പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളാണ്. ഉയർന്ന പലിശ നിരക്കാണെങ്കിലും അത്യാവശ്യ ഘട്ടത്തിൽ വ്യക്തിഗത വായ്പയല്ലാതെ വെറെ മാർഗമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നവംബറിൽ കൊണ്ടു വന്ന പുതിയ നടപടികൾ വ്യക്തിഗത വായ്പകളെ ചുറ്റിപറ്റിയുള്ളതാണ്. ബാങ്കുമായി ബന്ധപ്പെട്ടുള്ള നടപടികളാണെങ്കിലും ഇവ ബാധിക്കുന്നത് വായ്പ എടുക്കുന്ന സാധാരണക്കാരനെയാണ്.
ആർബിഐ ചട്ടങ്ങൾ മാറ്റം
2024 വ്യക്തിഗത വായ്പകളെ സംബന്ധിച്ച് നല്ല സമയല്ല. പലിശ നിരക്കുയരുന്നതിനൊപ്പം ആര്‍ബിഐയുടെ ചട്ടങ്ങളും വ്യക്തിഗത വായ്പകളെ ബാധിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലായി വ്യക്തിഗത വായ്പ ഉള്‍പ്പടെയുള്ള അണ്‍സെക്യൂര്‍ഡ് വായ്പകളുടെ വലിയ വര്‍ധനവ് കാരണമാണ് ആര്‍ബിഐ ചട്ടങ്ങള്‍ മാറ്റം വരുത്തിയത്.
കണ്‍സ്യൂമര്‍ ക്രെഡിറ്റിനുള്ള റിസ്‌ക് വെയിറ്റേജ് 100 ശതമാനത്തില്‍ നിന്ന് 125 ശതമാനമായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. 2024 ഫെബ്രുവരി 29 മുതല്‍ ഈ നിയമം ബാധകമാക്കാനാണ് ആര്‍ബിഐ തീരുമാനം. ഇത് വ്യക്തിഗത വായ്പ ചെലവ് വര്‍ധിപ്പിക്കും.

ബാങ്കുകളെ എങ്ങനെ ബാധിക്കും
ആര്‍ബിഐ നിയന്ത്രിക്കുന്ന എല്ലാ വായ്പാദാതാക്കളും വായ്പയുടെ ഒരു നിശ്ചിത അനുപാതത്തില്‍ മൂലധനം കൈവശം വയ്‌ക്കേണ്ടതുണ്ട്. വായ്പ അപകട സാധ്യതയുള്ളതാകുമ്പോള്‍ കടം കൊടുക്കുന്നയാള്‍ നിലനിര്‍ത്തേണ്ട തുകയുടെ അളവും കൂടും. ആര്‍ബിഐ റിസ്‌ക് വെയിറ്റേജ് ഉയര്‍ത്തിയതിന്റെ ഫലമായി ബാങ്കുകള്‍ ഉയര്‍ന്ന മൂലധന കരുതല്‍ നിലനിര്‍ത്തേണ്ടതുണ്ട്.
അതായത് ബാങ്കുകള്‍ നേരത്തെ 100 രൂപ വ്യക്തിഗത വായ്പ നല്‍കുമ്പോള്‍ 100 ശതമനമായിരുന്നു റിസ്‌ക് വെയ്റ്റഡ് അസറ്റ്. അതായത് 100 രൂപ. നിലവില്‍ 125 രൂപയായി ഉയര്‍ത്തുമ്പോള്‍ ഇനി മുതല്‍ ഓരോ 100 രൂപ വായ്പയ്ക്കും ബാങ്കുകള്‍ 2.25 രൂപ അധികമായി മാറ്റിവെയ്ക്കണം.
ഇവിടെ ബാങ്ക് അധിക തുക കാണേണ്ടതുണ്ട്. വായ്പ നല്‍കാന്‍ കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ ബാങ്കുകള്‍ക്ക് പണം കണ്ടെത്തണം. എല്ലാ വായ്പക്കാരും ഒരേ സാഹചര്യം അഭിമുഖീകരിക്കുന്നതിനാല്‍ പുതിയ ഫണ്ടുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കും. ഇത് ഫണ്ടുകളുടെ ചെലവ് ഉയര്‍ത്തും. ഈ ചെലവ് നികത്താന്‍ ബാങ്കുകള്‍ ഉയര്‍ന്ന ചെലവില്‍ ഫണ്ട് സ്വീകരിക്കുമ്പോള്‍ വായ്പ നിരക്കും ഉയരും.
പലിശ നിരക്കുയരും
റിസ്‌ക് വെയ്റ്റിലെ വർധനവ് പൊതുവെ വ്യക്തിഗത വായ്പയിലെ ചെറിയ വായ്പകളെയാണ് ബാധിക്കുകയെന്ന് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 50,000 രൂപയിൽ താഴെയുള്ള ചെറിയ വായ്പകളിൽ നിരക്ക് വർധനവ് വേഗത്തിൽ പ്രകടമാകും. വ്യക്തിഗത വായ്പ പലിശ നിരക്ക് നിലവിൽ 12-13 ശതമാനം മുതൽ 30-35 ശതമാനം വരെയാണ്.
റിസ്‌ക് വെയ്‌റ്റ് വർധനവിലൂടെ ഉയർന്ന മൂലധന ചെലവ്, ബാങ്കുകളുടെ നിക്ഷേപ നിരക്കുകളിലെ വർധനവ് എന്നിവ കാരണം നിരക്കുകൾ വർധിക്കും. വായ്പയുടെ വലിപ്പം, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ, കാലാവധി മുതലായവ ആശ്രയിച്ച് 0.20 ശതമാനം മുതൽ 1.5 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്.
വായ്പ ലഭിക്കാനും ബുദ്ധിമുട്ടാകും
അൺസെക്യൂർഡ് വായ്പകളിലെ അപകടസാധ്യത വർധിക്കുന്നത് ബാങ്കുകളെ കൂടുതൽ ജാഗ്രതയുള്ളവരാക്കും. ഇത് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളിലേക്കും വായ്പ അംഗീകരിക്കുന്നതിന് കൂടുതൽ കർശനമായ വിലയിരുത്തൽ പ്രക്രിയകളും കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. ഇത് വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതോടൊപ്പം പലിശ നിരക്ക് ഉയരുന്നതിനാൽ നിലവിലുള്ള വായ്പകാരെയും ഇത് ബാധിക്കും. നിലവിലുള്ള വായ്പക്കാർക്ക് ഉയർന്ന ഇഎംഐയിലേക്കും മൊത്തത്തിലുള്ള വായ്പാ ചെലവുകൾ വർധിക്കുന്നതിനും ഇത് കാരണമാകും.
വായ്പ സാധ്യത വർധിപ്പിക്കാം
ഈയൊരു സാഹചര്യത്തിൽ വായ്പ സാധ്യത വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അറിഞ്ഞിരിക്കണം. കുറഞ്ഞ ക്രെഡിറ്റ് വിനയോഗ അനുപാതം നിലനിർത്തുക എന്നതാണ് ഇതിലൊന്ന്. ആകെ ക്രെഡിറ്റ് ലിമിറ്റിൽ എത്രത്തോളം ക്രെഡിറ്റ് വിനയോഗിച്ചു എന്നതാണ് ക്രെഡിറ്റ് വിനയോഗ അനുപാതം വഴി അർഥമാക്കുന്നത്.
നിലവിലുള്ള വായ്പ എത്ര നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് നിർണയിക്കാൻ ബാങ്കുകൾക്ക് ക്രെഡിറ്റ് ഉപയോഗ അനുപാതം ഉപയോഗിക്കാം. ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് മാനേജ്‌മെന്റ് പ്രകടിപ്പിക്കുന്ന അപേക്ഷകർക്ക് വായ്പ നൽകാനാണ് ബാങ്കുകൾ താൽപര്യപ്പെടുക. ഇത് വായ്പ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറയ്ക്കും.
വായ്പ യോഗ്യതയും പലിശ നിരക്കും നിർണയിക്കുന്നതിന് ക്രെഡിറ്റ് സ്കോർ നിർണായകമാണ്. അൺസെക്യൂർഡ് വായ്പകളായതിനാൽ 750 ക്രെഡിറ്റ് സ്കോറുള്ളവരെയാണ് ബാങ്കുകൾ പരിഗണിക്കുന്നത്. ക്രെഡിറ്റ് സ്കോർ ഉയർത്താനുള്ള വഴികൾ തുടങ്ങണം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
വായ്പ ലഭിക്കാൻ സാധ്യത വർധിപ്പിക്കുന്നതിന് നിലവിൽ നിക്ഷേപമുള്ളതോ വായ്പ, ക്രെഡിറ്റ് കാർഡുകൾ എടുത്തിട്ടുള്ളതോ ആയ ധനകാര്യ സ്ഥാപനത്തെ സമീപിക്കാം. ഇത് നിലവിലുള്ള ഉപഭോക്താക്കൾ എന്ന പരിഗണനയിൽ ബാങ്കിൽ നിന്ന് മുൻഗണനാ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ ലഭിക്കാൻ സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
