പുതിയ സാമ്പത്തിക വർഷം ആരംഭിച്ചിട്ട് കുറച്ചു മാസങ്ങൾ പിന്നിട്ടു. പലിശ വരുമാനം വാങ്ങുന്നവരാണെങ്കിൽ സാമ്പത്തിക വർഷത്തിൽ എത്ര പലിശ വരുമാനം വരുമെന്ന് കണക്കാക്കി മുൻകരുതലുകളെടുത്താൽ ശ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുന്നതിന്റെ പ്രയാസങ്ങളൊഴിവാക്കാം. ഇത്തരത്തിൽ ടിഡിഎസ് ഈടാക്കിയാൽ ആദായ നികുതി റിട്ടേണും സമർപ്പിക്കേണ്ടതുണ്ട്.
സ്രോതസിൽ നിന്നുള്ള വരുമാനം
പലിശ വരുമാനം നിശ്ചിത പരിധി കടന്നാലാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത്. ബാങ്കോ, മറ്റു ധനകാര്യ സ്ഥാപനങ്ങളോ പലിശ അനുവദിക്കുന്നതിന് മുമ്പായി ടിഡിഎസ് കിഴിക്കും. സാമ്പത്തിക വർഷത്തിൽ നിക്ഷേപകന്റെ ആകെ വരുമാനം ആദായ നികുതി പരിധി കടന്നില്ലെങ്കില്‍ ടിഡിഎസ് ഒടുക്കേണ്ടതില്ല.
ടിഡിഎസ് ഈടാക്കുന്നതില്‍ ഇളവ് നേടാന്‍ നേരത്തെ നിശ്ചിത ഫോമുകൾ സമർപ്പിക്കുകയാണ് വേണ്ടത്. ഇതോടൊപ്പം 75 കഴിഞ്ഞവർക്ക് ടിഡിഎസ് ഈടാക്കിയാലും റിട്ടേൺ സമർപ്പിക്കേണ്ടതില്ല. ഇക്കാര്യങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.
15ജി, 15 എച്ച് ഫോമുകൾ
സാമ്പത്തിക വർഷത്തിൽ ആകെ വരുമാനം പരിധി കടക്കാത്ത സാഹചര്യത്തിൽ പലിശ വരുമാനം, ലാഭ വിഹിതം, വാടക എന്നിവയ്ക്ക് ശ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് തടയാൻ 15ജി, 15എച്ച് ഫോമുകൾ ഉപയോഗിക്കാം. ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങളിലോ സമര്‍പ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമുകളാണ് ഇവ.
ബാങ്ക് സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം 50,000 രൂപയിൽ കടന്നാൽ മുതിർന്ന പൗരന്മാർക്ക് ആകെ പലിശയ്ക്ക് മുകളിൽ 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടക്കും. സാധാരണ നിക്ഷേപകരുടെ പലിശ വരുമാന പരിധി 40,000 രൂപയാണ്.
60 വയസിൽ താഴെയുള്ളവരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കും മുതിര്‍ന്ന പൗരന്മാരുടെ വാർഷിക വരുമാനം 3 ലക്ഷം രൂപയ്ക്കും താഴെയാണെങ്കിൽ 15ജി, 15എച്ച് ഫോമുകളുടെ ആനുകൂല്യം ലഭിക്കും.
80 കഴിഞ്ഞവരുടെ വരുമാനം 5 ലക്ഷത്തിന് താഴെയാണെങ്കിലും 15ജി, 15എച്ച് ഫോമുകൾ ഉപയോഗപ്പെടുത്തി ശ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് ഒഴിവാക്കാനാകും. 60 വയസിന് താഴെ പ്രായമുള്ളവരും ഹിന്ദു അഭിവക്ത കുടുംബം (HUF) ത്തിനും 15ജി ഫോം ആണ് പൂരിപ്പിക്കേണ്ടത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് 15എച്ച് ഫോം സമർപ്പിക്കേണ്ടത്.
ആദായ നികുതി വെബ്‌സൈറ്റില്‍ നിന്ന് ഈ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇവ പലിശ വരുമാനം ലഭിക്കുന്ന ബാങ്കിലാണ് സമർപ്പിക്കേണ്ടത്. ചില ബാങ്കുകൾ ഓൺലൈനായും ഫോമുകൾ സ്വീകരിക്കും. സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിലാണ് ഫോം സമർപ്പിക്കേണ്ടത്. ഫോം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ഫോം സമര്‍പ്പിച്ച് ടിഡിഎസ് വഴി ഈടാക്കിയ നികുതി റീഫണ്ട് നേടാം.
12ബിബിഎ ഫോം
75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 12ബിബിഎ ഫോം സമര്‍പ്പിച്ചാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാകാം. അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് പെൻഷനും പലിശയും മാത്രം സ്വീകരിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആദായ നികുതി നിയമം 1961ല്‍ പുതുതായി ഉള്‍പ്പെടുത്തിയ 194പി സെക്ഷന്‍ പ്രകാരമാണ് ഈ നേട്ടം.
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ലെങ്കിലും അക്കൗണ്ടിലെ വരുമാനം പരിധി കടന്നാൽ ബാങ്ക് ആദായ നികുതി കണക്കാക്കി ശ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. പേര്, ആകെ വരുമാനം,, പാൻ / ആധാർ നമ്പർ, ബാങ്കിന്റെ പേര്, പെൻഷൻ നൽകുന്ന സ്ഥാപനത്തിന്റെ പേര് എന്നീ വിവരങ്ങൾ ഫോമിൽ ഉൾപ്പെടുത്തണം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?



Click it and Unblock the Notifications