സുരക്ഷിതവും സ്ഥിരമായ വരുമാനം നൽകുന്നതുമായ ഒരു സ്കീമിൽ നിങ്ങളുടെ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ്സ് സ്കീം ഉപയോഗപ്രദമാകും. ഈ സ്കീമിന്റെ ഏറ്റവും സവിശേഷത എത്ര തുക നിക്ഷേപിച്ചാലും പൂർണമായും സുരക്ഷിതമായിരിക്കും എന്നതാണ്. ഇതോടൊപ്പം, എല്ലാ മാസവും നിക്ഷേപത്തിന് പലിശയും ലഭിക്കും.
പേഴ്സണൽ ലോൺ കരാർ ഒപ്പിടുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ് സ്കീം ഒരു നിക്ഷേപ പദ്ധതിയാണ്. ഇതിൽ എല്ലാ മാസവും ലംപ് സം ഡെപ്പോസിറ്റിലാണ് വരുമാനം ലഭിക്കുന്നത്. അക്കൗണ്ടിന്റെ പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ എല്ലാ മാസവും ക്രെഡിറ്റ് ചെയ്യുന്നു. 5 വർഷത്തിന് ശേഷം നിക്ഷേപിച്ച തുക പിൻവലിക്കാം. സ്കീമിന്റെ കൂടുതൽ പ്രയോജനം ലഭിക്കണമെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ ഒരു പുതിയ അക്കൗണ്ട് തുറക്കാവുന്നതാണ്.
ഈ സ്കീമിൽ നിങ്ങൾക്ക് ഒറ്റ, ജോയിന്റെ അക്കൗണ്ട് തുറക്കാം. രണ്ടോ മൂന്നോ പേർക്ക് ഒരുമിച്ച് ജോയിന്റെ അക്കൗണ്ട് തുറക്കാം. ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.

ഭാര്യ, സഹോദരൻ അല്ലെങ്കിൽ ഏതെങ്കിലും കുടുംബാംഗങ്ങൾക്കൊപ്പമാണ് അക്കൗണ്ട് തുറക്കുന്നതെങ്കിൽ നിക്ഷേപ പരിധിയും വർധിക്കും. ഇതിലൂടെ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നു. കൂടുതൽ നിക്ഷേപമുണ്ടെങ്കിൽ, വരുമാനവും കൂടുതലായിരിക്കും. ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് 5,55,000 രൂപ വീട്ടിൽ ഇരുന്ന് സമ്പാദിക്കാം. ഈ അക്കൗണ്ട് തുറക്കുകയാണെങ്കിൽ, പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 5 ലക്ഷത്തിലധികം ലഭിക്കും.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം
രാജ്യത്തെ ഏതൊരു പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. കുട്ടിയുടെ പേരിലും അക്കൗണ്ട് തുടങ്ങാം. കുട്ടിക്ക് 10 വയസിന് താഴെയാണെങ്കിൽ, മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം. കുട്ടിക്ക് 10 വയസാകുമ്പോൾ, അക്കൗണ്ട് സ്വയം പ്രവർത്തിപ്പിക്കാനുള്ള അവകാശവും ലഭിക്കും.
5,55,000 രൂപ എങ്ങനെ നേടാം
നിലവിൽ, പോസ്റ്റ് ഓഫീസ് പ്രതിമാസ സേവിംഗ്സ് സ്കീം 7.4 ശതമാനം നിരക്കിൽ പലിശ നൽകുന്നു. ഭാര്യയ്‌ക്കൊപ്പം 15 ലക്ഷം രൂപ ഈ സ്കീമിൽ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 9,250 രൂപ ലഭിക്കും. ഇത്തരത്തിൽ ഒരു വർഷത്തിൽ 1,11,000 രൂപ വരുമാനം ഉണ്ടാകും. ഈ രീതിയിൽ 5 വർഷത്തിനുള്ളിൽ 5,55,000 രൂപ പലിശയിൽ നിന്ന് മാത്രം സമ്പാദിക്കാം.
പ്രതിമാസം 12000 രൂപ പെൻഷനായി കയ്യിൽ വാങ്ങാം; എൽഐസിയുടെ മികച്ച സ്കീം
ഈ അക്കൗണ്ട് ഒരൊറ്റ അക്കൗണ്ടായി തുറന്നാൽ പരമാവധി 9 ലക്ഷം രൂപ നിക്ഷേപിക്കാം. പ്രതിമാസം 5,550 രൂപ പലിശ ലഭിക്കും. ഇങ്ങനെ ഒരു വർഷം കൊണ്ട് 66,600 രൂപ പലിശയായി മാത്രം നേടാം. പലിശയായി മാത്രം 5 വർഷം കൊണ്ട് 3,33,000 രൂപ സമ്പാദിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
