ആദായ നികുതി വകുപ്പിൽ നികുതി ഇളവുകളും കിഴിവുകളും നേടാൻ പല വഴികളുമുണ്ട്. ആദായ നികുതി നിയമത്തിലെ വിവിധ സെക്ഷനുകളിൽ കിഴിവുകളെയും ഇളവുകളെയും വിശദമാക്കുന്നുണ്ട്. എന്നാൽ എല്ലാ ഇളവുകളും എല്ലാവർക്കും ബാധകമാകുന്നവയല്ല. നേടാവുന്ന കിഴിവുകൾ മറന്ന് പോകാനും പാടില്ല.
വരുമാനത്തിൽ നിന്ന് നല്ലൊരു തുക കിഴിവ് നേടാൻ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടിഎ സഹായിക്കുന്നുണ്ട്. സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ, സേവിംഗ്സ് അക്കൗണ്ടിലെ പലിശ, വാടക കെട്ടിടത്തില്‍ നിന്നുള്ള വരുമാനം എന്നിങ്ങനെ പല തരത്തില്‍ വരുമാനം കണ്ടെത്തുന്നുണ്ട്. ഇതിൽ സേവിംഗ്സ് അക്കൗണ്ടിലെ പലിശ വരുമാനത്തിന് മുകളിലാണ് 80ടിടിഎ പ്രയോഗിക്കാൻ സാധിക്കുക.
സെക്ഷന്‍ 80ടിടിഎ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടിഎ പ്രകാരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ 10,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് ആദായ നികുതി കിഴിവ് നേടാൻ നികുതി ദായകന് അവകാശമുണ്ട്. 60 വയസിന് താഴെ പ്രായമുള്ള വ്യക്തിഗത നികുതിദായകർക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കും മാത്രമാണ് ഈ ഇളവ് ലഭിക്കുക.
ബാങ്ക്, സഹകരണ ബാങ്ക്, സഹകരണ സൊസൈറ്റി, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പലിശയ്ക്കാണ് കിഴിവ് ലഭിക്കുന്നത്. 80ടിടിഎ പ്രകാരം സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയുടെ പലിശയ്ക്ക് കിഴിവ് ലഭിക്കില്ല. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സേവിംഗ്സ് അക്കൗണ്ട് പലിശ സെക്ഷൻ 80ടിടിഎയ്ക്ക് കീഴിൽ ക്ലെയിം ചെയ്യാൻ സാധിക്കില്ല.
സെക്ഷൻ 80ടിടിഎ എങ്ങനെ ക്ലെയിം ചെയ്യാം
ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിങ്ങനെ എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും കൂടി പരമാവധി 10,000 രൂപ വരെയുള്ള പലിശയാണ് കിഴിവ് ലഭിക്കുക. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടിഎ പ്രകാരം കിഴിവ് ക്ലെയിം ചെയ്യുന്നതിന് മുൻപ് സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച എല്ലാ ബാങ്ക്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിലെയും പലിശ കണക്കകാക്കണം.
ആകെ ലഭിക്കുന്ന പലിശ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്ന ഹെഡ്ഡിൽ മൊത്ത വരുമാനത്തിലേക്ക് ചേര്‍ക്കണം. മൊത്ത വരുമാനം കണക്കാക്കിയാൽ 80ടിടിഎ പ്രകാരം കിഴിവ് ക്ലെയിം ചെയ്യാം.
മുതിർന്ന പൗരന്മാർക്ക്
സെക്ഷൻ 80ടിടിഎ പ്രകാരം മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് അക്കൗണ്ടിലെ പലിശയ്ക്ക് കിഴിവ് നേടാന്‍ സാധിക്കില്ല. ഇതിലും വലിയ നേട്ടം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നുണ്ട്. സെക്ഷൻ ടിടിബിയാണ് മുതിർന്ന പൗരന്മാർക്ക് ബാധകമാവുക. മുതിര്‍ന്ന പൗരന്മാര്ക്ക് സെക്ഷന്‍ 80ടിടിബി പ്രകാരം പലിശ വരുമാനത്തിന് മുകളിൽ കിഴിവ് നേടാം.
ബാങ്ക്, സഹകരണ ബാങ്ക്, സഹകരണ സൊസൈറ്റി, പോസ്റ്റ് ഫീസ് എന്നിവിടങ്ങളിലെ സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നി നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന് കിഴിവ് നേടാം. 50,000 രൂപ വരെയാണ് കിഴിവ് നേടാൻ സാധിക്കുക. സാമ്പത്തിക വര്‍ഷത്തില്‍ 60 വയസ് പൂർത്തിയായവർക്കാണ് ഈ സെക്ഷന്‍ ഉപയോഗിക്കാൻ സാധിക്കുക.
ആദായ നികുതി റിട്ടേൺ സമർപ്പിക്കാം
2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂലായ് 31 ആണ്. ജൂലായ് 31 കഴിഞ്ഞാൽ പിഴയോടെ ഡിസംബർ 31 വരെ റിട്ടേൺ സമർപ്പിക്കാം.
ആദായ നികുതി റിട്ടേണ്‍ കൃതസമയത്ത് സമര്‍പ്പിക്കാത്തവര്‍ 5,000 രൂപ പിഴ ഈടാക്കും. ആദായ നികുതി പരിധി കടക്കാത്തവരാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പിഴയില്ല. 5 ലക്ഷത്തിൽ താഴെ വരുമാനമുള്ള ചെറുകിട നികുതിദായകർക്ക് 1000 രൂപയാണ് പിഴ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
