ആഭ്യന്തര, വിദേശ നിക്ഷേപകര്‍ വാങ്ങി കൂട്ടുന്നു; 1 വര്‍ഷത്തിനിടെ 85% ഉയര്‍ന്ന 5 ഓഹരികളിതാ

ഇന്ത്യൻ ഓഹരി വിപണിയിലെ പ്രധാന താരങ്ങളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളും (എഫ്ഐഐ) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളായ മ്യൂച്വൽ ഫണ്ടുകളും. ഇവയുടെ ഓരോ നീക്കങ്ങളും വിപണി സ്വാധീനിക്കാൻ പോന്നവയാണ്. വിദേശ നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകളും ഒരു ഓഹരിയിലെ നിക്ഷേപം കൂട്ടുന്നത് സുരക്ഷിത ഇടമായാണ് പൊതുവെ നിക്ഷേപകർ കണക്കാക്കുന്നത്.

നിക്ഷേപ സ്ഥാപനങ്ങളായതിനാൽ വലിയ തുക നിക്ഷേപിക്കുന്നതിന് മുൻപ് സമഗ്രമായ ഗവേഷണം നടത്തുന്നു എന്നത് തന്നെയാണ് ഈ സുരക്ഷിതത്വത്തിന് കാരണം. 1,000 കോടി രൂപയിലധികം വിപണി മൂല്യമുള്ള 5 ഓഹരികൾ നോക്കിയാൽ തുടർച്ചയായ മൂന്ന് പാദങ്ങളിൽ (സെപ്റ്റംബർ 2022-മാർച്ച് 2023) ആഭ്യന്തര നിക്ഷേപകരും വിദേശ നിക്ഷേപകരും ഓഹരി പങ്കാളിത്തം ഉയർത്തിയിട്ടുണ്ട്. കൂടാതെ 85 ശതമാനം വരെ 1 വർഷത്തിനിടെ റിട്ടേൺ നൽകിയവയാണ് ഈ ഓഹരികൾ. ഈ ഓഹരികളെ വിശദമായി പരിചയപ്പെടാം.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

പൊതുമേഖലാ ബാങ്കിംഗ് ഓഹരിയായ യൂണിയന്‍ ബാങ്കില്‍ മ്യൂച്വല്‍ ഫണ്ടുകലും വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഒരു പോലെ കണ്ണുവെച്ചിട്ടുണ്ട്. 2022 ജൂണ്‍ പാദത്തിലെ കണക്ക് പ്രകാരം മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് യൂണിയന്‍ ബാങ്കില്‍ 0.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. 2023 മാര്‍ച്ചോടെ ഇത് 2.20 ശതമാനമായി ഉയര്‍ന്നു.

ആഭ്യന്തര, വിദേശ നിക്ഷേപകര്‍ വാങ്ങി കൂട്ടുന്നു; 1 വര്‍ഷത്തിനിടെ 85% ഉയര്‍ന്ന 5 ഓഹരികളിതാ

2022 ജൂണ്‍ പാദത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് യൂണിയന്‍ ബാങ്കില്‍ 1.10 ശതമാനത്തോളമായിരുന്നു ഓഹരി പങ്കാളിത്തം. നിലവില്‍ 1.65 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ കൈവശം വെയ്ക്കുന്നുണ്ട്. 74.90 രൂപയാണ് ഓഹരിയുടെ ബുധനാഴ്ചത്തെ ക്ലോസിംഗ് വില. 1 വര്‍ഷത്തിനിടെ 85 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരികള്‍ 96.40 രൂപ വരെ എത്തിയിരുന്നു.

എജീസ് ലോജിസ്റ്റിക്‌സ്

എണ്ണ, എല്‍പിജി, കെമിക്കല്‍ ഉത്പ്പന്നങ്ങള്‍ എന്നിവ ഇറക്കുമതി, സംഭരണം, വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ഏജീസ് ലോജിസ്റ്റിക്‌സ്. 2022 ജൂണ്‍ പാദത്തില്‍ 2.10 ശതമാനമായിരുന്നു ഏജീസ് ലോജിസ്റ്റിക്‌സിലെ മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം. നാല് പാദങ്ങളിലായി തുടര്‍ച്ചയായി ഓഹരി പങ്കാളിത്തം ഉയര്‍ത്തിയ മ്യൂച്വല്‍ ഫണ്ടുകള്‍ 2023 മാര്‍ച്ചില്‍ 3.15 ശതമാനം ഓഹരികളില്‍ കൈവശം വെയ്ക്കുന്നു.

2022 ജൂണില്‍ 15 ശതമാനം ഓഹരികളാണ് വിദേശ നിക്ഷേപകരുടെ കയ്യിലുണ്ടായിരുന്നത്. ഇന്നിത് 18 ശതമാനത്തിനും മുകളിലാണ്. 1 വര്‍ഷത്തിനിടെ 73 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 410.20 രൂപയാണ്. ബുധനാഴ്ച 393.10 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്

പൊതുമേഖലാ എന്‍ജിനീയറിംഗ് കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 2022 ജൂണ്‍ പാദത്തില്‍ 1.30 ശതമാനമായിരുന്നു മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം. നാല് പാദങ്ങളിലായി തുടര്‍ച്ചയായി ഓഹരി പങ്കാളിത്തം ഉയര്‍ത്തിയ മ്യൂച്വല്‍ ഫണ്ടുകള്‍ 2023 മാര്‍ച്ചില്‍ 4 ശതമാനം ഓഹരികള്‍ കൈവശം വെയ്ക്കുന്നു.

2022 ജൂണില്‍ 4.50 ശതമാനം ഓഹരിളാണ് വിദേശ നിക്ഷേപകരുടെ കയ്യിലുണ്ടായിരുന്നത്. ഇന്നിത് 8.50 ശതമാനമാണ്. 77.50 രൂപയിലാണ് ബുധനാഴ്ച ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 1 വര്‍ഷത്തിനിടെ 49 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരികളുടെ 1 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വില 91.45 രൂപയാണ്.

അരവിന്ദ് സ്മാര്‍ട്ട്‌സ്‌പേസ്

1 വര്‍ഷത്തിനിടെ 46 ശതമാനം നേട്ടമാണ് അരവിന്ദ് സ്മാര്‍ട്ട്‌സ്‌പേസ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. അഹമ്മദാബാദ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ 2022 ജൂണ്‍ പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 1.20 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 2023 മാര്‍ച്ചിലെ അവസാന കണക്ക് പ്രകാരം ഇത് 1.6 ശതമാനത്തിലേക്ക് ഉയര്‍ന്നു.

0.50 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്ന വിദേശ നിക്ഷേപകര്‍ ഇത് 0.65 ശതമനായി ഉയര്‍ത്തി. ബുധനാഴ്ച 305.95 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പി്പിച്ചത്. 348 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില.

മയൂര്‍ യുണിക്വാട്ടേഴ്‌സ്

പിവിസി,ആര്‍ട്ടിഫിഷ്യല്‍ ലെതര്‍, ഫാക്‌സ് ലെതര്‍ എന്നിവയുടെ പ്രധാന നിര്‍മ്മാതാവും കയറ്റുമതിക്കാരാണ്് മയൂര്‍ യൂണിക്വാട്ടേഴ്‌സ് ലിമിറ്റഡ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 3 ശതമാനം ഓഹരി പങ്കാളിത്തമാണ് മയൂര്‍ ക്വാട്ടേഴ്‌സില്‍ 2022 ജൂണ്‍ പാദത്തിലുണ്ടായിരുന്നത്. ഇന്നിത് 8.5 ശതമാനമാണ്.

വിദേശ നിക്ഷേപകര്‍ക്ക് 1.57 ശതമാനമായിരുന്ന നിക്ഷേപം ഇന്ന് 1.80 ശതമാനമാണ്. 1 വര്‍ഷത്തിനിടെ 27 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരികളുടെ 52 ആഴ്ച ഉയര്‍ന്ന വില 547.15 രൂപയാണ്. 501.95 രൂപയിലാണ് ഓഹരികള്‍ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X