സുരക്ഷിത നിക്ഷേപം ഉയർന്ന റിട്ടേൺ; ആരും കൊതിക്കുന്ന പലിശ നിരക്കുമായി സർക്കാർ കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാഗത നിക്ഷേപ മാര്‍ഗമാണെങ്കിലും ഇന്നും സ്ഥിര നിക്ഷേപത്തെ ആശ്രയിക്കുന്നവര്‍ ഒരുപാടുണ്ട്. അപകട സാധ്യത കുറഞ്ഞതിനാലാണ് സമ്പാദ്യത്തെ സ്ഥിര നിക്ഷേപമാക്കാന്‍ ജനങ്ങള്‍ താല്പര്യപ്പെടുന്നത്. നിശ്ചിത കാലം പൂര്‍ത്തിയാകുന്നതോടെ നിക്ഷേപത്തിന് ലഭിക്കുന്ന ഉയർന്ന പലിശയാണ് സ്ഥിരനിക്ഷേപത്തിന്റെ ആകര്‍ഷണം. ഇതിനാല്‍ തന്നെ നിക്ഷേപത്തിനൊരുങ്ങുന്നവര്‍ മികച്ച പലിശ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ ശ്രദ്ധിക്കും.

 

ഉയര്‍ന്ന പലിശ

താരതമ്യേന ഉയര്‍ന്ന നിരക്കിലുള്ള പലിശ സര്‍ക്കാര്‍ കമ്പനി കൂടെ നല്‍കുന്നത് നിക്ഷേപകരുടെ താല്പര്യം വര്‍ദ്ധിപ്പിക്കും. അത്തരത്തിലൊരു കമ്പനിയാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവ ടി.ടി.ഡി.എഫ്.സി.
തമിഴ്‌നാട്ടിലെ പൊതുഗതാഗതസംവിധാനത്തിന് ആവശ്യമായ തുക കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 1975ൽ സ്ഥാപനം ആരംഭിച്ചത് മുതൽ ലാഭത്തിൽ പ്രവര്‍ത്തിക്കുന്നതെന്നതും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി ഗണത്തില്‍പ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതും നിക്ഷേപത്തെ ആകർഷിക്കുന്നു. ഇതോടൊപ്പം ഇവ പ്രകാരം 7.75 ശതമാനം മുതല്‍ 8.77 ശതമാനം വരെ പലിശ ലഭിക്കുകയും ചെയ്യുന്നതോടെ നിക്ഷേപകർക്ക് ആകർഷകമാകും.

 

'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍

വ്യത്യസ്ത സ്‌കീമുകള്‍

രണ്ട് വ്യത്യസ്ത സ്‌കീമുകളിലാണ് കമ്പനി നിക്ഷേപങ്ങള്‍ സ്വലീകരിക്കുന്നത്. പീരിയഡ് ഇന്ററസ്റ്റ് പെയ്മ്ന്റ് സ്‌കീം (പി.ഐ.പി.എസ്.) , മണി മള്‍ട്ടിപ്ലര്‍ സ്‌കീം (എം.എം.എസ്.) എന്നിവയാണവ.

പിരിയഡ് ഇന്ററസ്റ്റ് പേമന്റ് സ്‌കീം


പിരിയഡ് ഇന്ററസ്റ്റ് പേമന്റ് സ്‌കീം (പി.ഐ.പി.എസ്.)

കുറഞ്ഞത് 50000 രൂപ നിക്ഷേപം ഈ സ്‌കീമിന് ആവശ്യമാണ്. കാലാവധി ഉയരുന്നതിന് അനുസരിച്ചാണ് പലിശയും വര്‍ധിക്കുന്നത്. മാസത്തിലോ, ത്രൈമാസത്തിലോ, വർഷത്തിലോ നിക്ഷേപകന് പലിശ ലഭിക്കുന്നതാണ് ഈ പദ്ധതിയിലെ രീതി. 24 മാസത്തേക്ക് 50000 രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് ത്രൈമാസത്തില്‍ 7.25ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ സ്‌കീമില്‍ 7.50 ശതമാനം പലിശ ലഭിക്കും.

Also Read: കാളയോ കരടിയോ? ആരാവും മലര്‍ത്തിയടിക്കുക! അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 5 ഘടകങ്ങള്‍

സ്ഥിരനിക്ഷേപം

36 മുതല്‍ 48 മാസ കാലയളവില്‍ 50000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് മാസത്തിലും ത്രൈമാസത്തിലുമായി
ലഭിക്കുന്ന പലിശ 7.75 ശതമാനമായി ഉയരും. വര്‍ഷത്തില്‍ 7.98 ശതമാനമാകും പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 8.25 ശതമാനും 8.51 ശതമാനവുമാണ്. 60 മാസത്തെ കാലയളവ് തിരഞ്ഞെടുക്കുന്നവര്‍ക്ക് മാസത്തിലും ത്രൈമാസത്തിലും എട്ട് ശതമാനമാണ് പലിശ നിരക്ക്. ത്രൈമാസത്തില്‍ 8.24 ശതമാനവും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനവും 8.77 ശതമാനവും ലഭിക്കും.

 

Also Read: വിപണി 'ഓവര്‍സോള്‍ഡ്' മേഖലയില്‍! ഇനി കണ്ണുമടച്ച് വാങ്ങിത്തുടങ്ങാമോ അതോ കാത്തിരിക്കണോ?

 മണി മള്‍ട്ടിപ്ലയര്‍ സ്‌കീം (എം.എം.എസ്.)


മണി മള്‍ട്ടിപ്ലയര്‍ സ്‌കീം (എം.എം.എസ്.)

ത്രൈമാസത്തിൽ കോമ്പൗണ്ട് രീതിയിൽ പലിശ കണക്കാക്കി കാലവധി പൂർത്തിയാകുമ്പോൾ മുതലിനൊപ്പം നൽകുന്നതാണ് ഈ സ്കീം. 50000യുടെ നിക്ഷേപം ഈ സ്കീമിൽ ചേരാൻ ആവശ്യമാണ്. 50000 കുറഞ്ഞ നിക്ഷേപമെന്നത് ഇവിടെയും വേണം. ഇത് പ്രകാരം 12 മാസത്തേക്ക് 7.00ശതമാനമാണ് നിരക്ക്, കാവലധി തീരുമ്പോള്‍ 7.19 ശതമാനം പലിശ ലഭിക്കും. 24 മാസ കാലയളവില്‍ ഇത് 7.24 ശതമാനവും 7.73 ശതമാനാവുമാകും. 36 മാസത്തേക്ക് 7.75 ശതമാനമാണ് പലിശ നിരക്ക്. കാലാവധി പൂര്‍ത്തിയാകു്‌നപോള്‍ 8.63 ശതമാനം പലിശ ലഭിക്കും.
48 മാസത്തേക്ക 7.75 ശതമാനമാണ് പലിശ നിരക്ക. കാലാവധി പൂര്‍ത്തിയാകുമ്പോൾ ഇത് 8.99 ശതമാനമായി ഉയരും. 60 മാസത്തേക്ക് 8.00 ശതമാനവും 9.72 ശതമാനവുമാണ് നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതിലും ഉയര്‍ന്ന നിരക്ക് ലഭിക്കും. 12 മാസത്തേക്ക് വര്‍ഷത്തില്‍ 7.25ശതമാനവും 24 മാസത്തേക്ക് 7.50 ശതമാനവും 48 മാസത്തേക്ക് 8.25 ശതമാനവും 60 മാസത്തേക്ക് 8.50 ശതമാനവുമാണ് നിരക്ക്.

Read more about: fixed deposit investment
English summary

Fixed Deposit; Tamil Nadu Transport Development Finance Corporation Offers 8.77 Per Cent On FDs

Fixed Deposit; Tamil Nadu Transport Development Finance Corporation Offers 8.77 Per Cent On FDs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X