വിവാഹമെന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ നഴികല്ലുകളിലൊന്നാണ്. കുടുംബക്കാരെയും കൂട്ടുകാരെയുമൊക്കെ വിളിച്ച് അത് ആഘോഷമാക്കാനാണ് കൂടുതൽ ആളുകളും താൽപര്യപ്പെടുന്നത്. എന്നാൽ വിവാഹ ചെലവുകളുടെ കാര്യത്തിലും വലിയ വർധനവ് കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹ വേദി, ഭക്ഷണം, വസ്ത്രങ്ങൾ, അലങ്കാരങ്ങൾ, ആഭരണങ്ങൾ തുടങ്ങി വിവാഹം കൂടുതൽ കളറാക്കാൻ പണം പ്രധാനമാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നത് ഇന്ത്യയിൽ ഒരു വിവാഹത്തിന്റെ ശരാശരി ചെലവ് 36 ലക്ഷം രൂപയാണെന്നാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ ഇതിലും കൂടുതലാണ്. ഏകദേശം 51 ലക്ഷം രൂപയാണ് ഈ പുതിയ തരം വിവാഹ ആഘോഷത്തിന്റെ ശരാശരി ചെലവ്. കേരളത്തിൽ താരതമ്യേന കുറവാണെന്ന് പറയാമെങ്കിലും ചെലവുകളുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.
137 രൂപ നിക്ഷേപിക്കാനുണ്ടോ? ഈ സർക്കാർ നിക്ഷേപ പദ്ധതിയിൽ 34 ലക്ഷം രൂപ സമ്പാദിക്കാം
അതുകൊണ്ട് തന്നെ ആഘോഷങ്ങളും സന്തോഷങ്ങളും വേണ്ട എന്നു തീരുമാനിക്കുന്നവരുമുണ്ട്. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തങ്ങളിലൊന്ന് ഏറ്റവും മനോഹരമാക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും. ഇതിനായി വായ്പകളെ ആശ്രയിക്കുകയാണ് പ്രധാനമായും കണ്ടുവരുന്നത്. വ്യക്തിഗത വായ്പകൾ വിവാഹ ആവശ്യങ്ങൾക്ക് മികച്ച സാമ്പത്തിക ഉപകരണമായി മാറാറുണ്ട്. ചില ധനകാര്യ സ്ഥാപനങ്ങളാകട്ടെ വിവാഹങ്ങൾക്ക് മാത്രമായും വായ്പകൾ രൂപകൽപ്പന ചെയ്ത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. അതേസമയം ഇത് നിങ്ങളുടെ ബാധ്യതകൾ വർധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. നിക്ഷേപത്തിലൂടെ തന്നെ കട ബാധ്യത പൂർണമായും ഒഴിവാക്കി നിങ്ങൾക്ക് നിങ്ങളുടെ വിവാഹത്തിനുള്ള ചെലവുകൾക്കായി പണം കണ്ടെത്താൻ സാധിക്കും. അത് സാധ്യമാകുന്ന മികച്ച നിക്ഷേപ രീതികളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. എങ്ങനെയെന്ന് വിശദീകരിക്കാം,

അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ നിക്ഷേപ രീതികളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. ഓഹരി വിപണി അഥവ സ്റ്റോക്ക് മാർക്കറ്റിലേക്ക് ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കുന്ന രീതിയാണിത്. മാസന്തോറുവും ത്രൈമസ കണക്കിലും ഒറ്റത്തവണയായും എസ്ഐപിയിൽ പണം നിക്ഷേപിക്കാൻ സാധിക്കും. അച്ചടക്കത്തോടെയുള്ള നിക്ഷേപവും കോമ്പൗണ്ടിംഗ് അല്ലെങ്കിൽ കൂട്ടുപലിശയുടെ കരുത്തും ഒരു നിശ്ചിത സമയത്തിനുള്ള നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് പരമാവധി റിട്ടേൺസ് നേടാൻ അനുവദിക്കുന്നു. വിവാഹ ആവശ്യങ്ങൾക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റെമെന്റ് പ്ലാനിലെ നിക്ഷേപത്തിലൂടെ പണം കണ്ടെത്താൻ സാധിക്കും.
5 വർഷത്തെ നിക്ഷേപ കാലയളവ് ഉപയോഗിച്ച്, തന്ത്രപരമായ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ വിവാഹ ബജറ്റിന് ധനസഹായം നൽകുന്നതിന് നിങ്ങൾക്ക് ഗണ്യമായ ഒരു മൂലധനം നിർമ്മിക്കാൻ കഴിയും. നിക്ഷേപ കാലയളവ് താരതമ്യേന ചെറുതാണ്, വെറും 5 വർഷം മാത്രം, അതിനാൽ നല്ല വരുമാനം നൽകാൻ കഴിയുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരം സാഹചര്യങ്ങളിൽ, ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന കുറഞ്ഞ അപകടസാധ്യതകൾ ഉള്ളതിനാൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ സാധാരണയായി ശുപാർശ ചെയ്യപ്പെടുന്നു. ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ പോലുള്ള സ്ഥിര വരുമാന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ സ്ഥിരത വാഗ്ദാനം ചെയ്യുന്നു.
1,000 രൂപ മുതൽ നിക്ഷേപിക്കാം, എല്ലാ മാസവും 9,000 രൂപ വെറുതേ കിട്ടും: ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിക്കാം
5 വർഷത്തിനുള്ളിൽ കുറഞ്ഞത് 13 ശതമാനം വാർഷിക വരുമാനം ലഭിക്കുന്ന ഒരു ഡെറ്റ് മ്യൂച്വൽ ഫണ്ട് വിവാഹ ഫണ്ട് ക്രമീകരിക്കുന്നതിന് നല്ലൊരു ഓപ്ഷനായിരിക്കാം. ഇതിനായി, ഒരാൾക്ക് പ്രതിമാസം 10,000 രൂപ വരെ സംഭാവന ചെയ്ത് 5 വർഷത്തിനുള്ളിൽ 8.3 ലക്ഷം രൂപ സമാഹരിക്കാം. ഒരാൾ അവരുടെ എസ്ഐപി പ്രതിമാസം 15,000 രൂപയായി വർദ്ധിപ്പിച്ചാൽ, 5 വർഷം അവവസാനിക്കുമ്പോൾ അവരുടെ സമ്പാദ്യം 12.4 ലക്ഷം രൂപയായിരിക്കും. അതേസമയം ഒരാൾക്ക് 20,000 രൂപ പ്രതിമാസ നിക്ഷേപം സാധ്യമാകുമെങ്കിൽ, മൊത്തം കോർപ്പസ് 5 വർഷത്തിനുള്ളിൽ 16 ലക്ഷം രൂപയായി വളരും. ഇതേ വാർഷിക റിട്ടേൺസിൽ 30,000 രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തുന്നവർക്ക് 5 വർഷത്തിനുള്ളിൽ ഏകദേശം 25 ലക്ഷം രൂപയുടെ ഫണ്ടും ശേഖരിക്കാൻ പറ്റും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
