സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടുത്ത കാലത്താണ് മികച്ച മുന്നേറ്റമുണ്ടാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് വർധനവ് ഈ സമയത്തൊരു നന്ദി പറയാം. പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി 2022 മേയ് 4 മുതൽ ആർബിഐ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 6.50 ശതമാനത്തിലേക്കാണ് ഉയർത്തിയത്. ഇതിനോട് അനുബന്ധിച്ച് സ്ഥിര നിക്ഷേപ പലിശ നിരക്കും ഉയർന്നു.
എന്നാൽ കടലാസിൽ കാണുന്ന പലിശ നിരക്കല്ല നികുതിക്ക് ശേഷം ലഭിക്കുന്നതെന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല. പല കാലയളവുകളിലേയും സ്ഥിര നിക്ഷേപങ്ങളുടെ നികുതിക്ക് ശേഷമുള്ള റിട്ടേൺ ആർബിഐ 2023-24 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്കായ 5.4 ശതമാനത്തേക്കാൾ താഴെയാണെന്നാണ് ഫണ്ട്സ്ഇന്ത്യയുടെ പഠനം കാണിക്കുന്നത്.
2023 ഡിസംബർ 31-ന് ബാങ്ക് വെബ്‌സൈറ്റുകളിൽ നിന്ന് ഫണ്ട്സ്ഇന്ത്യ ശേഖരിച്ച ഡാറ്റ അവലോകനം ചെയ്തുള്ള പഠനത്തിൽ ബാങ്കുകളുടെ ശരാശരി സ്ഥിര നിക്ഷേപ പലിശ നിരക്ക് 6.71 ശതമാനമാണ്. 30 ശതമാനം ടാക്സ് സ്ലാബിൽ വരുന്നൊരാൾക്ക് ഒരു വർഷത്തേക്ക് ഈ പലിശ നിരക്ക് നികുതിക്ക് ശേഷം 4.7 ശതമാനമായി കുറയുന്നു എന്നാണ് കണ്ടെത്തൽ. വ്യത്യസ്ത കാലയളവുകളിലെ നിരക്കുകളിൽ വരുന്ന വ്യത്യാസം നോക്കാം.

ഒരു വർഷത്തെ സ്ഥിര നിക്ഷേപം
വ്യത്യസ്ത കാലാവധിയിൽ വ്യത്യസ്ത ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ വ്യത്യസ്തമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.60 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്. നികുതിക്ക് ശേഷമുള്ള നിരക്ക് 4.62 ശതമാനമാണ്. ഐസിഐസിഐ ബാങ്ക് 6.70 ശതമാനം പലിശ നിരക്കിലാണ് ഒരു വർഷത്തേക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ഇവിടെ പോസ്റ്റ് ടാക്സ് റിട്ടേൺ 4.69 ശതമാനമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.80 ശതമാനം പലിശ സ്ഥിര നിക്ഷേപത്തിന് നൽകുന്നതായി കാണാം. ഇവിടെ 4.76 ശതമാനമാണ് പോസ്റ്റ്-ടാക്സ് നിരക്ക്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 6.75 ശതമാനമാണ്. പോസ്റ്റ്-ടാക്സ് നിരക്ക് 4.73 ശതമാനവും.
രണ്ട് വർഷ സ്ഥിര നിക്ഷേപം
രണ്ട് വർഷ കാലയളവിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് 7 ശതമാനം പലിശ നിരക്കിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. ഇവിടെ നികുതിക്ക് ശേഷമുള്ള പലിശ 4.95 ശതമാനമായി ലഭിക്കും. എസ്ബിഐയും 7 ശതമാനം പലിശയാണ് നിക്ഷേപത്തിന് നൽകുന്നത്. ഐസിഐസിഐ ബാങ്ക് 7.10 ശതമാനം നിരക്കിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. നികുതിയാനന്തരം 5.02 ശതമാനം പലിശ ഐസിഐസിഐ ബാങ്കിൽ നിന്ന് ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് 2 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ നൽകും. 4.81 ശതമാനമാണ് പോസ്റ്റ് ടാക്സ് റിട്ടേൺ. ഈ ബാങ്കുകളിലെ രണ്ട് വർഷ കാലയളവിലെ സ്ഥിര നിക്ഷേപ നിരക്കിന്റെ ശരാശരി 6.98 ശതമാനമാണ്. നികുതിക്ക് ശേഷം 4.93 ശതമാനം റിട്ടേൺ ലഭിക്കും.
നിക്ഷേപകർ ശ്രദ്ധിക്കാം
കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് നൽകുമെങ്കിലും ടാക്സ് സ്ലാബ് കണക്കിലെടുത്ത് നികുതിക്ക് ശേഷമുള്ള റിട്ടേൺ കണക്കാക്കിയതിന് ശേഷം മാത്രമെ നിക്ഷേപം തിരഞ്ഞെടുക്കാവൂ. സ്ഥിര നിക്ഷേപങ്ങളുടെ പലിശ വരുമാനം നിക്ഷേപകന്റെ മൊത്ത വരുമാനത്തിനൊപ്പം ചേർത്താണ് നികുതി കണക്കാക്കുന്നത്. ഉയർന്ന ടാക്സ് സ്ലാബിൽ വരുന്നവരാകുമ്പോൾ സ്ഥിര നിക്ഷേപ പലിശയ്ക്കും ഉയർന്ന നികുതി നൽകേണ്ടതായി വരുന്നു.
2023 ലെ അവസാന പണനയ അവലോകന യോഗത്തിൽ 2024 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ അനുമാനം നേരത്തെയുള്ള 5.4 ശതമാനത്തിൽ തുടരുമെന്നാണ് ആർബിഐ കാണക്ക്കൂട്ടുന്നത്. ഇന്ന് മിക്ക ബാങ്കുകളും നൽകുന്ന റിട്ടേൺ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
