കൂടിയും കുറഞ്ഞും സ്വർണ വില; പഴയ വിലയിൽ തിരിച്ചെത്തി സ്വർണം; വില നിലവാരം ഇങ്ങനെ

മുന്നോട്ടോ അതോ പിറകോട്ടോ എന്ന് വ്യക്തത നൽകാതെ ചാഞ്ചാട്ടത്തിന്റെ വഴിയിലാണ് സ്വർണം. വ്യാഴാഴ്ച 320 രൂപ കുറഞ്ഞ സ്വർണ വില വെള്ളിയാഴ്ച ഈ കുറവ് പരിഹരിച്ച് വീണ്ടും പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തി. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമെത്തി.

വ്യാഴാഴ്ച സ്വർണ വില ജൂൺ മാസത്തിലെ ഏറ്റവും താഴന്ന നിലയിലായിരുന്നു. ഗ്രാമിന് 5,520 രൂപയും പവന് 44,160 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്.

ചാഞ്ചാട്ടത്തിന് കാരണം

സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകം അന്താരാഷ്ട്ര സാമ്പത്തിക കാര്യങ്ങളാണ്. ഡോളർ ശക്തമാകുമെന്ന സൂചനകളാണ് സ്വർണ വിലയെ താഴോട്ട് എത്തിക്കുന്നത്. അതേസമയം, ഡോളർ ദുർബലപ്പെടുമ്പോൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണക്കാക്കുകയും വില ഉയരുകയും ചെയ്യും. ആ​ഗോള സമ്പദ്‍വ്യവസ്ഥയിൽ വിവിധ രാജ്യങ്ങൾ പലിശ നിരക്കുയർത്തുന്നതാണ് വില കുറയാനുള്ളൊരു കാരണം.

കൂടിയും കുറഞ്ഞും സ്വർണ വില; പഴയ വിലയിൽ തിരിച്ചെത്തി സ്വർണം; വില നിലവാരം ഇങ്ങനെ

ഓസ്‌ട്രേലിയയിലെയും കാനഡയിലെയും അപ്രതീക്ഷിതമായി നിരക്ക് വർധിച്ചതോടെയാണ് വ്യാഴാഴ്ച സ്വർണ വില താഴ്ന്നത്. യുഎസ് ഡോളറിനും, ട്രഷറി യീൽഡുകളും ശക്തമാകുന്നതും സ്വർണത്തെ ദുർബലപ്പെടുത്തി. സ്വർണ വില ഏകദേശം രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ ഔൺസിന് 1950 ഡോളർ എന്ന നിലയിലേക്ക് വ്യാഴാഴ്ച എത്തി. 

വെള്ളിയാഴ്ചയിലെ വില

വെള്ളിയാഴ്ച സ്വർണ വിലയിൽ വർധനവിനുള്ള കാരണവും ആ​ഗോള വിപണിയിലെ ചലനങ്ങളാണ്. യുഎസ് ഫെഡ് പലിശ നിരക്ക് വർധനവിൽ വർധനവ് വരുത്തില്ലെന്ന സൂചനയാണ് സ്വർണ വിലയെ നേട്ടത്തിലെത്തിച്ചത്. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന് 59,934 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 59,943 രൂപ വരെയെത്തി. അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 1,963 ഡോളറാണ്.

ജൂൺ 13-14 തീയതികളിലാണ് യുഎസ് ഫെഡറൽ യോ​ഗം നടക്കുന്നത്. ഇന്ററസ്റ്റ് പ്രോബബിലിറ്റി ചാർട്ട് അനുസരിച്ച് യോ​ഗത്തിൽ പലിശ നിരക്ക് ഉയർന്നേക്കില്ലെന്നാണ് മോത്തിലാൽ ഓസ്വാൾ റിപ്പോർട്ട്. 

സ്വർണ വില ഉയരുമോ

മേയ് 5 ന്, സ്വർണ വില ഔൺസിന് 2050 ഡോളറിൽ എത്തിയിരുന്നു. ഇന്നിത് 1963 ഡോളറാണ്. സ്വർണ വില ഉയരാനുള്ള സാധ്യത പരിശോധിക്കുമ്പോൾ ജൂൺ 13 ന് പുറത്തു വരുന്ന അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ പ്രധാനമാണ്. ശേഷം ജൂൺ 14-ന് നടന്ന യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിൽ സ്വർണ വിലയ്ക്ക് അനുകൂലമാകുന്ന തരത്തിൽ നിരക്ക് വർധനവിൽ താൽക്കാലിക വിരമാമാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പിൽ നടക്കാനിരിക്കുന്ന സെൻട്രൽ ബാങ്ക് യോ​ഗങ്ങളിലെ നിരക്ക് വർധനവ് സ്വർണ വിലയെ സ്വാധിനിക്കും. സമീപകാലത്ത് ശരാശരി സ്വർണവില 1965 ഡോളർ ആയിരിക്കുമെന്നാണ് വിദ​ഗ്ധരുടെ നിരീക്ഷണം.

സ്വർണത്തിന് ഡിമാന്റ് കുറയും

2023-ൽ സ്വർണത്തിന്റെ ആവശ്യകതയിൽ 9 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ൽ കേന്ദ്ര ബാങ്കുകളുടെ റെക്കോർഡ് വാങ്ങലുകൾക്ക് ശേഷം വാങ്ങലുകൾ മന്ദഗതിയിലാക്കിയത് ഇതിനൊരു കാരണമാണ്. അതേസമയം സ്വർണത്തിന്റെ ലഭ്യത 2 ശതമാനത്തോളം വർധിക്കും. ഇത് 500 ടൺ മിച്ചത്തിലേക്ക് നയിക്കും.

ഡിമാന്റ് കുറയുമെന്നാണ് പ്രചനങ്ങളെങ്കിലും വാർഷിക ശരാശരി വില 5 ശതമാനം വർദ്ധിച്ച് ഔൺസിന് 1890 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. 2023ൽ ഇതുവരെ സ്വർണവില 7 ശതമാനം ഉയർന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X