ഓരോ മാസവും ആരംഭിക്കുമ്പോള്‍ സാമ്പത്തിക രംഗത്ത് വിവിധ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ബാങ്കുകളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ഓരോ മാസത്തിലും എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടു വരുന്നതെന്ന് നേരത്തെ അറിഞ്ഞു വെച്ചാല്‍ സാമ്പത്തിക നഷ്ടങ്ങളില്ലാതാക്കാം. ഓഗസ്റ്റ് മാസം ആരംഭിക്കാനിരിക്കെ സേവിംഗ്‌സ്, നിക്ഷേപ രംഗത്ത് പ്രധാനമായും 5 മാറ്റങ്ങളാണ് വരുന്നത്. ഇവ എന്തെല്ലാമെന്ന് വിശദമായി അറിയാം.
ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍
ആക്‌സിസ് ബാങ്കാണ് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് ഓഗസ്റ്റിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരെ സംബന്ധിച്ച മോശം വാർത്തയാണിത്. ഓഗസ്റ്റ് 12 മുതൽ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ ക്യാഷ്ബാക്കും ഇൻസെന്റീവ് പോയിന്റുകളും കുറയ്ക്കാനാണ് ബാങ്കിന്റെ തീരുമാനം.
ഫ്ലിപ്പ്കാർട്ട് വഴി യാത്രാ സംബന്ധമായ ചെലവുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 1.5 ശതമാനം ക്യാഷ്ബാക്കാണ് ഇനി ലഭിക്കുക. സർക്കാർ സേവനങ്ങൾക്ക് പണമടയ്ക്കുമ്പോൾ ക്യാഷ്ബാക്ക് ലഭിക്കില്ല. ഇന്ധന ചെലവുകൾ, ഫ്ലിപ്കാർട്ടിലെയും മിന്ത്രയിലെയും ഗിഫ്റ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ തുടങ്ങിയവയ്ക്കും ഇനി മുതൽ ക്യാഷ്ബാക്ക് ലഭിക്കില്ല.

എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം
എസ്ബിഐയില്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം ഓഗസ്റ്റില്‍ കാലാവധിയെത്തും. 400 ദിവസത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.60 ശതമാനവും പലിശ ലഭിക്കും. പുതുക്കിയ കാലാവധി പ്രകാരം ഓഗസ്റ്റ് 15 വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക.
ഇന്ത്യന്‍ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം
ഇന്ത്യന്‍ ബാങ്കിന്റെ 400 ദിവസ കാലത്തേക്കുള്ള 'ഐഎന്‍ഡി സൂപ്പര്‍ 400 ഡേയ്‌സ്' സ്ഥിര നിക്ഷേപം ഓഗസ്റ്റ് 31 ന് അവസാനിക്കും. 400 ദിവസ നിക്ഷേപത്തിന് റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍കര്‍ക്ക് 7.75 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8 ശതമാനവും പലിശ ലഭിക്കും. 10,000 രൂപ മുതല്‍ നിക്ഷേപിക്കാം.
ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന മറ്റൊരു പ്രത്യേക സ്ഥിര നിക്ഷേപമാണ് ഇന്ത്യന്‍ ബാങ്കിന്റെ 300 ദിവസ നിക്ഷേപം. 'ഐഎന്‍ഡി സുപ്രീം 300 ഡേയ്‌സ്' സ്ഥിര നിക്ഷേപം ജൂലായ് 1 നാണ് ആരംഭിച്ചത്. 7.05 ശതമാനം മുതല്‍ 7.80 ശതമാനം വരെ പലിശ നിക്ഷേപത്തിന് ലഭിക്കും. 5,000 രൂപ മുതല്‍ നിക്ഷേപിക്കാം.
ആദായ നികുതി പിഴ
ജൂലായ് 31-നകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകർ പിഴ അടയ്ക്കണം. വൈകിയുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരിൽ നിന്ന് വരുമാനം അടിസ്ഥാനമാക്കി, ഓഗസ്റ്റ് 1 മുതൽ 5,000 രൂപ വരെ പിഴ ഈടാക്കും. സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഡിസംബർ 31 വരെ റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കും.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരമാണ് പിഴ അടയ്‌ക്കേണ്ടതാണ്. വാർഷിക മൊത്ത വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള നികുതിദായകർ 1,000 രൂപയും 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5,000 രൂപയുമാണ് പിഴ.
ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ് എഫ്ഡി
ഐഡിബിഐ ബാങ്കിന്റെ 375 ദിവസത്തേക്കുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം ഓഗസ്റ്റ് 15 വരെയാണ് കാലാവധി. 7.60 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപമാണിത്. 444 ദിവസത്തേക്കുള്ള അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം 7.65 ശതമാനം പലിശ നൽകും. നോൺ-കോളബിൾ ഓപ്‌ഷനാണെങ്കിൽ 7.75 ശതമാനം പലിശ ലഭിക്കും. പദ്ധതികളുടെ കാലാവഘി ഓഗസ്റ്റ് 15 വരെയാണ്.
ബാങ്ക് അവധി
രണ്ടാം ശനി, നാലാം ശനി, ഞായർ, മറ്റ് ദിവസങ്ങൾ എന്നിവയുൾപ്പെടെ ഓഗസ്റ്റ് മാസത്തിൽ 14 ദിവസമാണ് ബാങ്കുകൾക്ക് അവധി. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15 ന് ഇന്ത്യയിലെ എല്ലാ ബാങ്കുകളും അവധിയായിരിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
