ഉയർന്ന ലിക്വിഡിറ്റിയും ഉറപ്പുള്ള പലിശ വരുമാനവും വാഗ്ദാനം ചെയ്യുന്നതിനാൽ മിക്കവരുടെയും പോർട്ട്ഫോളിയോയിൽ സ്ഥിര നിക്ഷേപത്തിന് സാധ്യതയുണ്ട്. എമർജൻസി കോർപ്പസ് നിർമിക്കുന്നതിനും മറ്റും സ്ഥിര നിക്ഷേപങ്ങൾ അനുയോജ്യമായ മാർഗങ്ങളാണ്. സമീപ കാലത്തേക്ക് ആവശ്യമായി വരുന്ന തുകകൾ സൂക്ഷിക്കാനും അനുയോജ്യം സ്ഥിര നിക്ഷേപങ്ങൾ തന്നെ. രണ്ട് വർഷത്തിന് ശേഷം ആവശ്യമായി വരുന്ന തുക ഇത്തരത്തിൽ നിക്ഷേപിക്കാവുന്നതാണ്.
രാജ്യത്തെ മുൻനിര ബാങ്കുകളിൽ നിന്നുള്ള പലിശ നിരക്ക് പരിശോധിച്ചാൽ രണ്ട് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് റെഗുലർ നിക്ഷേപകർക്ക് 7 ശതമാനത്തിന് മുകളിൽ നിരക്ക് ലഭിക്കുന്നുണ്ട്. 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടുമ്പോൾ ഈ ബാങ്കുകളിലെ പലിശ നിരക്ക് പ്രാകാരം എത്ര രൂപ റിട്ടേൺ ലഭിക്കുമെന്ന് നോക്കാം.

7.25 ശതമാനം പലിശ
രണ്ട് വർഷത്തെ സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഓഫ് ഇന്ത്യ 7.25 ശതമാനം വരെ പലിശ നൽകുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന നിരക്ക് നൽകുന്നത് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഒരു ലക്ഷം രൂപ രണ്ട് വർഷത്തേക്ക് 7.25 ശതമാനം പലിശയിൽ നിക്ഷേപിക്കുമ്പോൾ 1.15 ലക്ഷം രൂപയായി വളരും.
7.10 ശതമാനം പലിശ
ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും രണ്ട് വർഷ കാലയളവിൽ സ്ഥിര നിക്ഷേപങ്ങൾക്ക് 7.10 ശതമാനം പലിശ ലഭിക്കും. സ്വകാര്യ ബാങ്കുകളിൽ മികച്ച പലിശ നിരക്ക് നൽകുന്നത് ഈ രണ്ട് ബാങ്കുകളാണ്. ഒരു ലക്ഷം രൂപ രണ്ട് വർഷ കാലയളവിൽ 7.10 ശതമാനം പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 1.15 ലക്ഷം രൂപയായി വളരും.
7 ശതമാനം പലിശ
എച്ച്‌ഡിഎഫ്‌സി ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 2 വർഷ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നൽകുന്നുണ്ട്. എസ്ബിഐയിൽ നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ രണ്ടു വർഷത്തിനുള്ളിൽ 1.15 ലക്ഷം രൂപയായി വളരും.
6.85 ശതമാനം പലിശ
കാനറ ബാങ്കും ബാങ്ക് ഓഫ് ബറോഡയും രണ്ട് വർഷ കാലയളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.85 ശതമാനം വരെ പലിശ നൽകുന്നുണ്ട്. ആ ബാങ്കുകളിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ രണ്ടു വർഷത്തിനുള്ളിൽ 1.15 ലക്ഷം രൂപയായി വളരും.
6.80 ശതമാനം പലിശ
പഞ്ചാബ് നാഷണൽ ബാങ്കിൽ 6.80 ശതമാനം പലിശ നിരക്കിൽ രണ്ട് വർഷത്തെ സ്ഥിര നിക്ഷേപം ആരംഭിക്കാം. ഇവിടെ നിക്ഷേപിച്ച ഒരു ലക്ഷം രൂപ രണ്ടു വർഷത്തിനുള്ളിൽ 1.14 ലക്ഷം രൂപയായി വളരും.
ഇന്ത്യൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും രണ്ട് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ നൽകും. ഈ ബാങ്കുകളിൽ 6.50 ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ രണ്ടു വർഷത്തിനുള്ളിൽ 1.14 ലക്ഷം രൂപയായി വളരും.
നിക്ഷേപം സുരക്ഷിതം
ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ (ഡിഐസിജിസി) ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്നുണ്ട്. 5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി ലഭിക്കും. സ്ഥിര നിക്ഷേപ തുകയും പലിശയും അടക്കമാണ് 5 ലക്ഷത്തിന്റെ പരിധി.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications