രാജ്യത്തെ ഏറ്റവു വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് നിക്ഷേപത്തിന് ഈ ബാങ്കിനെ തിരഞ്ഞെടുക്കാൻ ജനങ്ങലെ പ്രേരിപ്പിക്കുന്നത്. വലിയ തുകയുടെ നിക്ഷേപമാണെങ്കിൽ വലിയ സുരക്ഷ അത്യാവശ്യമാണ്. സുരക്ഷ കൂടുമ്പോൾ പലിശ കുറയുന്നത് സ്വാഭാവികം. എന്നാൽ അധിക പലിശ നേടാനുള്ള വഴികലാണ് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ.
സാധാരണ സ്ഥിര നിക്ഷേപങ്ങളെ കൂടാതെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. എസ്ബിഐയിൽ നിന്ന് കൂടുതൽ പലിശ ആഗ്രഹിക്കുന്നവരാണെങ്കിൽ എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം, എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം എന്നിവ പരിഗണിക്കാവുന്നതാണ്.
എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി 15 ന് അവതരിപ്പിച്ച പ്രത്യേക കാലായളവുള്ള സ്ഥിര നിക്ഷേപമാണ് എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപം. 400 ദിവസത്തേക്കാണ് ബാങ്ക് അമൃത് കലാശ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്.

ഈ പ്രത്യേക സ്ഥിര നിക്ഷേപത്തിൽ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനം പലിശയും നൽകുന്നു. 2023 ഓഗസ്റ്റ് 15 ന് നിക്ഷേപം അവസാനിക്കും. മാർച്ച് 31ന് അവസാനിച്ച അമൃത് കലാശ് പദ്ധതി ഏപ്രിൽ 12 നാണ് എസ്ബിഐ വീണ്ടും അവതരിപ്പിച്ചത്.
എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം
എസ്ബിഐ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപമാണ് വീകെയർ. 5 വർഷം മുതൽ 10 വർഷത്തേക്കുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് അധിക നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് സാധാരണയുള്ള 0.50 ശതമാനം പ്രീമിയത്തോടൊപ്പം 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 1 ശതമാനം അധിക നിരക്ക് ലഭിക്കും. 7.50 ശതമാനമാണ് 5-10 വർഷ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്. സാധാരണ നിക്ഷേപകർക്ക് 6.50 ശതമാനം പലിശയാണ് ലഭിക്കുക.
എസ്ബിഐ സ്ഥിര നിക്ഷേപങ്ങൾ
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ അവസാനമായി പലിശ നിരക്ക് പുതുക്കിയത് ഫെബ്രുവരി 15 നാണ്. റെഗുലർ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷത്തേക്ക് 3 ശതമാനം മുതൽ 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം പലിശയും ലഭിക്കും.
7- 45 ദിവസത്തേക്ക് 3 ശതമാനമാണ് റെഗുലർ നിക്ഷേപകർക്കുള്ള പലിശ നിരക്ക്. 46 ദിവസം മുതൽ 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും. 210 ദിവസത്തേക്ക് 5.25 ശതമാനം പലിശ നേടാം.
1 വർഷത്തിൽ കുറവുള്ള സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനം പലിശയാണ് എസ്ബിഐയിൽ നിന്ന് ലഭിക്കുക. 2 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശയും 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും ലഭിക്കും. 3 മുതൽ 5 വർഷത്തിൽ താഴെ 6.50 ശതമാനം പലിശ ലഭിക്കും.
ഈ നിക്ഷേപങ്ങൾ മുതിർന്ന പൗരന്മാർ നടത്തിയാൽ 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. നിക്ഷേപങ്ങൾ എസ്ബിഐ ബ്രാഞ്ച് വഴിയോ യോനോ ആപ്പ് വഴിയോ വെബ്‌സൈറ്റ് ഉപയോഗിച്ചോ നടത്താം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications