ നടക്കുന്നുണ്ട് ഇതിന്റെ ആദ്യ രൂപമെന്ന് പറയാവുന്നൊരു പരസ്യ തന്ത്രമാണ് 1990കളുടെ അവസാനത്തിൽ പാർലെ ജിക്കായി മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റായ സഞ്ജയ് മുദ്നാനി നടത്തിയത്.
തമിഴ്നാട്ടിൽ വിപണി പിടിക്കാൻ വലഞ്ഞ പാർലെയ്ക്കായി അക്കാലത്ത് കുട്ടികളുടെ ഹീറോയായിരുന്ന ശക്തിമാനെയും പാർലെയും ചേർത്തുള്ള മാരക കോംമ്പോയാണ് സഞ്ജയ് മുദ്നാനി പരീക്ഷിച്ചത്. മാസം 50 ടൺ ബിസിനസ് വിറ്റിരുന്ന പാർലെ ജി ഒറ്റമാസം കൊണ്ട് 2000 ടണ്ണിന്റെ കുതിപ്പുണ്ടാക്കിയ മാർക്കറ്റിംഗ് തന്ത്രമാണ് ചുവടെ.
ശക്തിമാൻ
90കളില്‍ ജീവിച്ചവരുടെ മനസിലെ സൂപ്പര്‍ ഹീറോ പരിവേഷങ്ങളില്‍ പ്രധാനിയാണ് ശക്തിമാന്‍.1997 മുതല്‍ 2005 വരെ ദൂരദർശൻ പരമ്പരയിലൂടെ രാജ്യത്തൊട്ടാകെ ശക്തിമാന് ആരാധകരുണ്ട്. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്നയ്ക്കും അക്കാലത്ത് കുട്ടികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു.
ഈ സ്വാധീനം മുന്നിൽ കണ്ടാണ് പാർലെ ശക്തിമാനെ പാർലെ ഉത്പ്പന്നങ്ങളുടെ ദേശിയ അംബാസിഡറാക്കിയത്. പാർലെ ജി മുന്നോട്ട് വെയ്ക്കുന്ന ഊര്‍ജ്ജം, കരുത്ത്, ശക്തി, നല്ല മൂല്യങ്ങള്‍ തുടങ്ങിയ എല്ലാ മൂല്യങ്ങളും ഒത്തിണങ്ങിയ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്‍ എന്നതാണ് ഇതിന് കാരണം.
തമിഴ്നാട് വിപണി
പാർലെ ജിയുടെ ഗ്ലുക്കോ ബിസ്ക്കറ്റുകൾക്ക് പുറമെ നിന്ന് നോക്കേണ്ട വിധത്തിൽ അതിശക്തമായിരുന്നു മില്‍ക്ക് ബിസ്‌ക്കറ്റുകള്‍ കൊണ്ട് സമ്പന്നമായ തമിഴ്‌നാട്ടിലെ ബിസ്ക്കറ്റ് വിപണി. ബ്രിട്ടാനിയ മില്‍ക്കി ബിക്കീസായിരുന്നു അക്കാലത്ത് തമിഴ്നാട്ടിലെ ബിസ്ക്കറ്റുകളിലെ നേതാവ്. ഗ്ലൂക്കോ ബിസ്‌ക്കറ്റുകള്‍ വിപണിയിലെത്തിക്കുന്ന പാര്‍ലെയ്ക്ക് നിൽക്കാനൊരു സ്ഥലമുണ്ടാക്കുകയായിരുന്നു മാർക്കറ്റിംഗിലൂടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പാർലെ ജി പ്രചരണർഥം കുട്ടികളെ കാണാൻ ശക്തിമാൻ എത്തുന്ന തരത്തിലുള്ള പരിപാടി മാർക്കറ്റിംഗ് ടീം പദ്ധതിയിട്ടു.
ശക്തിമാന്റെ ശക്തി
പാര്‍ലെ ജിയുടെ പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലൊരു മൈതാനത്ത് പാർലെ മുകേഷ് ഖന്നയെ എത്തിക്കുകയായിരുന്നു. പത്ര പരസ്യം വഴിയും സ്കൂളുകളിൽ ചെന്നുള്ള പ്രചാരണം വഴിയും പരാമാവധി കുട്ടികളിലേക്ക് മാർക്കറ്റിംഗ് ടീം ശക്തിമാന്റെ വരവ് എത്തിച്ചു. ഒഴിഞ്ഞ 2 പാര്‍ലെ ജി കവറുകളായികുന്നു ഓരോരത്തര്‍ക്കുമുള്ള പ്രവേശന ടിക്കറ്റ്. രക്ഷിതാക്കള്‍ക്കൊപ്പം ആയിരക്കണക്കിന് കുട്ടികളെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും രാവിലെ തൊട്ട് മന്ദഗതിയിലായിരുന്നു പരിപാടി.
കുറച്ച് കുട്ടികള്‍ അവരുടെ മാതാപിതാക്കളോടൊപ്പം കടന്നുപോയി. പിന്നീട് ഒന്നോന്നായി എത്തിയ സ്കൂൾ ബസുകളാണ് പരിപാടിയുടെ ഗതിമാറ്റിയത്. ഒരു ലക്ഷത്തിലധികം പേർ ശക്തിമാനെ കാണാൻ ഒഴുകിയെത്തി. കുട്ടികളും അവരുടെ ശക്തിമാനും തമ്മിൽ ഊർജ്ജപ്രവാഹംന നടന്നു. ശക്തിമാനിൽ നിന്ന് കുട്ടികളിലേക്ക് പകർന്ന ഊർജം വിപണിയിൽ പാർലെ ജിക്കും ലഭിച്ചു. മാസം 50 ടണ്‍ വിലപന നടത്തിയിരുന്ന പാർലെ ജി 2000 ടണ്ണിലേക്ക് എത്തി. ഇന്റര്‍നെറ്റില്ലാത്ത കാലത്ത മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൊന്നായിട്ടാണ് ഇത് വിലയിരുത്തുന്നത്.
നിലയ്ക്കാത്ത ബന്ധം
ശക്തിമാനുമായി കുട്ടികളുടെ ബന്ധത്തോടൊപ്പം പാർലെ ജിയെയും ചേർക്കാൻ സാധിച്ചതാണ് ഈ മാർക്കറ്റിംഗിന്റെ വിജയം. ''ഓരോ തവണ പാര്‍ലെ ജി ബിസ്‌ക്കറ്റ് കഴിക്കുമ്പോഴും കുട്ടികൾക്കിടയിൽ ശക്തിമാന്റെ കഥകളെത്തും. നേരിൽ കണ്ട ഓർമകളുണ്ടാകും.ഈ അനുഭവം കുട്ടികളോ അവരുടെ മാതാപിതാക്കളോ ഒരിക്കലും മറക്കില്ല'' സഞ്ജയ് മുദ്നാനി പറയുന്നു. ബിസ്ക്കറ്റിന്റെ സവിശേഷതകൾ വില്ക്കുന്നതിന് പകരം കഥ പറഞ്ഞ് കുട്ടികളെ അതിനോട് ബന്ധപ്പെടുത്തി വില്പന നടത്തുകയായിരുന്നു തന്ത്രമെന്നും അദ്ദേഹം പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
