കെഎസ്എഫ്ഇ ചിട്ടിയിൽ ചേരുന്നതിന് മുൻപ് തന്നെ ചിട്ടിയിലെ ജാമ്യ വ്യവസ്ഥകളെ പറ്റി വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ചിട്ടി ലഭിച്ചൊരാൾക്ക് തുക പിൻവലിക്കാൻ ജാമ്യം നൽകേണ്ടതുണ്ട്. സുരക്ഷിതമായ ജാമ്യങ്ങ്ൾ ലഭിച്ചാൽ മാത്രമെ കെഎസ്എഫ്ഇയിൽ നിന്ന് തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ജാമ്യ വ്യവസ്ഥകളിൽ ഈ കണിശത പുലർത്തുന്നതിനാലാണ് 52 വർഷത്തിലധികം കാലം ലാഭകരമായി മുന്നോട്ട് പോകാൻ കെഎസ്എഫ്ഇക്ക് സാധിക്കുന്നത്.
ഭാവി ബാധ്യത
ചിട്ടി വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള മാസതവണകളെയാണ് ഭാവി ബാധ്യത എന്നാണ് പറയുന്നത്. ഈ ഭാവി ബാധ്യതയ്ക്ക് തുല്യമായാണ് ജാമ്യം നൽകേണ്ടത്. മാസം 10,000 രൂപ അടവുള്ള 10 ലക്ഷത്തിന്റെ 100 മാസ ചിട്ടി ഉദാഹരണമായി വിശദമാക്കാം. ആദ്യമാസം 7 ലക്ഷത്തിന് ചിട്ടി ലേലം വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള 9.90,000 രൂപയാണ് ഭാവി ബാധ്യത. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്.
ജാമ്യങ്ങൾ
ജാമ്യ വ്യവസ്ഥകൾ സമർപ്പിച്ചാൽ വളരെ വേഗത്തിൽ ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ യില്‍ സ്വീകരിക്കുന്നത്. സാമ്പത്തിക രേഖകള്‍, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വര്‍ണാഭരണ ജാമ്യം എന്നിങ്ങനെയാണിവ. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങളായോ സമർപ്പിക്കണം. ആദ്യം ഇതില്‍ ഓരോന്നും വിശദമായി പരിശോധിക്കാം.
സാമ്പത്തിക രേഖകള്‍
വിവിധ നിക്ഷേപ രേഖകൾ കെഎസ്എഫ്ഇ ചിട്ടിയുടെ ജാമ്യമായി സ്വീകരിക്കുന്നുണ്ട്. സ്ഥിര നിക്ഷേപ രസീതുകള്‍, നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നാഷണല്‍ സേവിംഗ്സ സര്ട്ടിഫിറ്ററ്റ്, എല്‍ഐസി സറണ്ടര്‍ വാല്യു, കിസാന്‍ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ് ബുക്ക്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് സാമ്പത്തിക രേഖകളായി സ്വീകരിക്കുന്നത്. കിസാൻ വികാസ് പത്ര 30 മാസം കഴിഞ്ഞവയാണെങ്കിൽ മുഖവില മുഴുവനായും ഭാവി ബാധ്യതയായി പരിഗണിക്കും.
വ്യക്തിഗത ജാമ്യം
വ്യക്തിഗത ജാമ്യമായി സാലറി സര്‍ട്ടിഫിക്കറ്റാണ് സ്വീകരിക്കുന്നത്. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍ കമ്പനികള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ സാലറി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. 4 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് ഒരു സാലറി സര്‍ട്ടിഫിക്കറ്റ് മതിയാകും. സഹകരണ ബാങ്ക് ജീവനക്കാരെ നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് ജാമ്യമായി സ്വീകരിക്കുന്നത്.
വ്യക്തിഗത ജാമ്യം നൽകുന്നവർ സ്ഥിര ജീവനക്കാരായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ കേരളത്തില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ഒപ്പം കേരളത്തിൽ സ്ഥിര താമാസക്കാരായ വ്യക്തികൾക്ക് മാത്രമെ ജാമ്യം നിൽക്കാൻ സാധിക്കുകയുള്ളൂ.
ചിട്ടി കാലാലധി കഴിഞ്ഞ് 6 മാസമെങ്കിലും സേവന കാലാവധി ഉള്ളവരെ മാത്രമെ ജാമ്യമായി പരിഗണിക്കുകയുള്ളൂ. പരമാവധി 15 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്കാണ് വ്യക്തിഗഗത ജാമ്യം സ്വീകരിക്കുക. മേലധികാരിക്ക് ശന്രളം പിടിച്ചു തരാന്‍ സാധിക്കുന്ന ജീവനക്കാരനാണെങ്കില്‍ ഭാവി ബാധ്യതയുടെ 10 ശതമാനമെങ്കിലും ശമ്പളം ഉണ്ടാിരിക്കണം. മേലധികാരിക്ക് ശമ്പളം പിടിച്ചു നല്കാന് സാധിക്കില്ലെങ്കില്‍ ഭാവി ബാധ്യതയുടെ 12.5 ശതമാനം ശമ്പളമുള്ളവരെ ജാമ്യമായി കണ്ടെത്തണം.
വസ്തു ജാമ്യം
വസ്തുവിന്റെ ഉടമസ്ഥാവകാശം കൃത്യമാണെങ്കില്‍ വസ്തു കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കും. എന്നാൽ ഈ വസ്തുവിന് വഴി ഉണ്ടാണ്ടാകണമെന്ന് നിര്‍ബന്ധമാണ്. 13 വര്‍ഷത്തെ മുന്നാധാരങ്ങളുടെ ഒറിജിനല്‍, 13 വര്‍ഷത്തെ കുടുക്കട സര്‍ട്ടിഫിക്കറ്റ്, നടപ്പു കൊല്ലത്തെ ഭൂനികുതി രസീത്. ഭൂമിയില്‍ കെട്ടിടമുണ്ടെങ്കില്‍ കെട്ടിട നികുതി റസീത്, വസ്തുവിന്റെ ലോക്കേഷന്‍ സ്കെച്ച്, സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
സ്വര്‍ണം
സ്വര്‍ണാഭരങ്ങളില്‍ 18 കാരറ്റിന് മുകളിലുള്ളവ മാത്രമാണ് ജാമ്യമായി സ്വീകരിക്കുക. പൊട്ടിയതും മെഴുക് ചേർന്നതുമായ സ്വർണഭരണങ്ങളും സ്വീകരിക്കില്ല. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനം ജാമ്യമായി സ്വീകരിക്കും. ഭാവി ബാധ്യതയുടെ 0.3 ശതമാനം മൂല്യനിര്‍ണയ ഫീസായി ഈടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
