കൂടിയും കുറഞ്ഞുമുള്ള ചാഞ്ചാട്ടം മാറാതെ കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ച പവന് 240 രൂപയാണ് കേരള വിപണിയില്‍ സ്വര്‍ണത്തിന് കുറഞ്ഞത്. 43,240 രൂപ എന്ന ജൂണ്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വര്‍ണ വിലയെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,405 രൂപയാണ് ബുധനാഴ്ചയിലെ സ്വര്‍ണ വില.
ജൂണ്‍ 24 മുതല്‍ വര്‍ധനവ് തുടങ്ങിയ സ്വര്‍ണ വിലയാണ് വലിയൊരു ഇടിവോടെ ജൂണ്‍ മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയത്. ജൂണ്‍ 20തിന് 120 രൂപയും ജൂണ്‍ 26 ന് 80 രൂപയുമാണ് പവന് കൂടിയത്. തൊട്ടടുത്ത ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് 240 രൂപയുടെ ഇടിവ് സ്വര്‍ണ വിലയില്‍ വരുന്നത്. ഇത് സ്വർണം വാങ്ങാനുള്ള മികച്ച അവസരമായി കണക്കാക്കാം.

ഉയർന്ന വില
ഡോളർ 0.029 ശതമാനം ഉയർന്ന് 102.53 നിലവാരത്തിലേക്ക് എത്തിയതാണ് സ്വർണ വില ഇടിയാവനുള്ള കാരണമായി കണക്കാക്കുന്നത്. ഇടിവോടെ സ്വര്‍ണ വില മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. സ്വർണ വില സർവകാല റെക്കോർഡിലെത്തിയതും ഈ മൂന്ന് മാസ കാലയളവിലായിരുന്നു. ഏപ്രില്‍ മൂന്നിനാണ് മുന്‍പ് സ്വര്‍ണ വില ഈ നിലവാരത്തിലേക്ക് എത്തിയത്.
ഏപ്രില്‍ മൂന്നിന് 43,760 രൂപയിലെത്തിയ ശേഷം മൂന്ന് മാസ ഇടവേള കഴിഞ്ഞാണ് സ്വര്‍ണ വില ഇതിലും ഈയൊരു നിലവാരത്തിലേക്ക് എത്തുന്നത്. ഈകാലയളവിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില മേയ് മാസത്തില്‍ രേഖപ്പെടുത്തിയ 45,760 രൂപയാണ്. ജൂണിലെ ഉയർന്ന വില 44,800 രൂപയാണ്.
വാങ്ങാനുള്ള അവസരം
സ്വർണ വില കുറയുന്നത് വാങ്ങാനുള്ള അവസരമായി ഉപയോഗപ്പെടുത്താം. നേരിട്ട് വാങ്ങാനും കുറഞ്ഞ വിലയിൽ സ്വർണം ബ്ലോക്ക് ചെയ്യാൻ അഡ്വാൻസ് ബുക്കിംഗ് രീതിയും ഉപയോഗിക്കാം. മൺസൂണിന് ശേഷം വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിംഗ് ഏറെ പ്രയോജനം ചെയ്യും.
ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും ഉപകരിക്കും. അഡ്വാൻസ് ബുക്കിംഗിന് സ്വർണ വിലയുടെ നിശ്ചിത ശതമാനം ജുവലറികൾ അഡ്വാൻസ് ബുക്കിംഗ് ചാർജായി ഈടാക്കും.
അന്താരാഷ്ട്ര വിപണി വില
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലെ നേരിയ തോതിൽ വർധിച്ചതിനെ തുടർന്ന് മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിൽ (എംസിഎക്‌സ്) ബുധനാഴ്ച സ്വർണവില നേരിയ തോതിൽ ഉയർന്നു. സ്‌പോട്ട് ഗോൾഡ് 0.1% ഉയർന്ന് ഔൺസിന് 1,915.22 ഡോളറിലെത്തി. ഇത് എക്കാലത്തെയും താഴ്ന്ന നിരക്കായ 1,910 ഡോളറിന് അടുത്താണ്. എംസിഎക്സിൽ 10 ഗ്രാമിന് 0.09 ശതമാനം വർധിച്ച് 58,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വലിയ ഇടിവ് സാധ്യത
യുഎസ് സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്ന കണക്കുകൾ പുറത്ത് വരുമ്പോഴും സ്വർണ വില മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. ശക്തമായ ഡാറ്റ ഫെഡറൽ റിസർവിന് നിരക്കുകൾ ഉയർത്താൻ കൂടുതൽ സാധ്യത നൽകുന്നു. യുഎസിലെ പുതിയ വീട് വാങ്ങലുകൾ 12.2ശതമാനം ഉയർന്നു എന്നാണ് കണക്ക്. ഒരു വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വാർഷിക നിരക്കാണിത്. ശക്തമായ മാക്രോ ഡാറ്റ അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയാണ്.
ഹ്രസ്വകാലത്തേക്ക് സ്വർണ വില ഇടിയുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഔൺസിന് 1,884 ഡോളർ എന്ന നിലയിലേക്ക് സ്വർണ വില എത്താൻ സാധ്യതയുണ്ടെന്ന് എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് സീനിയർ അനലിസ്റ്റ് (കമ്മോഡിറ്റീസ്) സൗമിൽ ഗാന്ധി പറഞ്ഞു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
