വളരെ എളുപ്പത്തിലുള്ള നടപടി ക്രമങ്ങളാണ് സ്ഥിര നിക്ഷേപം ആരംഭിക്കാനായിട്ടുള്ളത്. സുരക്ഷിതത്വമാണ് മറ്റൊരു കാര്യം. വർഷങ്ങളായുള്ള നിക്ഷേപമാർഗമായതിനാൽ ഭൂരിഭാഗത്തിനും വിശ്വാസ്യതയുള്ളത് സ്ഥിര നിക്ഷേപങ്ങളോടാണ്. ഇതിനാൽ സ്ഥിര നിക്ഷേപങ്ങൾ രാജ്യത്തെ ബാങ്കുകളിൽ വലിയ തോതിലുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ഭേദപ്പെട്ട പലിശ നിരക്കും തരുന്നതിനാൽ നിക്ഷേപകർക്ക് നഷ്ട സാധ്യത ഇല്ലാതെ പണം നിക്ഷേപിക്കാം. എന്നാൽ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല എന്തൊക്കെ നികുതികളാണ് സ്ഥിര നിക്ഷേപത്തിനുള്ളതെന്ന് നോക്കാം.
നികുതികൾ
സ്ഥിര നിക്ഷേപങ്ങളിലെ പലിശയ്ക്ക് മേലുള്ള നികുതി ഘടനകളെ പറ്റി നിക്ഷേപകരിൽ പലർക്കും ധാരണയുണ്ടാകില്ല. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് ബാങ്കുകളിൽ നടത്തുന്ന സ്ഥിര നിക്ഷേപത്തിൽ നിന്ന് 50,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നികുതിയിളവുണ്ട്. സാധാരണ നിക്ഷേപകർക്ക് 40,000 രൂപയുടെ പലിശ വരുമാനത്തിനും നികുതിയിളവ് ലഭിക്കും.
ഇതിൽ കൂടിയാൽ 10 ശതമാനമാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുക. പാൻ കാർഡ് ഇല്ലാത്ത ഉപഭോക്താക്കൾക്ക് 20 ശതമാനവും ഈടാക്കും. സ്ഥിര നിക്ഷേപത്തിലെ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്)യെ പറ്റി കൂടുതലറിയാം.
നികുതി കൊടുക്കാതെ രക്ഷപ്പെടാമോ
ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് ആദായ നികുതി വകുപ്പ് അറിയുന്നുണ്ട്. പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്ത ശ്രംഖലയില്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ വരുമാനം ആദായ നികുതി വകുപ്പിനെ അറിയിക്കാതെ മാറി നില്‍ക്കാന്‍ സാധിക്കില്ല. പലിശ വരുമാനം പരിധി കടന്നാൽ നികുതി ഈടാക്കും. പത്ത് ശതമാനമാണ് ടിഡിഎസ് ബാധകമാവുക. പാൻ കാർഡ് ഇല്ലെങ്കിൽ 20 ശതമാനം ഈടാക്കും.
ഫോം 15ജിയ/എച്ച് സമര്‍പ്പിച്ചാല്‍ നികുതിയില്ല
സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കാണ് 15ജി, 15എച്ച് ഫോമുകള്‍ ഉപകാരപ്പെടുക. സാധാരണ നിക്ഷേപകർ 15ജിയും മുതിർന്ന പൗരന്മാർ 15എച്ചും സമർപ്പിക്കണം. ഇവരില്‍ നിന്ന് ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല. ഈ ഫോമുകൾ ഓരോ സാമ്പത്തിക വർഷത്തിലും സമർപ്പിക്കണം. 3 വർഷ സ്ഥിര നിക്ഷേപമാണെങ്കിൽ 3 വർഷത്തിലും ഫോമുകൾ സമർപ്പിക്കണം.
പേരിൽ ടാക്സ് ഫ്രീ എന്നുണ്ടെങ്കിലും ടാക്‌സ് ഫ്രീ സ്ഥിര നിക്ഷേപത്തിലെ പലിശയ്ക്കും നികുതിയുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്കാണ് ടാക്‌സ് ഫ്രീ നിക്ഷേപത്തില്‍ ഇളവുള്ളത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതിയിളവാണ് നിക്ഷേപത്തിന് ലഭിക്കുക. ആവർത്തന നിക്ഷേപത്തിനും ഇതേ നികുതി നിയമാണ് ബാധകമാകുന്നത്. പലിശ വരുമാനം പരിധി കടന്നാൽ 10 ശതമാനം നികുതി ഈടാക്കും.
ടിഡിഎസ് ഈടാക്കുന്നത് എങ്ങനെ
സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് ഒരു ഉദാഹരണ സഹിതം പരിശോധിക്കാം. 30കാരനായ വാഹിദിന് 20% നികുതി ബ്രാക്കറ്റിൽ ഉൾപ്പെടുന്നയാളാണ്. പ്രതിവർഷം 6% പലിശ നിരക്കിൽ 3 വർഷത്തേക്ക് 1,00,000 രൂപ വീതം അദ്ദേഹത്തിന് 2 സ്ഥിര നിക്ഷേപമുണ്ട്. ഓരോ സ്ഥിര നിക്ഷേപത്തിൽ നിന്നുമു്ള പലിശ വരുമാനം 6,000 രൂപയാണ്. ഇതുപ്രകാരം സാമ്പത്തിക വർഷത്തിലെ ആകെ പലിശ വരുമാനം 12,000 രൂപയാണ്. 40,000 രൂപയിൽ താഴെയുള്ള പലിശ വരുമാനത്തിന് ടിഡിഎസ് ഈടാക്കില്ല.
പ്രശോഭിന് 6 ശതമാനം പലിശ നിരക്കിൽ ബാങ്കിൽ 10 ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ട്. ഇതിൽ നിന്ന് വർഷത്തിൽ ലഭിക്കുന്ന പലിശ 60,000 രൂപയാണ്. ഇതിനാൽ 60,000 രൂപയുടെ 10 ശതമാനം 6000 രൂപ ടിഡിഎസ് കുറച്ചാണ് പ്രശോഭിന് നൽകുക.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications