ചെലവോട് ചെലവാണോ? പൈസ മിച്ചം പിടിക്കാനും വഴിയുണ്ട്! എങ്ങനെയെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തൊരു ചെലവാണല്ലേ. എല്ലാവരും പരസ്പരം പറയുന്നത് ഇത് തന്നെയാണ്, ചെലവോട് ചെലവ്. കൈയ്യിൽ പൈസ വന്നാൽ പോകുന്ന വഴിയറിയില്ലെന്നതാണ് പലരുടെയും പ്രശ്നം. കിട്ടുന്നതൊക്കെയും ചെലവാക്കിയാൽ ഭാവിയിലേക്ക് എന്തുണ്ടാകും. ഒരു അത്യാവശ്യത്തിന് എന്തെടുത്ത് ചെലവാക്കും. ചിലരുടെ പ്രശ്നം ചെലവ് കഴിഞ്ഞ് എന്താണ് നിക്ഷേപിക്കാനുള്ളതെന്നതാണ്. ഇവിടെയാണ് യഥാർഥ പ്രശ്നം. കിട്ടുന്നതൊക്കെയും ചെലവാക്കിയാൽ പിന്നെ നിക്ഷേപിക്കാനൊന്നുമുണ്ടാകില്ല. ഇത്തരത്തിൽ നിക്ഷേപത്തിനിറങ്ങുന്നവരുടെ പ്രശ്നങ്ങൾക്കുള്ള ചില പരിഹാരങ്ങളെന്താണെന്ന് നോക്കാം.

 

നിക്ഷേപത്തിന് ശേഷം ചെലവാക്കൽ

നിക്ഷേപത്തിന് ശേഷം ചെലവാക്കൽ

'' ചെലവിന് ശേഷം ബാക്കിയുള്ളതിനെ നിക്ഷേപമാക്കേണ്ട, നിക്ഷേപത്തിന് ശേഷം ബാക്കിയുള്ളത് ചെലവാക്കുക'' ഇത് പറഞ്ഞത് നിക്ഷേപക വിദഗ്ധനായ വാരൻ ബുഫെറ്റിന്റെതാണ്. ഇത് കേൾക്കുമ്പോൾ തന്നെ സ്വന്തം നിക്ഷേപ ശൈലിയെ പറ്റി ഓർത്ത് പലരും നെറ്റി ചുളിച്ചു കാണും. മാസ ശമ്പളമായോ അല്ലാതെയോ കയ്യിലെത്തുന്ന തുകയിൽ എത്രകണ്ട് സമ്പാദ്യമാക്കി മാറ്റണമെന്ന് ആദ്യം നിശ്ചയം വേണം. അതിന് ശേഷമാകണം ചെലവാക്കൽ തുടങ്ങേണ്ടത്. നേരെ മറിച്ച് ചെലവാക്കാൻ തുടങ്ങിയാൽ കയ്യിലുള്ളത് തീരുന്നത് വരെ ചെലവാക്കലാകും ഫലം.

ഷോപ്പിംഗുകളെ തരംതരിക്കാം

ഷോപ്പിംഗുകളെ തരംതരിക്കാം

ഷോപ്പിം​ഗിനായി മാളിലേക്ക് കയറിയ ശേഷം കണ്ണിൽ കാണുന്നതെല്ലാം വാങ്ങിയിടുക എന്നൊരു ശീലമുള്ളവരല്ലേ നിങ്ങളും. ഇതാണ് പ്രശ്നം. ആവശ്യമില്ലാതെ എത്ര രൂപയാണ് ചെലവായി പോകുന്നത്. ഇതിന് പരിഹാരമുണ്ട്. വാങ്ങേണ്ടവയെ ആദ്യം തിരഞ്ഞെടുക്കുക, അവയുടെ ഒരു പട്ടികയുണ്ടാക്കുക എന്നിട്ട് വേണം ഷോപ്പിം​ഗിനിറങ്ങാൻ. ഈ രിതിയിൽ വാങ്ങി തുടങ്ങിയാൽ സാധനങ്ങൾ വാങ്ങാൻ വിട്ടു പോകുന്നത് ഒഴിവാക്കാനാകും ഇതോടൊപ്പം കണ്ണിൽ കണ്ടത് വാങ്ങി കൂട്ടുന്നതിനോട് നോ പറയാനുമാകും.

ഉയരുന്ന വരുമാനം ഉയർത്തേണ്ടത് നിക്ഷേപം

ഉയരുന്ന വരുമാനം ഉയർത്തേണ്ടത് നിക്ഷേപം

ശമ്പളത്തിൽ വർധനവുണ്ടായി കൈയ്യിലെത്തുന്ന വരവ് കൂടിയെന്ന് കരുതുക. ഈ മാസം മുതൽ പുതിയ ചെലവിനെ പറ്റിയല്ല ചിന്തിക്കേണ്ടത്. വിവേകമുള്ള നിക്ഷേപകനാണെങ്കിൽ ഉയരുന്ന വരുമാനത്തിനൊപ്പം നിക്ഷേപത്തെ വളർത്താനാണ് ശ്രമിക്കുക. അല്ലെങ്കിൽ അധികമായി ലഭിച്ച വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവ് കാർന്ന് തിന്നുന്ന അവസ്ഥയുണ്ടാകും. 

