കയ്യിൽ അത്യാവശ്യത്തിന് പണമില്ലെങ്കിൽ പിന്നീട് കടമെടുപ്പാണ് ആശ്രയം. അത്യാവശ്യത്തിന് പലരും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങും. ഇവിടെയും നിൽക്കാത്ത ആവശ്യമാണെങ്കിൽ ബാങ്കിനെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കുകയാണ് ചെയ്യുക. എന്നാൽ പെട്ടന്നുള്ള ആവശ്യത്തിന് ബാങ്കിന്റെ നടപടി ക്രമങ്ങൾ കഴിയുന്നത് വരെ കാത്തിരിക്കാമോ. ഇതിന് പകരം ഉടൻ പണം ലഭിക്കുന്ന ചില വഴികളുണ്ട്. സ്ഥിരമായി സന്ദേശങ്ങളയക്കാൻ ഉപയോഗിക്കുന്ന വാട്സ്ആപ്പ് വഴി ഒരു മെസേജ് അയച്ച് കടം വാങ്ങാനുള്ള സൗകര്യമാണിത്. ഇന്ത്യൻ ഫിൻടെക് കമ്പനിയായ കാഷ്ഇ യാണ് വാട്സ്ആപ്പ് വഴി കടം നൽകുന്നത്.
എങ്ങനെ നേടാം
കാഷ്ഇ വാട്‌സ്ആപ്പ് വഴി അവതരിപ്പിച്ച വായ്പ സൗകര്യം എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. എളുപ്പത്തിൽ കടം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. 30 സെക്കന്റ് കൊണ്ട് വായ്പ ലഭിക്കും. വാട്‌സ്ആപ്പ് ബിസനസ് ഉപഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭിക്കുന്നത്. ഇതിനായി ഒരുതരത്തിലുള്ള രേഖകളോ അപേക്ഷ ഫോം പൂരിപ്പിക്കലോ, ആപ്പ് ഡൗണ്‍ലോഡ് ചെയ്യലോ ആവശ്യമില്ല. 8097553191 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുകയാണ് കടം ലഭിക്കാനുള്ള ആദ്യ പടി. ശേഷം വാട്‌സ്ആപ്പ് ചാറ്റ് ബോക്‌സില്‍ നിന്ന് ഈ നമ്പറിലേക്ക് Hi എന്ന് മേസേജ് അയക്കുകയാണ് വേണ്ടത്. പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് കാഷ്ഇ യുടെ ഈ രീതി പ്രവർത്തിക്കുന്നത്. പേര് വിവരങ്ങൾ നൽകിയാൽ യോഗ്യത അനുസരിച്ചുള്ള ക്രെഡിറ്റ് ലൈൻ കണക്കാക്കുക്കും. എത്ര രൂപ കടം ലഭിക്കുമെന്ന് മനസിലാക്കി ആവശ്യമായ തുക തീരുമാനിക്കാം. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രീതിയിലാണ്. 24 മണിക്കൂറും കാഷ്ഇയുടെ ഈ സേവനം ലഭ്യമാകും.
കാഷ്ഇ ക്രെഡിറ്റ് ലൈൻ
കാഷ്ഇ ക്രെഡിറ്റ് ലൈന്‍ വഴി വ്യക്തികള്‍ക്ക് നാല് ലക്ഷം വരെ കടം അനുവദിക്കും. യോഗ്യതയ്ക്ക് അനുസരിച്ച് പണം അക്കൗണ്ടിലേക്ക് ലഭിക്കും. ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിച്ച പണത്തില്‍ നിന്ന് ചെലവാക്കുന്ന തുകയ്ക്ക് മാത്രമെ പലിശ ഈടാക്കുകയുള്ളൂ. ശമ്പളക്കാര്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. ചുരുങ്ങിയ മാസ ശമ്പളം 15,000 രൂപയാണ്. മാസ ശമ്പളത്തിന്റെ 500 ശതമാനം തുകയ്ക്കാണ് വായ്പ ലഭിക്കുക. 2.5 ശതമാനം പലിശ ഈടാക്കും. ഇതിന് 1 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുണ്ട. തിരിച്ചടവ് വൈകിയാല്‍ ഓരോ ദിവസവും 0.1 ശതമാനം പിഴ ഈടാക്കും. വാട്‌സ്ആപ്പ് വഴി അല്ലാതെ കാഷ്ഇ ആപ്പ് വഴിയും കടം നേടാം.
കാഷ്ഇ കമ്പനി
2016 ല്‍ മുംബൈയിലാണ് കാഷ്ഇ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് പ്രവര്‍ത്തനമുണ്ട്. മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ളതായി കമ്പനി വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഇവര്‍ക്കായി 2,000 കോടി വായ്പ കമ്പനി വിതരണം ചെയ്തിട്ടുണ്ട്. 7 മില്യണ്‍ ഡൗണ്‍ലോഡാണ് കമ്പനി ആപ്പിന് ലഭിച്ചത്. ക്രെഡിറ്റ് ലൈന്‍ കൂടാതെ ഇന്‍സ്റ്റന്റ് ലോണും, വിവിധ ഓണ്‍ലൈന്‍ വാണിജ്യ
സൈറ്റുകളിൽ ബൈ നൗ പേ ലേറ്റര്‍ (BNPL) സൗകര്യവും കാഷ്ഇ വഴി ലഭിക്കും ആപ്പ് വഴി ശമ്പളക്കാർക്ക് വായ്പ നൽകുന്ന കമ്പനിയാണിത്. ഫെയ്സ്ബുക്ക്, ഗൂഗിൾ പ്ലസ്, ലിങ്ക്ഡ്ഇൻ പ്രൊഫലുകൾ മേൽവിലാസ രേഖയായി കാണിച്ച് വായ്പ എടുക്കാം. 1,000 രൂപ മുതൽ 4 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. 90 ദിവസം, 180 ദിവസം, 270 ദിവസം, 1 വർഷം, 1.5 വർഷം എന്നിങ്ങനെയാണ് വ്യത്യസ്ത കാലയളവുകൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
