ടിഡിഎസ് ഒഴിവാക്കാൻ ഈ മാസത്തിൽ എഫ്ഡിയിടാം; സ്ഥിര നിക്ഷേപത്തിലെ നികുതി കുറയ്ക്കാൻ വഴികളിതാ

സ്ഥിര നിക്ഷേപം ജനകീയമായ പദ്ധതിയാണെങ്കിലും നികുതി സൗഹൃദമല്ലെന്നതാണ് പോരായ്മ. സ്ഥിര നിക്ഷേപ പലിശ വരുമാനം നിക്ഷേപകന്റെ വരുമാനത്തിനൊപ്പം ചേര്‍ത്താണ് നികുതി കണക്കാക്കുക. പലിശ 40,000 രൂപയില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം നിരക്കില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയാണ് ടിഡിഎസിനുള്ള പലിശ പരിധി.

സ്ഥിര നിക്ഷേപത്തില്‍ പലിശ മൊത്ത വരുമാനത്തോടൊപ്പം ചേര്‍ത്ത് ടാക്‌സ് സ്ലാബിന് അനുസരിച്ചാണ് നികുതി ഈടാക്കുക. 30 ശതമാനം ടാക്‌സ് ബ്രാക്കറ്റില്‍ വരുന്നൊരാള്‍ക്ക് 30 ശതമാനം നികുതി സ്ഥിര നിക്ഷേപത്തിന് നല്‍കേണ്ടി വരും. 20 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള വ്യക്തിക്ക് സ്ഥിര നിക്ഷേപത്തില്‍ നിന്ന് 1 ലക്ഷം രൂപ പലിശയായി ലഭിക്കുമ്പോള്‍ 30,000 രൂപ നികുതി അടയ്‌ക്കേണ്ടി വരും.

60 വയസിന് താഴെയുള്ള വ്യക്തിയാകുമ്പോള്‍ പലിശ വരുമാനം 40,000 രൂപ കടക്കുന്ന സന്ദര്‍ഭങ്ങളില്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. 1 ലക്ഷം രൂപയുടെ പലിശ വരുമാനത്തിന് 10,000 രൂപ ബാങ്ക് ടിഡിഎസ് ഈടാക്കും. വലിയ നികുതി ബാധ്യത ഇതുവഴി സ്ഥിര നിക്ഷേപത്തിലുണ്ട്. എങ്ങനെ നികുതി ബാധ്യത കുറയ്ക്കാമെന്ന് നോക്കാം.

ടിഡിഎസ് ഒഴിവാക്കാൻ ഈ മാസത്തിൽ എഫ്ഡിയിടാം; സ്ഥിര നിക്ഷേപത്തിലെ നികുതി കുറയ്ക്കാൻ വഴികളിതാ

മറക്കരുത് 15ജി/15എച്ച് ഫോം

വാര്‍ഷിക വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കില്‍ സ്രോതസില്‍ നിന്നുള്ള നികുതി അടയ്‌ക്കേണ്ടതില്ലെന്നതാണ് നിയമം. വരുമാനം 2.50 ലക്ഷത്തിന് താഴെയാകുമ്പോള്‍ ബാങ്കില്‍ 15ജി/15എച്ച് ഫോം സമര്‍പ്പിച്ചാല്‍ ടിഡിഎസ് ഈടാക്കില്ല. 60 വയസിന് താഴെയുള്ളവര്‍ക്കാണ് 15ജി ഫോം ബാധകമാകുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് 15എച്ച് ഫോം. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ഫോം സമര്‍പ്പിച്ചാല്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം

സമയത്ത് 15ജി/എച്ച് ഫോം സമര്‍പ്പിക്കാത്തവരാണെങ്കില്‍ പ്രശ്‌നമില്ല. ബാങ്ക് ഈടാക്കിയ ടിഡിഎസ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച് റീഫണ്ട് ചെയ്യാം. 2.50 ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്കാണ് ഇത് സാധ്യമാവുക.

സ്ഥിര നിക്ഷേപത്തിന്റെ സമയം

നികുതി കണക്കാക്കുന്നത് മാര്‍ച്ച് അടിസ്ഥാനമാക്കിയാണ്. ഈ സമയം മനസില്‍ കണ്ട് സ്ഥിര നിക്ഷേപമിട്ടാല്‍ പലിശയ്ക്ക് നികുതി നല്‍കുന്നത് ഒഴിവാക്കാം. ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപമാണെങ്കില്‍ വര്‍ഷത്തിന്റെ മധ്യത്തില്‍ ആരംഭിക്കാം. ഇവിടെ പലിശ വരുമാനം 2 സാമ്പത്തിക വര്‍ഷങ്ങളിലാണ് ലഭിക്കുന്നത്. അതിനാല്‍ സ്രോതസില്‍ നിന്നുള്ള നികുതി ഒഴിവാക്കാം.

കുടുംബാംഗങ്ങളുടെ പേരില്‍ എഫ്ഡിയിടാം

കുടുംബാംഗങ്ങളുടെ പേരില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ സ്രോതസില്‍ നിന്നുള്ള നികുതിയായി പോകുന്ന വലിയൊരു തുക ലാഭിക്കാന്‍ സാധിക്കും. ടിഡിഎസ് വ്യക്തിഗതമായാണ് കണക്കാക്കുക. സ്ഥിര നിക്ഷേപം ഭാര്യയുടെയും രക്ഷിതാക്കളുടെയും പേരിലേക്ക് മാറ്റുമ്പോള്‍ നികുതി ബാധ്യത വിഭജിക്കാന്‍ സാധിക്കും.

ഉദാഹരണമായി, 5 ലക്ഷം രൂപ സ്വന്തം പേരില്‍ 9 ശതമാനം പലിശയ്ക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ 46,542 രൂപ പലിശയായി ലഭിക്കും. ഇവിടെ 4,654 രൂപ ടിഡിഎസ് വരും. 2 ലക്ഷം രൂപ അമ്മയുടെ പേരിലും 3 ലക്ഷം രൂപ മറ്റൊരാളുടെ പേരിലും നിക്ഷേപിച്ചാല്‍, 2 ലക്ഷത്തിന് 18,617 രൂപയാണ് പലിശയായി വരുന്നത്. 3 ലക്ഷത്തിന് 27,925 രൂപയും പലിശ ലഭിക്കും. 40,000 രൂപയ്ക്ക് താഴെയായതിനാല്‍ ഇവിടെ ടിഡിഎസ് ബാധകമാകില്ല.

ഹ്രസ്വകാല സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുക

ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം കൂടുതലാകുമ്പോള്‍ നികുതി ബാധ്യതയും വര്‍ധിക്കും. ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല ചിട്ടി അനുയോജ്യമാണെങ്കില്‍ ഇവ തിരഞ്ഞെടുക്കുന്നത് നികുതി ബാധ്യത കുറയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X