Also Read: മറ്റ് ഓഹരികള്‍ തകര്‍ന്നടിയുമ്പോഴും ഈ മള്‍ട്ടിബാഗര്‍ ഒരാഴ്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍! ഇനിയെന്ത്?

ഒരുക്കിയെടുക്കാം ബജറ്റ്

ഒരുക്കിയെടുക്കാം ബജറ്റ്

നിക്ഷേപം മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ ചെലവ് കുറയക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആകെ വരവിന്റെ എത്ര ശതമാനം എവിടെയൊക്കെ ചെലവാക്കണനെന്ന് ധാരണയുണ്ടാകണം. സമ്പാദ്യമാക്കി മാറ്റാവുന്ന ചുരുങ്ങിയ തുകയെ പറ്റി ധാരണ വേണം. അത്യാവശ്യ സാധനങ്ങൾക്കൊപ്പം വിനോദത്തിന് എത്ര പരി​ഗണന വേണമെന്ന് ധാരണയുണ്ടാകണം. ഇതൊക്കെ കണക്കുകൂട്ടിയ കുടുംബ ബജറ്റ് കയ്യിലുണ്ടാകണം. ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ട് പോകുന്നതല്ല ജീവിതമെങ്കിൽ പങ്കാളിയെ കൂടി വിശ്വസത്തിലെടുത്താവണം നിക്ഷേപങ്ങൾ. ജീവിതത്തിൽ ചെലവ് ചുരുക്കി നിക്ഷേപത്തിലേക്ക് തിരിയുമ്പോൾ പങ്കാളിക്ക് കൂടി കാര്യങ്ങൾ ബോധ്യമാകണം. . ആർഭാടങ്ങളൊഴിവാക്കാനും അനാവാശ്യ ചെലവുകൾ ഒഴിവാക്കാവും ഇത് അത്യാവശ്യമാണ്.

എമർജൻസി ഫണ്ട് കരുതണം

എമർജൻസി ഫണ്ട് കരുതണം

കൈയ്യിലുള്ളത് മുഴുവൻ നിക്ഷേപമാക്കിയാലും പ്രശ്നമുണ്ട്. ഒരു അത്യാവശ്യ ഘട്ടത്തിൽ എന്താണ് ചെയ്യുക. അത്യാവശ്യ കാര്യങ്ങൾക്ക് തുക കണ്ടെത്തി കരുതി വെച്ച് വേണം മുന്നോട്ട് പോകാൻ. അത്യാവശ്യ സമയത്ത് അധിക ചെലവ് ഒഴിവാക്കാൻ ഇത് വഴി സാധിക്കും. പെട്ടന്ന് അത്യാവശ്യം വന്ന് പണം വകമാറ്റിയാൽ ആ മാസത്തെ നിക്ഷേപത്തെയും അത് ബാധിക്കും. അതിനാൽ ഒരു എമർജൻസി ഫണ്ട് കരുതിവേണം നിക്ഷേപം നടത്തേണ്ടത്.  

Also Read: കാർ വാങ്ങാനൊരുങ്ങുകയല്ലേ, കയ്യിലെ പണം ചുരുക്കി ചെലവാക്കാനുള്ള തന്ത്രങ്ങൾ

നോ പറയേണ്ടവയോട് നോ

നോ പറയേണ്ടവയോട് നോ

വാങ്ങൽ അത്യാവശ്യമല്ലെങ്കിൽ കാത്തിരക്കാനുള്ള ക്ഷമയുണ്ടാകണം. ഓൺലൈനിലോ ഫെസ്റ്റിവൽ ഓഫറുകളോ വരുമ്പോൾ വില കുറയുമ്പോൾ വാങ്ങണം. വേണ്ടാത്ത സബ്സ്ക്രിപ്ഷനുകളോട് വേണ്ടെയെന്ന് പറയാൻ പഠിക്കണം. മുഴുവൻ ഫീച്ചേഴ്സും ആവശ്യമുണ്ടെങ്കിൽ മാത്രം മുഴുവൻ തുകയും നൽകി സബ്സ്പ്ക്രിപ്ഷനുകളെടുക്കണം. അല്ലാത്ത പക്ഷം ചെലവ് വേണ്ടതിന് മാത്രം തുക ചെലവാക്കിയാൽ മതി. 

Read more about: investment expense
English summary

Expenses By People That Effects Savings; How To Avoid It; Here's How

Expenses By People That Effects Savings; How To Avoid It; Here's How
Story first published: Thursday, May 19, 2022, 17:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X