വിരമിക്കല്‍ കാലത്തിന് ശേഷവും മുടങ്ങാതെ മാസ വരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ഉപയോഗിക്കാവുന്നൊരു മാര്‍ഗമാണ് റിവേഴ്സ് മോര്‍ട്ട്ഗേജ്. 60 വയസ് കഴിഞ്ഞവര്‍ക്ക് വരുമാനമാര്‍ഗമായി 2007-08 വര്‍ഷത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ റിവേഴ്സ് മോര്‍ട്ടഗേജ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം വീടിന്റെ മൂല്യമനുസരിച്ച് ബാങ്കില്‍ നിന്നും പ്രതിമാസ വരുമാനം മുതിര്‍ന്നവര്‍ക്ക് ലഭക്കും.
ബാങ്കിന് വീട് ഈട് നല്‍കിയാണ് മാസ വരുമാനം നേടുന്നത്. പദ്ധതി പ്രകാരം ലഭിക്കുന്ന പരമാവധി മാസ വരുമാനം 50,000 രൂപയാണ്. റിവേഴ്സ് മോര്‍ട്ടഗേജ് വഴി ലഭിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്. വീടിന്റെ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ടുതന്നെ മുതിർന്ന പൗരന്മാർക്ക് വരുമാനം നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
യോഗ്യത
റിവേഴ്സ് മോര്‍ട്ട്ഗേജ് പദ്ധതി പ്രകാരം മാസ വരുമാനം ലഭിക്കേണ്ടൊരാള്ക്ക് പരമാവധി 60 വയസ് കഴിയണം, പിന്തുടര്ച്ചവകാശം വഴിയോ സമ്മാനമായോ ലഭിച്ച വീടുകള്‍ ബാങ്കില്‍ ഈട് നല്കാന് സാധിക്കില്ല. പൂര്‍ണ ഉടമസ്ഥാവകാശമുള്ള വീടുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.
പണയപ്പെടുത്തുന്ന വീടിന് കുറഞ്ഞത് 20 വര്‍ഷം പഴക്കമുണ്ടായിരിക്കണം. വാടകയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ഈ പദ്ധതി ലഭ്യമല്ല. വാണിജ്യ സ്ഥാപനങ്ങൾക്ക് റിവേഴ്സ് മോര്‍ട്ടഗേജില്‍ ഈട് നൽകാൻ സാധിക്കില്ല. 1 കോടി രൂപ വരെയാണ് പരമാവധി അനുവദിക്കുന്നത്.
വരുമാനം
ഈട് നല്കുന്ന വീടിന്റെ ഗുണ നിലവാരം ബാങ്ക് പരിശോധിച്ച് ബാങ്ക് മൂല്യം കണക്കാക്കും. 60-80 ശതമാനം ലോണ്‍ ടു വാല്യു റേഷ്യോയാണ് ഈ പദ്ധതിയില്‍ ബാങ്കുകൾ അനുവദിക്കുന്നത്. 1 കോടി രൂപ വിലയുള്ള വസ്തുവില്‍ നിന്ന 60-80 ലക്ഷം രൂപ ലഭിക്കും.
10-20 വര്‍ഷമാണ് റിവേഴ്സ് മോര്‍ട്ടഗേജിന്റെ കാലാവധി. ബാങ്ക് പ്രൊസസിംഗ് ചാര്‍ജ് സ്റ്റാബ് ഡ്യൂട്ടി, പ്രൊപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്, ജിഎസ്ടി എന്നിങ്ങനെയുള്ള ചാർജുകൾ ഈടാക്കും. എല്ലാ 5 വര്‍ഷത്തിലും വസ്തുവിന്റെ മൂല്യം കണക്കാക്കും.
മാസത്തവണയായോ ത്രൈസമാത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ഒറ്റത്തവണയായോ തുക സ്വീകരിക്കാം. മാസ വരുമാനം നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നീട് മാറ്റാന്‍ സാധിക്കില്ല. പണപ്പെരുപ്പ നിരക്ക് അനുസരിച്ചുള്ള വര്‍ധനവ് സഭിക്കില്ല. വസ്തുവിന്റെ മൂല്യം കണക്കാകുമ്പോൾ ചുരുങ്ങിയത് 15-20 ശതമാനം കുറവ് വരുന്നുണ്ട്. വീട് അറ്റകുറ്റപണി നടത്തുന്നുണ്ടെങ്കിൽ ബാങ്കില്‍ നിന്ന് അനുമതി വാങ്ങണം എന്നിവ പദ്ധതിയുടെ പോരായ്മകളാണ്.
തിരിച്ചടവ്
റിവേഴ്സ് മോർട്ട്ഗേജിൽ അവസാനമായി വായ്പകാരന്റെ മരണ ശേഷം മാത്രമാണ് ബാങ്ക് വായ്പ തുക വീണ്ടെടുക്കാനോ വീട് വില്പനയ്ക്കോ ശ്രമിക്കുക. വായ്പയെടുക്കുന്നയാളുടെ അവകാശികൾക്ക് പലിശ സഹിതം അടച്ച് വായ്പ അവസാനിപ്പിച്ച് വീട് തിരികെ എടിക്കാം. അല്ലാത്തപക്ഷം വീട് വില്പന നടത്തി ബാങ്ക് തുക വീണ്ടെടുക്കും.
വീട് വിറ്റ് വായ്പ അടച്ചതിന് ശേഷം അധിക തുകയുണ്ടെങ്കിൽ വായ്പക്കാരന്റെ നിയമപരമായ അവകാശിക്ക് നല്‍കും.വസ്തു വില്പനയിലൂടെ ലഭിക്കുന്ന തുക മുതലും പലിശയെയുംകാൾ കുറവാണെങ്കിൽ ബാങ്ക് നഷ്ടം വഹിക്കണം.
റിവേഴ്സ് മോർട്ടഗേജ് എവിടെ ലഭിക്കും
നാഷണല്‍ ഹൗസിംഗ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, ദിവാന് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, എൽഐസി ഹൗസിംഗ്, കോര്പ്പറേഷന് ബാങ്ക്, കാനറ ബാങ്ക് എന്നിവ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും റിവേഴ്സ് മോര്‍ട്ട്ഗേജ് വായ്പകള്‍ നൽകുന്നുണ്ട്.
വസ്തു രേഖകള്‍ക്കൊപ്പം വ്യക്തിഹത തിരിച്ചറിയല്‍ രേഖകള്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍. ലോണ്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ എന്നിവ സമർപ്പിക്കണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications