മാസ വരുമാനം നേടാൻ സ്ഥിര നിക്ഷേപം വേണ്ട; കുറഞ്ഞ നികുതി ബാധ്യതയിൽ വരുമാനം ഉണ്ടാക്കാം; വഴിയിതാ

മാസ വരുമാനം ഉണ്ടാക്കാൻ സാധാരണക്കാർ തിരഞ്ഞെടുക്കുന്നൊരു മാർ​ഗമാണ് സ്ഥിര നിക്ഷേപം വഴി മാസത്തിലോ ത്രൈമാസത്തിലെ പലിശ വരുമാനം വാങ്ങുക എന്നത്. സുരക്ഷിതവും എളുപ്പവുമായതിനാലാണ് സ്ഥിര നിക്ഷേപത്തിലേക്ക് പലരും പണം മാറ്റുന്നത്. സ്ഥിര നിക്ഷേപത്തിന്റെ പലിശ വരുമാനം നികുതി വിധേയമാണ്. ഉയര്‍ന്ന നികുതി സ്ലാബില്‍ വരുന്നൊരാളാണെങ്കില്‍ 30 ശതമാനം വരെ നികുതി നല്‍കേണ്ടി വരും.

20 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് 7 ശതമാനം പലിശ നിരക്കില്‍ ത്രൈമാസത്തില്‍ 35,000 രൂപ പലിശ ലഭിക്കുന്ന വ്യക്തി 30 ശതമാനം ടാക്‌സ് സ്ലാബില്‍ വരുന്നയാളാണെങ്കില്‍ 42,000 രൂപ നികുതി നല്‍കേണ്ടി വരും. ഇതിന് ബദലായ കുറഞ്ഞ നികുതി ബാധ്യതയില്‍ സ്ഥിര വരുമാനം നേടാന്‍ സാധിക്കുന്നൊരു മാര്‍ഗം നോക്കാം.

സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍

കുറഞ്ഞ നികുതി ബാധ്യതയില്‍ സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള വഴിയാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍. മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് സ്ഥിരമായ വരുമാനം നേടുന്നതിന് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ സഹായിക്കും. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനി (എസ്‌ഐപി)ന്റെ നേര്‍ വിപരീതമാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍. നിക്ഷേപത്തിലൂടെ സമ്പാദിച്ച യൂണിറ്റുകൾ വിൽപന നടത്തിയാണ് മാസ വരുമാനം ലഭിക്കുന്നത്. ആവശ്യത്തിന് യൂണിറ്റുകൾ പിൻവലിച്ചാലും അക്കൗണ്ടിലുള്ള ബാക്കി യൂണിറ്റുകൾ വളരും.

മാസ വരുമാനം നേടാൻ സ്ഥിര നിക്ഷേപം വേണ്ട; കുറഞ്ഞ നികുതി ബാധ്യതയിൽ വരുമാനം ഉണ്ടാക്കാം; വഴിയിതാ

നികുതി ബാധ്യത

സ്ഥിര നി്‌ഷേപത്തെ അപേക്ഷിച്ച് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനില്‍ നികുതി ബാധ്യത വളരെ കുറവാണ്. നികുതി കണക്കാക്കുന്ന രീതിയിലെ വ്യത്യാസം തന്നെ കാരണം. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്‍പ്പന് നടത്തുമ്പോള്‍ ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സാണ് നല്‍കുക. വാങ്ങുന്ന സമയത്തെ നെറ്റ് അസറ്റ് വാല്യുവിനെയും വില്‍ക്കുന്ന സമയത്തെ നെറ്റ് അസറ്റ് വാല്യുവും അടിസ്ഥാനമാക്കിയാണ് മൂലധനനേട്ടം കണക്കാക്കുന്നത്. സ്ഥിര നിക്ഷേപത്തില്‍ പലിശ പൂര്‍ണമായും നികുതി നല്‍കണം.

സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ വഴി പിന്‍വലിക്കുമ്പോള്‍ ആദ്യം വാങ്ങിയ യൂണിറ്റുകളാണ് ആദ്യം റഡീം ചെയ്യുന്നത്. ഇക്വിറ്റി ഫണ്ടുകളില്‍ 1 വര്‍ഷത്തില്‍ താഴെ കാലമുള്ള നിക്ഷേപം പിന്‍വലിച്ചാല്‍ 15 ശതമാനം നികുതി ഈടാക്കും.

1 വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപ വരെ നികുതിയില്ല. ശേഷം 10 ശതമാനം നികുതി നല്‍കണം. ഡെബ്റ്റ് ഫണ്ടില്‍ 2023 ഏപ്രില്‍ 1 മുതലുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ചാണ് നികുതി ഈടാക്കുന്നത്. ഇവിടെ 30 ശതമാനം ടാക്സ് സ്ലാബിൽ വരുന്നയാളെ ഉദാഹരിക്കാം.

എത്ര രൂപ നികുതി നൽകണം

40 രൂപ നെറ്റ് അസറ്റ് വാല്യുവുള്ള ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ 20 ലക്ഷം രൂപ നിക്ഷേപിച്ച് ത്രൈമാസത്തില്‍ 35,000 രൂപ പിന്‍വലിക്കുന്ന ഉദാഹരണമെടുക്കാം. ആകെ 50,000 യൂണിറ്റികള്‍ ലഭിക്കും. ആദ്യപാദത്തില്‍ 860 യൂണിറ്റാണ് പിന്‍വലിക്കേണ്ടത്.

ആദ്യ പാദത്തില്‍ മൂലധനനേട്ട നികുതിയായ 176 രൂപ ലഭിക്കും. രണ്ടാം പാദത്തില്‍ 41.38 രൂപയായാണ് നെറ്റ് അസറ്റ് വാല്യു. 845.89 യൂണിറ്റുകളാണ് ഇവിടെ പിന്‍വലിക്കേണ്ടത്. ഇവിടെയുണ്ടാകുന്ന ലാഭം 1,164.22 രൂപയും നികുതി 349.27 രൂപയുമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൂലധനനേട്ടം 5,772 രൂപയും നികുതി ബാധ്യത 1,731 രൂപയുമാണ്.

തുച്ഛമായ നികുതി

സ്ഥിര നിക്ഷേപത്തിലെയും സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിലെയും പ്രധാന വ്യത്യാസം നികുതി തന്നെയാണ്. ലാഭത്തിന് മാത്രം നികുതി കണക്കാക്ുന്നതിനാല്‍ കുറഞ്ഞ നികുതി മാത്രമാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനില്‍ നല്‍കേണ്ടത്. സ്ഥിര നിക്ഷേപത്തില്‍ പലിശ നിരക്കുകള്‍ കാലാവധി വരെ സ്ഥിരമായിരിക്കും. ഡെബ്റ്റ് ഫണ്ടുകളില്‍ റിട്ടേണ്‍ നിരക്ക് ചാഞ്ചാടാനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X