ഓഹരി വിപണിയിലേക്കും മ്യൂച്വൽ ഫണ്ടിലേക്കും നിക്ഷേപകർ പുതുതായി എത്തുന്ന സമയത്തും സ്ഥിര നിക്ഷേപങ്ങൾ മികച്ച നിക്ഷേപ ഓപ്ഷനായി തുടരുകയാണ്. റിപ്പോ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ ബാങ്കുകളെല്ലാം മികച്ച പലിശ നിരക്ക് തന്നെ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.
ഏറ്റവും സുരക്ഷിതമായി കാണുന്ന പൊതുമേഖലാ ബാങ്കുകളിൽ പോലും മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ നൽകുന്നു. കുറഞ്ഞ ടാക്സ് സ്ലാബിൽ വരുന്നൊരാൾക്ക് മികച്ച റിട്ടേൺ ഇതിലൂടെ ലഭിക്കും. സ്ഥിര നിക്ഷേപത്തിന്റെ നേട്ടങ്ങളും മികച്ച പലിശ നൽകുന്ന പൊതുമേഖലാ ബാങ്കുകളും നോക്കാം.
ഇൻഷൂറൻസ്
ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണെങ്കില്‍ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭിക്കും. ബാങ്ക് തകരുകയാണെങ്കില്‍, 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നത്. നിക്ഷേപവും പലിശയും അടക്കം 5 ലക്ഷം രൂപയാണ് ഒരു ബാങ്കില്‍ ഇന്‍ഷൂറന്‍സ് ലഭിക്കുന്നത്. നിക്ഷേപമായി 4.50 ലക്ഷം രൂപയും പലിശയായി 60,000 രൂപയും നേടി വ്യക്തിയാണെങ്കില്‍ ബാങ്ക് തകരുന്ന ഘട്ടത്തില്‍ 5 ലക്ഷം രൂപ തിരികെ ലഭിക്കും.

നികുതി
ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളൊഴികെ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവില്ല. വര്‍ഷത്തില്‍ പലിശ വരുമാനം 40,000 രൂപയില്‍ താഴെയാണെങ്കില്‍ നിക്ഷേപത്തിന് നികുതി ബാധ്യത വരുന്നില്ല. മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 50,000 രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ട.
കുറഞ്ഞ റിസ്ക്
നിക്ഷേപങ്ങളെ പൊതുവെ ഉയര്‍ന്ന റിസ്‌ക് ഉയര്‍ന്ന റിട്ടേണ്‍ എന്ന ടാഗിലാണ് കാണുന്നത്. അധികം റിസ്‌കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മാര്‍ഗങ്ങളാണ് സ്ഥിര നിക്ഷേപം പോലുള്ള പദ്ധതികള്‍. നിക്ഷേപം സുരക്ഷിതമാകുമ്പോള്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് സ്ഥിരതയും സ്ഥിരതയുള്ള റിട്ടേണും ലഭിക്കും. വിപണി ചാഞ്ചാട്ടത്തിന്റെ സമയത്ത് മൂലധനം സുരക്ഷിതമാക്കാനും അപ്രതീക്ഷിത നഷ്ടങ്ങളെ ഒഴിവാക്കാനും സാധിക്കും.
എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ; ഏറ്റവും ഉയർന്ന പലിശ നൽകുന്ന വീകെയർ, അമൃത് കലാശ് നിക്ഷേപങ്ങളിതാ
കൂടൂതൽ റിട്ടേൺ
5 ബാങ്കുകളാണ് സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 8 ശതമാനം വരെ പലിശ നൽകുന്നത്. കാനറ ബാങ്കിൽ, 444 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ നിരക്ക്. റെഗുലർ നിക്ഷേകന് കോളബിൾ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശ ലഭിക്കും. നോൾ കോളബിൾ വിഭാഗത്തിൽ 7.40 ശതമാനം വരെ പലിശ നേടാം.
മുതിർന്നവർക്ക് 7.75 ശതമാനം കോളബിൾ വിഭാഗത്തിലും നോൾ കോളബിൾ സ്ഥിര നിക്ഷേപമാണെങ്കിൽ 7.90 ശതമാനം പലിശയും ലഭിക്കും. സൂപ്പർ സീനിയർ സിറ്റിസൺസിന് കോളബിൾ- 7.85 ശതമാനം, നോൺ കോളബിൾ- 8 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.
8% പലിശ
പഞ്ചാബ് നാഷണൽ ബാങ്കിൽ, നോൺ-കോളബിൾ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ കൂടുതലാണ്. 444 ദിവസ കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 7.30 ശതമാനം പലിശ ലഭിക്കും. മുതിർന്നവർക്ക് 7.80 ശതമാനവും സൂപ്പർ സീനിയേഴ്സിന് 8.10 ശതമാനവും പലിശ നേടാം. 444 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനമാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സൂപ്പർ സീനിയേഴ്സിന് 8 ശതമാനം പലിശയും ലഭിക്കും.
7.75% പലിശ
യൂക്കോ ബാങ്കിൽ, 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.05 ശതമാനം പലിശ ലഭിക്കും. മുതിർന്നവർക്ക് 7.55 ശതമാനം പലിശയും ലഭിക്കും. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ, കോളബിൾ, നോൺ കോളബിൾ ഓപ്ഷനുകളിലാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് യഥാക്രമം 7.60 ശതമാനവും 7.75 ശതമാനവുമാണ് പലിശ നിരക്ക്. റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications